ക്യാൻസറിന് കാരണമാകുന്നതായി വിലയിരുത്തൽ, സ്ലീപ് അപ്നിയ ഉപകരണങ്ങളുടെ വിൽപന അവസാനിപ്പിച്ച് ഫിലിപ്സ്

മുതിര്‍ന്നവരില്‍ കാണുന്ന തീവ്രമായ സ്ലീപ് ആപ്‌നിയ രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിന് സര്‍വ്വസാധാരണമായി ഉപയോഗിക്കാറുള്ള ചികില്‍സാ സംവിധാനമാണ് സിപിഎപി മാസ്കുകൾ

Philips to halt sales of sleep apnea machines amid fears they can cause cancer etj

വാഷിംഗ്ടൺ: സ്ലീപ് അപ്നിയ ഉപകരണങ്ങളുടെ വിൽപന അവസാനിപ്പിച്ച് പ്രമുഖ ആരോഗ്യ ഉപകരണങ്ങളുടെ നിർമ്മാതാക്കളായ ഫിലിപ്സ്. സ്ലീപ് അപ്നിയ മൂലമുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ക്യാൻസർ സാധ്യത വർധിപ്പിക്കുന്നതായി സംശയിക്കപ്പെടുന്നതിന് പിന്നാലെയാണ് നീക്കമെന്നാണ് കമ്പനി തിങ്കളാഴ്ച വിശദമാക്കിയത്. നേരത്തെ 2021ൽ ലക്ഷക്കണക്കിന് ശ്വസന ഉപകരണങ്ങൾ സ്ഥാപനം തിരികെ വിളിച്ചിരുന്നു.

സ്ലീപ് അപ്നിയ ഉള്ളവർക്ക് കൂർക്കം വലി ശബ്ദം കുറയ്ക്കാനും തൊണ്ട തുറന്ന നിലയിൽ തന്നെ വയ്ക്കുന്നതിനായി സ്പ്രേ ചെയ്യുന്ന മരുന്നുകൾ സാധ്യതകൾ വർധിപ്പിക്കുന്നതായുള്ള നിരീക്ഷണത്തിന് പിന്നാലെയാണ് നീക്കം. ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം മാത്രമേ ഇത്തരം ഉപകരണങ്ങളുടം വിൽപന തുടരുകയുള്ളൂവെന്നാണ് ഫിലിപ്സ് വ്യക്തമാക്കിയത്. നിലവിലെ ഉൽപന്നങ്ങൾക്ക് സർവ്വീസ് നൽകുമെന്നും ഡച്ച് നിർമ്മാതാക്കൾ വിശദമാക്കിയിട്ടുണ്ട്. ഫിലിപ്സിന്റെ സിപിഎപി മെഷീനുകൾ ഉപയോക്താക്കുടെ ശ്വസന നാളിയിലേക്ക് പ്രയോഗിക്കുന്ന ഗ്യാസ് ക്യാന്‍സറിന് കാരണമാകുന്നതായി 2021ലാണ് നിരീക്ഷണങ്ങൾ പുറത്ത് വന്നത്. കണ്ടെത്തലിന് പിന്നാലെ 5 മില്യൺ ഉപകരണങ്ങളാണ് ഫിലിപ്സ് വിപണിയിൽ നിന്ന് പിൻവലിച്ചത്.

വിവിധ രീതിയിലും വലിപ്പത്തിലുമുള്ള സിപിഎപി മാസ്കുകൾ ആയിരുന്നു ഫിലിപ്സ് നിർമ്മിച്ചിരുന്നത്. വലിയ ശബ്ദത്തോടെ കൂർക്കം വലിക്കുന്നതും ഉറക്കത്തിനിടയ്ക്കും ക്രമമായ ശ്വാസോച്ഛ്വാസം നിന്നുപോകുന്നതടക്കം സ്ലീപ് അപ്നിയയുടെ ലക്ഷണങ്ങളാണ്. രോഗികളുടെ ആരോഗ്യമാണ് പ്രാഥമിക പരിഗണനയിലുള്ളതെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെന്നും ഫിലിപ്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ റോയ് ജേക്കബ്സ് വിശദമാക്കുന്നത്. സിപിഎപി മെഷീനുകളിൾ സ്പ്രേ ചെയ്യാനായി ഉപയോഗിക്കുന്നത് പോളിസ്റ്റർ ബേസ് ആയിട്ടുള്ള പോളിയുറെത്താൻ ആണ്. വിഷവാതകങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്.

മുതിര്‍ന്നവരില്‍ കാണുന്ന തീവ്രമായ സ്ലീപ് ആപ്‌നിയ രോഗത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിന് സര്‍വ്വസാധാരണമായി ഉപയോഗിക്കാറുള്ള ചികില്‍സാ സംവിധാനമാണ് സിപിഎപി മാസ്കുകൾ. രോഗിയുടെ മൂക്ക്, വായ എന്നവയോടുകൂടി ചേര്‍ന്നിരിക്കുന്ന വിധത്തിലോ മൂക്കിനോട് മാത്രം ചേര്‍ന്നിരിക്കുന്ന വിധത്തിലോ ഉള്ള മാസ്‌ക് ആണ് CPAP മെഷീനില്‍ ഉപയോഗിക്കപ്പെടുന്നത്. മേല്‍പറഞ്ഞ യന്ത്രം സാവധാനത്തില്‍ രോഗിയുടെ തൊണ്ടയിലേക്ക് വായുവിനെ ഊതിക്കയറ്റുന്നു. ഈ വായുവില്‍ നിന്നും ഏല്ക്കുന്ന മര്‍ദ്ദം ഉറക്കത്തിനിടയിലും രോഗിയുടെ ശ്വാസനാളം തുറന്നിരിക്കുന്നതിന് സഹായിക്കുകയാണ് ഈ മെഷീൻ ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios