റിലയൻസ് ആഫ്രിക്കയിലേക്കും, രണ്ടും കൽപ്പിച്ച് മുകേഷ് അംബാനി; കടക്കുന്നത് മൊബൈൽ സേവന മേഖലയിലേക്ക്

ആഫ്രിക്കയിൽ മിതമായ നിരക്കിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ഈ പങ്കാളിത്തം സഹായിക്കും. ആഫ്രിക്ക പോലുള്ള വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് കമ്പനിയുടെ  ലക്ഷ്യം.

RIL s Mukesh Ambani set for African safari with 5G tech solutions

റിലയൻസ് ഇൻഡസ്ട്രീസ് ആഫ്രിക്കയിലെ മൊബൈൽ ബ്രോഡ്ബാൻഡ് വിപണിയിലേക്ക് പ്രവേശിക്കുന്നു. ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്ട്രീസിന്റെ നിയന്ത്രണത്തിലുള്ള റാഡിസിസ് കോർപ്പറേഷൻ, ഘാനയിലെ നെക്സ്റ്റ്-ജെൻ ഇൻഫ്രാകോ (എൻജിഐസി ) എന്ന കമ്പനിക്ക് നെറ്റ്‌വർക്ക് അടിസ്ഥാന സൌകര്യം, ആപ്ലിക്കേഷനുകൾ, സ്മാർട്ട് ഫോണുകൾ എന്നിവ നൽകുമെന്ന് എൻജിഐസി  എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹർകിരത് സിംഗ് പറഞ്ഞു, ആഫ്രിക്കയിൽ മിതമായ നിരക്കിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ഈ പങ്കാളിത്തം സഹായിക്കും.ഘാനയിലെ മറ്റ് ടെലികോം ഓപ്പറേറ്റർമാർക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും ഈ കമ്പനി പുതിയ 5G സാങ്കേതികവിദ്യ നൽകും. ആഫ്രിക്ക പോലുള്ള വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് കമ്പനിയുടെ   ലക്ഷ്യം.  15 വർഷത്തേക്ക്  എൻജിഐസിക്ക് ലഭിച്ച ലൈസൻസ് സാധുതയുള്ളതാണെങ്കിലും, ഒരു ദശാബ്ദത്തേക്ക് ഘാനയിൽ 5G സേവനങ്ങൾ നൽകാനുള്ള പ്രത്യേക അവകാശം എൻജിഐസിക്ക് ഉണ്ട്.  

ഏകദേശം 33 ദശലക്ഷം ജനസംഖ്യയുള്ള ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഘാന. നിലവിൽ മൂന്ന് പ്രധാന മൊബൈൽ നെറ്റ്‌വർക്ക് കമ്പനികളാണ് ഇവിടെ പ്രവർത്തിക്കുന്നത്: എംടിഎൻ ഘാന, വോഡഫോൺ ഘാന, സർക്കാർ ഉടമസ്ഥതയിലുള്ള എയർടെൽ ടിഗോ എന്നിവയാണിവ. എൻജിഐസിക്ക് നൂതന സാങ്കേതികവിദ്യയുണ്ടെന്നും കുറഞ്ഞ ചെലവിൽ ഘാനയിൽ ഇന്റനെറ്റ് സേവനങ്ങൾ നൽകുന്നതിന് സാധിക്കുമെന്നും ഹർകിരത് സിംഗ് പറയുന്നു.  ഘാനയിലേക്ക് 5G സാങ്കേതികവിദ്യ കൊണ്ടുവരാനുള്ള ലൈസൻസ് ഉള്ളത് ഇവർക്ക് മാത്രമാണ്.  

 ജിയോ എന്ന കമ്പനി അവതരിപ്പിക്കുകയും കുറഞ്ഞ ചെലവിൽ ഇൻറർനെറ്റും സൗജന്യ കോൾ സൗകര്യവും നൽകി ഇന്ത്യയിലെ മൊബൈൽ വിപണിയെ ആകെ മാറ്റിമറിച്ചവരാണ്  റിലയൻസ് .  ആഫ്രിക്കയിലും ഇത് ആവർത്തിക്കാനാണ് റിലയൻസിന്റെ പദ്ധതി.  ആഫ്രിക്കയിൽ അതിവേഗം സ്വാധീനം വർധിപ്പിക്കുന്ന ചൈനയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുക കൂടിയാണ് റിലയൻസ് ഇതിലൂടെ ലക്ഷ്യമിടുന്നത്.റിലയൻസിനും അതിന്റെ മറ്റ് പങ്കാളി കമ്പനികൾക്കും നിലവിൽ എൻജിഐസി എന്ന കമ്പനിയിൽ   ഓഹരികൾ ഇല്ല. എന്നാൽ  ഇപ്പോൾ റിലയൻസ് ചെലവഴിക്കുന്ന പണം ഭാവിയിൽ ഓഹരികളാക്കി മാറ്റാം.

Latest Videos
Follow Us:
Download App:
  • android
  • ios