CLAT, IPMAT, CUET: പ്ലസ് ടു കഴിഞ്ഞ് മത്സര പരീക്ഷകള്‍ക്ക് ഒരുങ്ങാം, ഒന്നാമതെത്താം!
ചിട്ടയായ പഠനത്തിലൂടെ CLAT, IPMAT, CUET പരീക്ഷകള്‍ പാസ്സാകാം. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രെപ് അക്കാദമി
വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടേണിങ് പോയിന്‍റാണ് പ്ലസ് ടു. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും പുതിയ മാറ്റങ്ങള്‍ തിരിച്ചറിയണം. എന്നാൽ മാത്രമേ നല്ലൊരു കരിയര്‍ കെട്ടിപ്പടുക്കാന്‍ കഴിയൂ.
ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ, ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു കരിയര്‍ തെരഞ്ഞെടുക്കുക എന്നതാണ്. കേരളമോ, ഇന്ത്യയോ മാത്രമല്ല വിദ്യാര്‍ത്ഥികളുടെ പരിധി. വിദേശത്തേക്ക് പോകാനാണെങ്കിലും ഇന്ത്യയിൽ തന്നെ തുടരാനാണെങ്കിലും ഒരു വിദ്യാര്‍ത്ഥി തെരഞ്ഞെടുക്കുന്ന കോഴ്സുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വളരെ പ്രധാന്യമുണ്ട്.
ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവര്‍ക്ക് സ്വാഭാവികമായും ജോലിയിലും അവസരങ്ങളിലും മുൻഗണന ലഭിക്കും. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കരിയര്‍ ഉറപ്പിക്കാന്‍ സഹായിക്കുന്ന മൂന്ന് മത്സരപരീക്ഷകളാണ് CLAT, IPMAT, CUET എന്നിവ.
ചിട്ടയായ പഠനത്തിലൂടെ ഈ മത്സരപരീക്ഷകളെ നേരിടാന്‍ സഹായിക്കുകയാണ് കേരളത്തിൽ നിന്നുള്ള വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ പ്രെപ് അക്കാദമി.
ഓൺലൈനായും നേരിട്ടും മത്സര പരീക്ഷകള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന നമ്പര്‍ വൺ സ്ഥാപനമാണ് തങ്ങളെന്ന് പ്രെപ് അക്കാദമി സ്ഥാപകനും ഡയറക്ടറുമായ അലൻ കണ്ണാട്ട് വിശദീകരിക്കുന്നു.
അഞ്ച് വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രെപ് അക്കാദമി, വര്‍ഷവും അഞ്ഞൂറോളം വിദ്യാര്‍ത്ഥികളെ വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടാന്‍ പരിശീലിപ്പിക്കുന്നു. ഐ.ഐ.ടി, ഐ.ഐ.എം സ്ഥാപനങ്ങളിൽ നിന്നുള്ള അദ്ധ്യാപകരാണ് പ്രെപ് അക്കാദമിയിൽ ക്ലാസുകള്‍ എടുക്കുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാന്‍ സഹായിക്കുന്നു.
പ്രഥമ CUET UG പരീക്ഷയിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കുട്ടികളെ ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രവേശിപ്പിക്കാൻ പ്രെപ് അക്കാദമിക്ക് കഴിഞ്ഞു. ഇത് കൂടാതെ കേരളത്തിൽ ഏറ്റവും ഉയർന്ന CAT സ്കോറുകൾ ലഭിച്ച വിദ്യാര്‍ത്ഥികളും ഞങ്ങളുടെ സ്ഥാപനത്തിൽ നിന്നാണ് - അലൻ കണ്ണാട്ട് പറയുന്നു.
ഐ.ഐ.എം, നാഷണൽ ലോ യൂണിവേഴ്സിറ്റി തുടങ്ങിയ മുന്തിയ സ്ഥാപനങ്ങളിൽ പ്രവേശനം നേടാന്‍ സ്ഥിരമായി പ്രെപ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നുണ്ടെന്ന് അലൻ പറയുന്നു. മാറുന്ന വിദ്യാഭ്യാസ രീതികള്‍ക്ക് മുൻപ് സഞ്ചരിക്കുന്നതാണ് പ്രെപ് അക്കാദമിയുടെ വിജയത്തിന് പിന്നിൽ.
സമകാലീനമായി പരിഷ്കരിച്ച സിലബസ്, പ്രവൃത്തിപരിചയമുള്ള അധ്യാപകരും കൃത്യമായ മെന്‍ററിങ്ങും, സമ്പൂർണ മാതൃക പരീക്ഷകളും മികച്ച പഠന സഹായികളും, ഇൻ്റർവ്യൂ പരിശീലന ക്ലാസ്സുകളും ഇന്റേൺഷിപ്പുകളും പ്രെപ് അക്കാദമി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പുനൽകുന്നു.
CLAT, IPMAT, CUET പരീക്ഷകള്‍ക്കുള്ള ക്രാഷ് കോഴ്സ് 2023 ഏപ്രിൽ മൂന്ന് മുതൽ പ്രെപ് അക്കാദമിയിൽ ആരംഭിക്കും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും തൊഴിൽ വിപണിയിൽ വളരെ മൂല്യമുള്ളതുമായ പ്രോഗ്രാമുകൾക്ക് ഈ പ്രവേശന പരീക്ഷകളിലൂടെ അഡ്‍മിഷൻ നേടാം.
CLAT - Common Law Admission Test
ഇന്ത്യയിലെ 22 ദേശീയ നിയമ വിദ്യാഭ്യാസ സര്‍വകലാശാലകള്‍ സംയുക്തമായി നടത്തുന്ന ബിരുദ, ബിരുദാനന്തര ബിരുദ എൻട്രൻസ് പരീക്ഷയാണ് Common Law Admission Test. അഞ്ച് വര്‍ഷം നീളുന്ന integrated Ll.B, Ll.M പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഈ പരീക്ഷയിലൂടെയാണ്.
IPMAT - Integrated Program in Management Aptitude Test
ഇന്ത്യയിലെ ഏറ്റവും പ്രശസ്‍തമായ ഐ.ഐ.എമ്മുകളിൽ പഠിക്കാനുള്ള അവസരമാണ് ഈ പരീക്ഷ തരുന്നത്. ഇതോടൊപ്പം പത്തിലധികം പ്രധാനപ്പെട്ട സര്‍വകലാശാലകളും IPMAT സ്കോറുകള്‍ അഡ്‍മിഷന് പരിഗണിക്കും. മൂന്ന് IPMAT പരീക്ഷകളുണ്ട്. ഐ.ഐ.എം റോത്തക്, ഐ.ഐ.എം ഇൻഡോര്‍ എന്നിവര്‍ നടത്തുന്ന പരീക്ഷകളും, JIPMAT (Joint Integrated Programme in Management Admission Test) എന്ന മറ്റൊരു പരീക്ഷയുമാണ് ഇതിൽപ്പെടുന്നത്. JIPMAT നടത്തുന്നത് ഐ.ഐ.എം ബോധ് ഗയ, ഐ.ഐ.എം ജമ്മു എന്നീ സ്ഥാപനങ്ങളാണ്. ഈ പരീക്ഷയിലൂടെ ബി.ബി.എ-എം.ബി.എ കോഴ്സുകള്‍ ഒരുമിച്ച് പഠിക്കാവുന്ന ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് അഡ്‍മിഷൻ ഉറപ്പിക്കാം.
CUET - Common University Entrance Test
ഇന്ത്യയിലെ പ്രധാനപ്പെട്ട സെൻട്രൽ യൂണിവേഴ്സിറ്റികളിൽ അഡ്‍മിഷൻ ലഭിക്കാന്‍ അവസരം തരുന്ന പരീക്ഷയാണ് CUET. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് ഈ പരീക്ഷ നടത്തുന്നത്. 30-ൽ അധികം സെൻട്രൽ സര്‍വകലാശാലകള്‍ ഈ പരീക്ഷയിൽ ഭാഗമാണ്.
പ്രെപ് അക്കാദമി കോഴ്സുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് - +91-9446056789, www.prepacademy.in