SBI invests in Pine labs : പൈന്‍ ലാബ്‌സില്‍ 20 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായി എസ്ബിഐ

കഴിഞ്ഞ വര്‍ഷം പുതിയ നിക്ഷേപകരുടെ ഒരു മാര്‍ക്വീ സെറ്റില്‍ നിന്ന് പൈന്‍ ലാബ്സ് 600 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു.
 

SBI Invests 20 million in Pine labs

മുംബൈ: പ്രമുഖ വ്യാപാര വാണിജ്യ പ്ലാറ്റ്ഫോമായ പൈന്‍ ലാബ്സില്‍ (Pine labs) 20 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State bank of India-SBI) തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം പുതിയ നിക്ഷേപകരുടെ ഒരു മാര്‍ക്വീ സെറ്റില്‍ നിന്ന് പൈന്‍ ലാബ്സ് 600 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. ഇതിന് പുറമെ ഇന്‍വെസ്‌കോ ഡെവലപ്പിംഗ് മാര്‍ക്കറ്റ്സ് ഫണ്ടില്‍ നിന്ന് 100 ദശലക്ഷം ഡോളറും സമാഹരിച്ചിരുന്നു.

ഓഫ്ലൈന്‍ പോയിന്റ് ഓഫ് സെയില്‍ വഴി മര്‍ച്ചന്റ് കൊമേഴ്സ് ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ പൈന്‍ ലാബ്സ് ആലോചിക്കുന്നുണ്ട്. പുതുതായി ആരംഭിച്ച ഓണ്‍ലൈന്‍ പേയ്മെന്റ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡായ സ്‌കെയിലിംഗ് പ്ലൂറലില്‍ നിക്ഷേപം നടത്തി, ഇതിനെ വ്യാപാരികളുടെ പ്രിയപ്പെട്ട ഓമ്‌നി ചാനല്‍ പങ്കാളിയാകാനുമാണ് പൈന്‍ ലാബ്‌സിന്റെ ശ്രമം.

സെക്വിയ കാപിറ്റല്‍, ടെമസെക് ഹോള്‍ഡിങ്‌സ്, ആക്റ്റിസ്, പേപാല്‍, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെയെല്ലാം പിന്തുണ പൈന്‍ ലാബ്‌സിനുണ്ട്. ഭാരത് പേ, പേടിഎം, റേസര്‍പേ തുടങ്ങിയ ഫിന്‍ടെക് കമ്പനികളുമായാണ് പൈന്‍ ലാബ്‌സിന്റെ മത്സരം. ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും ബൈ നൗ പേ ലേറ്റര്‍ (ബിഎന്‍പിഎല്‍) ബിസിനസ് വിപുലീകരിക്കാന്‍ പൈന്‍ ലാബ്‌സ് തീരുമാനിച്ചിട്ടുണ്ട്. 2021 ഏപ്രിലില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ മുന്‍നിര ഉപഭോക്തൃ ഫിന്‍ടെക് പ്ലാറ്റ്ഫോമുകളിലൊന്നായ ഫേവ് ഏറ്റെടുത്തത് കമ്പനിക്ക് ഉപഭോക്തൃ പേയ്മെന്റ് രംഗത്തേക്കുള്ള പ്രവേശനം സാധ്യമാക്കിയിരുന്നു.

2021 ജൂലൈയില്‍ മാര്‍ക്വീ സെറ്റില്‍ നിന്ന് 600 ദശലക്ഷം ഡോളര്‍ സമാഹരിച്ചതോടെ പൈന്‍ ലാബ്‌സ് മൂന്ന് ബില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയത്തില്‍ എത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ കമ്പനി അതിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിങ് ലക്ഷ്യത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios