ജിയോക്ക് 55 ലക്ഷവും എയർടെലിന് 38 ലക്ഷവും കൂടി: ഇടിവ് രേഖപ്പെടുത്തി വിഐ, നഷ്ടം 43 ലക്ഷം
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
ദില്ലി: പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ പതിവുതെറ്റിക്കാതെ നഷ്ടം നേരിട്ട വോഡഫോൺ ഐഡിയ. ജൂൺ മാസത്തിൽ 43 ലക്ഷം ഉപഭോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്. ജിയോ 55 ലക്ഷം പുതിയ ഉപഭോക്താക്കളെ തങ്ങളുടെ ഭാഗം ആക്കിയപ്പോൾ എയർടെൽ 38 ലക്ഷം പേരെ കൂടെ കൂട്ടി രണ്ടാമതെത്തി.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. ഇന്ത്യയിലെ ആകെ ടെലിഫോൺ ഉപഭോക്താക്കളുടെ എണ്ണം 1198.50 ദശലക്ഷത്തിൽ നിന്ന് 1202.57 ദശലക്ഷമായി ഉയർന്നു. 0.34 ശതമാനമാണ് മാസ വളർച്ചനിരക്ക്.
മെയ് മാസം അവസാനം 661.18 ദശലക്ഷം ആയിരുന്ന അർബൻ ഉപഭോക്താക്കളുടെ എണ്ണം ജൂൺമാസം അവസാനമായപ്പോഴേക്കും 666.10 ദശലക്ഷമായി ഉയർന്നു. എന്നാൽ ഗ്രാമ മേഖലയിൽ ഉപഭോക്താക്കളുടെ എണ്ണം ഇടിഞ്ഞു. മെയ് 31 ന് 537.32 ദശലക്ഷം ആയിരുന്നത് ജൂൺ 30ന് 536.45 ദശലക്ഷം ആയാണ് കുറഞ്ഞത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona