സാംസങ് ഇന്ത്യയുടെ 5 വർഷത്തെ ഏറ്റവും ഉയർന്ന വരുമാനം: എന്നിട്ടും ലാഭം കുറഞ്ഞു, കാരണമിത്

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സാംസങ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന വരുമാനമാണ് 2022 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Samsung India revenue increase but profit decrease

ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനത്തിൽ ഒമ്പത് ശതമാനം വർധന രേഖപ്പെടുത്തിയിട്ടും പ്രമുഖ ഇലക്ട്രോണിക് ഉപകരണ നിർമാതാക്കളായ സാംസങ് കമ്പനിയുടെ ലാഭം 5% ഇടിഞ്ഞു. 3844.4 കോടി രൂപയാണ് 2022 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് കമ്പനിയുടെ ലാഭം.  കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നികുതി കഴിഞ്ഞ് 4040.8 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 75886.3 കോടി രൂപയായിരുന്നു കമ്പനിയുടെ 2020-21 സാമ്പത്തികവർഷത്തെ ആകെ വരുമാനം. 2021 - 22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ വരുമാനം 8.65 ശതമാനം ഉയർന്ന് 82,451.60 കോടി രൂപയായി. 

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സാംസങ് ഇന്ത്യയുടെ ഏറ്റവും ഉയർന്ന വരുമാനമാണ് 2022 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ൽ 61065.6 കോടി രൂപയും 2019 ൽ 73085.9 കോടി രൂപയും 2020ൽ 78651.2 കോടി രൂപയുമായിരുന്നു സാംസങ് ഇന്ത്യയുടെ വരുമാനം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആകെ ചെലവ് 79758.9 കോടി രൂപയായി ഉയർന്നു. ഇതാണ് ലാഭം കുറയാൻ കാരണമായത്. 

Latest Videos
Follow Us:
Download App:
  • android
  • ios