ഡിസ്കൗണ്ട് 50 ശതമാനം വരെ, വിപണിയെ ഇളക്കിമറിക്കാന്‍ എസ്ബിഐയുടെ ഷോപ്പിങ് ഫെസ്റ്റിവല്‍ എത്തുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ യോനോ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വിജയത്തെ തുടര്‍ന്ന്, രണ്ടാം പതിപ്പ് നടത്തുന്നു.

sbi yono shopping festival

തിരുവനന്തപുരം: എസ്ബിഐ  ഡിജിറ്റല്‍ ആപ്ലിക്കേഷനായ  യോനോയില്‍ എക്‌സ്‌ക്ലൂസീവ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ എഡിഷന്‍  2.0 പ്രഖ്യാപിച്ചു. ഡിസംബര്‍ 10 മുതല്‍ 2019 വരെയാണ്  യോനോ ഷോപ്പിംഗ് ഫെസ്റ്റിവല്‍. പര്‍ച്ചേസ് നടത്തുമ്പോള്‍  17 വ്യാപാര പങ്കാളികളില്‍ നിന്ന് 50 ശതമാനം വരെ ഡിസ്‌കൗണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഈ ഓഫറിന് പുറമെ, എല്ലാ എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്കും മാത്രമായി 10 ശതമാനം അധിക ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. നിലവില്‍ നൂറിലേറെ വ്യാപാരികള്‍ യോനോയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ യോനോ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വിജയത്തെ തുടര്‍ന്ന്, രണ്ടാം പതിപ്പ് നടത്തുന്നു. വമ്പിച്ച ഡിസ്‌കൗണ്ടുകളും, ക്യാഷ് ബാക്ക് ഓഫറുകളുമാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഡിസംബര്‍ 10 മുതല്‍ 14 വരെയുള്ള ഫെസ്റ്റിവലില്‍ എസ്ബിഐ അതിന്റെ 17 ഇ-കൊമേഴ്‌സ് വ്യാപാരികള്‍ക്ക് പുറമേ ആമസോണ്‍, ലൈഫ് സ്‌റ്റൈല്‍ സ്റ്റോറുകള്‍, തോമസ് കുക്ക്, ഈസിമൈട്രിപ്പ്, ഓയോ, പെപ്പര്‍ഫ്രൈ, കൂടാതെ ഹോം, ഓട്ടോ ലോണുകള്‍ എന്നിവയും ഭാഗമാകുന്നു. ഡിസംബര്‍ 31 വരെ വാഹന വായ്പകള്‍ക്ക് സീറോ പ്രോസസ്സിംഗ് ഫീസ് ആയിരിക്കും. മാത്രമല്ല, ഭാവന വായ്പകള്‍ക്ക് തല്‍ക്ഷണ അംഗീകാരവും  ഏകീകൃത പ്രോസസ്സിംഗ് ഫീസിലെ 50 ശതമാനം കിഴിവും ലഭ്യമാക്കും.

യോനോ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പ്രമുഖ വിഭാഗങ്ങളില്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഗിഫ്റ്റിംഗ്, ജ്വല്ലറി, ഫര്‍ണിച്ചര്‍, യാത്ര, ഹോസ്പിറ്റാലിറ്റി, പങ്കെടുക്കുന്ന എല്ലാ വ്യാപാരികളും അഞ്ച് ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios