തിരുവനന്തപുരത്ത് വീട് സ്വന്തമാക്കാം, റിയൽട്ടി ഉത്സവ് ഫെബ്രുവരി 17, 18 തീയതികളിൽ

ഫെബ്രുവരി 17, 18 തീയതികളിൽ തിരുവനന്തപുരത്തെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ വെച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന റിയൽട്ടി ഉത്സവ്

realty utsav Thiruvananthapuram 2024

ലോകത്തെ അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച നമ്മുടെ തിരുവനന്തപുരത്ത് മനസ്സിനിണങ്ങിയ വീട് സ്വന്തമാക്കാൻ ഇനി അലയേണ്ട. വരുന്ന ഫെബ്രുവരി 17, 18 തീയതികളിൽ തിരുവനന്തപുരത്തെ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ വെച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന റിയൽട്ടി ഉത്സവ് ഒരുപാട് ഓപ്ഷൻസിൽ നിന്നും സ്വപ്നഭവനം തെരഞ്ഞെടുക്കാനുള്ള അവസരമാണ്.

പ്രമുഖ റിയൽ എസ്റ്റേറ്റ് ബിൽഡേഴ്‌സ് തിരുവനന്തപുരത്തെ നൂറിലധികം RERA അംഗീകൃത പ്രോപ്പർട്ടികൾ അവതരിപ്പിക്കും. സ്വന്തമായി വീട് ആഗ്രഹിക്കുന്നവർക്ക് വെറും 42 ലക്ഷം രൂപ മുതൽ 8 കോടിയിലധികം രൂപ വരെ വില വരുന്ന വീടുകളിൽ നിന്ന് ഇഷ്ടത്തിനൊത്ത വീട് തിരഞ്ഞെടുക്കാം. അതും സ്പെഷ്യൽ സ്പോട്ട് ബുക്കിംഗ് ഓഫറുകളും മറ്റനേകം ഡിസ്‌കൗണ്ടുകളോടും കൂടെ. 

2030 ആകുന്നതോടെ 35 ലക്ഷത്തിന് മുകളിലായിരിക്കും തിരുവനന്തപുരത്തെ ജനസംഖ്യ എന്നാണ് കണക്കുകൾ. അതായത് റിയൽ എസ്റ്റേറ്റ് നിക്ഷേപമെന്ന നിലയിലും ഇപ്പോഴത്തെ പർച്ചേസുകൾ ഗുണം ചെയ്യും.

ലുലു ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ടെക്നോപാർക്ക്, വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ വലിയ വ്യവസായ, തൊഴിൽ അവസരങ്ങളും തിരുവനന്തപുരത്തിന്റെ ഭാവി ഭദ്രമാക്കുന്നു. തലസ്ഥാനത്ത് ലഭ്യമായ വീടുകളുടെയും പുതിയ ലോ‍ഞ്ചുകളുടെയും വിവരങ്ങൾ നേരിട്ട് ബിൽ‍ഡർമാരോട് ചോദിച്ചറിയാം. 

ആർക്കോൺ, ആർടെക്, കൊണ്ടോർ, കോൺഫിഡന്റ് ഗ്രൂപ്പ്, കോർഡയൽ ഹോംസ്, ഫേവ്റൈറ്റ് ഹോംസ്, SFS, സൗപർണിക, അരോമ, കോർഡയൽ ഡെവലപ്പേഴ്‌സ്,  കോർഡയൽ പ്രോപ്പർട്ടീസ്, ദേശായി ഹോംസ്, ഐ ക്ലൗഡ് ഹോംസ്, ഇൻഡ്റോയൽ, കല്യാൺ ഡെവലപ്പേഴ്‌സ്, മുത്തൂറ്റ്,  SI പ്രോപ്പർട്ടി, ശ്രീ ധന്യ, സൺ പ്രോജെക്ടസ്, വർമ്മ ഹോംസ്, വി ഫൈവ് ഹോംസ് തുടങ്ങിയ നഗരത്തിലെ മേജർ ബിൽഡേഴ്സും, ഒപ്പം SIB, SBI പോലുള്ള ബാങ്കിങ് പാർട്ട്ണേഴ്‌സും ചേരുമ്പോൾ റിയൽട്ടി ഉത്സവ് കേരളത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് എക്സ്പോയായി മാറും..

ഏഷ്യാനെറ്റ് ന്യൂസ് Realty Utsav-ൽ ഫ്രീ ആയി രജിസ്റ്റർ ചെയ്യാൻ സ്‌ക്രീനിൽ കാണുന്ന QR കോഡ് സ്കാൻ ചെയ്യാം. അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യാം – 8590033730

realty utsav Thiruvananthapuram 2024
 

Latest Videos
Follow Us:
Download App:
  • android
  • ios