സ്റ്റൈലൻ ഡിസൈൻ, അതിവേഗ പ്രോസസർ; കൊതിപ്പിക്കുന്ന വിലയിൽ OPPO Pad Air

OPPO Pad Air വളരെ കനം കുറഞ്ഞ, ഭാരം കുറഞ്ഞ, കൈകളിൽ ഉറച്ചിരിക്കുന്ന ഒരു ഡിസൈനിലാണ് വരുന്നത്. പക്ഷേ, കനം കുറവാണെങ്കിലും പെർഫോമൻസിൽ OPPO Pad Air പിന്നിലല്ല

Oppo Pad Air Tablet Review in Malayalam

ഒരുപിടി പുത്തൻ ഫീച്ചറുകളുമായി എത്തുകയാണ് OPPO Pad Air ടാബ്ലെറ്റ്. ഡിസൈനിലെ പുതുമകളും സവിശേഷ ടെക്നോളജിയും കൂടിച്ചേരുന്ന ഡിവൈസ് രണ്ട് വേർഷനുകളിലാണ് എത്തുന്നത്. 16,999 രൂപ വിലയുള്ള 4 GB/64GB വേർഷനും 19,999 രൂപ വിലയിൽ 4GB/128GB വേർഷനുമാണ് കമ്പനി അവതരിപ്പിക്കുന്നത്.

ഓപ്പോ പാഡ് എയർ എങ്ങനെയാണ് വ്യത്യസ്തമാകുന്നത് എന്ന് നമുക്ക് പരിശോധിക്കാം.

പെർഫോർമൻസിൽ ഒന്നാമത്

Oppo Pad Air Tablet Review in Malayalam

ഡിവൈസിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത 8 കോറുകൾ ഉള്ള Qualcomm Snapdragon® 680 processor ആണ്. 6nm processor ഉള്ള മറ്റൊരു ടാബ്ലെറ്റും ഈ വിലയിൽ വിപണിയിൽ ഇല്ല. AI System Booster 2.1-ൽ പ്രവർത്തിക്കുന്ന പ്രോസസർ മൾട്ടി ടാസ്കിങ് എളുപ്പമാക്കുന്നതിനൊപ്പം വളരെക്കുറിച്ച് ബാറ്ററി മാത്രമേ ഉപയോഗിക്കൂ. അതായത്, ഹൈ റെസല്യൂഷൻ വീഡിയോകൾ, മൊബൈൽ ഗെയിമുകൾ, മൾട്ടി ടാസ്കിങ് തുടങ്ങിയ കാര്യങ്ങൾ തീരെ ലാഗ് ഇല്ലാതെ ടാബ്ലെറ്റിന് ചെയ്യാനാകും.

വലിയ ബാറ്ററിയാണ് ഡിവൈസിലുള്ളത്. 7100 mAh battery ദിവസം മുഴുവൻ നീണ്ടുനിൽക്കും. ഓപ്പോ പറയുന്നത് തുടർച്ചയായി 12 മണിക്കൂർ 1080P HD video കാണാനുള്ള കരുത്ത് ബാറ്ററിക്ക് ഉണ്ടെന്നാണ്. വലിയ ബാറ്ററിയാണെങ്കിലും ഓപ്പോയുടെ ഡിസൈൻ മേന്മ ബാറ്ററിയെ ഡിവൈസിനുള്ളിൽ ബുദ്ധിമുട്ടുകളില്ലാതെ സമന്വയിപ്പിക്കുന്നു. നല്ല ഗ്രിപ്പും വളരെ നേർത്ത ഭാരമില്ലാത്ത ബോഡിയും ഡിവൈസിനുണ്ട്.
4GB + 64 GB, 4GB + 128GB കപ്പാസിറ്റികളിൽ ടാബ്ലെറ്റ് വാങ്ങാം. RAM ആകട്ടെ 3GB വരെ വർധിപ്പിക്കാം. ROM എക്സ്റ്റൻഡ് ചെയ്യാനുള്ള കപ്പാസിറ്റി 512GB ആണ്. ഡിവൈസിന്റെ സ്റ്റൈലിന് ചേരുന്ന ആക്സസറി വേണമെങ്കിൽ OPPO Life Smart Stylus Pen for OPPO Pad Air വാങ്ങാം.

തകർ‌പ്പൻ ഡിസ്പ്ലേയും ശബ്ദവും

Oppo Pad Air Tablet Review in Malayalam

കണ്ണുകളുടെ സുരക്ഷയ്ക്ക് OPPO ഈ ഡിവൈസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 10.36-inch 2K WUXGA+ IPS eye care സ്ക്രീൻ ആണ്. TÜV Rheinland മാനദണ്ഡമായ Low Blue Light protection certification ഉള്ള സെഗ്മെന്റിലെ ഏക ഡിവൈസും ഓപ്പോ പാഡ് എയർ മാത്രമാണ്. കണ്ണുകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന അഡാപ്റ്റിവ് ഐ കംഫർട്ട് ‍ഡിസ്പ്ലേ 2048 ലെവലുകളിലാണ് സംരക്ഷണം നൽകുക. ചുറ്റുമുള്ള വെളിച്ചത്തിന് അനുസരിച്ച് ഡിവൈസ് സ്വയം ബ്രൈറ്റ്നെസ് മാറ്റും. 83.5% ആണ് സ്ക്രീൻ-ടു-ബോഡി റേഷ്യോ. 20 nits ബ്രൈറ്റ്നെസിന് താഴെ 578 ലെവലുകളിൽ സ്ക്രീൻ പ്രവർത്തിക്കും. അതായത് തെളിച്ചമില്ലാത്ത അവസരത്തിലും വളരെ സോഫ്റ്റും തിളക്കമില്ലാത്തതുമായ വെളിച്ചമേ യൂസർക്ക് അനുഭവിക്കേണ്ടി വരുന്നുള്ളൂ.

നിങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ E-book B/W display ഇഷ്ടപ്പെടും. Eye Comfort Mode-ൽ നിങ്ങൾക്ക് ഈ ഓപ്ഷൻ ഓൺ ആക്കാം. കണ്ണുകൾക്ക് സ്ട്രെയിൻ നൽകാതെ കറുപ്പിലും വെളുപ്പിലും നിങ്ങൾക്ക് വായന തുടരാം. OPPO Pad Air-ൽ നാല് സ്പീക്കറുകളാണ് ഉള്ളത്. സ്വതന്ത്രമായും സിമട്രിക്കലായുമാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്. എല്ലാ ഫ്രീക്വൻസി ബാൻഡിലും പ്രവർത്തിക്കുന്ന 0.88cc സൗണ്ട് ചേമ്പറിന് 1W മതിയാകും. Dolby Audio ഡീകോഡിങ്, 3ഡി സൗണ്ട് എക്സ്പീരിയൻസ് എന്നിവ സാധ്യമാക്കുന്ന Dolby Atmos technology-യും ഡിവൈസിലുണ്ട്.

ആരും ഇഷ്ടപ്പെടുന്ന ഡിസൈൻ

Oppo Pad Air Tablet Review in Malayalam

OPPO Pad Air കാണാൻ അഴകുള്ള ടാബ്ലെറ്റാണ്. ഭാരം കുറഞ്ഞ ബോഡിയും ചാരനിറവും (grey color) സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആണ്. മെറ്റൽ സ്പ്ളൈസ് ഡിസൈൻ Sunset Dune 3D Texture ചേർന്നതാണ്. ആദ്യമായാണ് ഏതെങ്കിലും ഒരു ബ്രാൻഡ് ഇത്തരമൊരു ഡിസൈൻ ചെയ്യുന്നത്. സന്ധ്യയിലെ മണൽക്കൂനകളുടെ ഭംഗിയാണ് ഡിസൈന് പ്രചോദനമെന്നാണ് OPPO പറയുന്നത്. OPPO Glow എന്ന ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് ഡിസൈൻ സങ്കേതമാണ് ഡിവൈസിൽ ഉപയോഗിച്ചിരിക്കുന്നത്. തിളങ്ങുന്ന matte ഫിനിഷ് ആണ് ടാബ്ലെറ്റിന്റെ പാനലിന് നൽകിയിരിക്കുന്നത്. മുകൾ ഭാഗത്ത് മണൽക്കൂനകളുടെ ഡിസൈൻ, അഞ്ച് ലെയറുകളുള്ള OPPO Glow കോട്ടിങ്ങും ഇൻഡസ്ട്രിയിലെ തന്നെ ആദ്യത്തെ 3D finishing technology-യും സംയോജിപ്പിച്ച് സൃഷ്ടിച്ചിരിക്കുന്നു.

പാനലിന്റെ താഴേക്ക് വന്നാൽ സാൻഡ്ബ്ലാസ്റ്റഡ് ഫിനിഷ് ആണ് നൽകിയിരിക്കുന്നത്. വെറും 0.15mm വ്യാസത്തിൽ തിളങ്ങുന്ന മണൽത്തരികൾ നൽകിയതോടെ പാനലിന് മൊത്തത്തിൽ ഒരു മെറ്റാലിക് ലുക്കും ലെയറുകൾ പോലെ തോന്നിപ്പിക്കുന്ന ഫിനിഷും കിട്ടി. ഈ പ്രതലം പൂർണമായും ഫിംഗർപ്രിന്റ് പതിയാത്തതാണ്. ലോഹത്തിൽ തീർത്ത ബോഡിയായത് കൊണ്ട് തന്നെ ഡിവൈസ് വളയുമെന്ന പേടിയും വേണ്ട.
6.94mm മാത്രമാണ് ഡിവൈസിന് കനം. ഭാരം 440g. സമാനമായ ഡിവൈസുകളിൽ ഏറ്റവും കനം കുറഞ്ഞതും ഫ്ലോട്ടിങ്സ്ക്രീൻ ഡിസൈനുള്ളതുമായ ഡിവൈസാണ് OPPO Pad Air. നാല് വശങ്ങളും 8mm ultra-narrow black bezel design പിന്തുടരുന്നു. ഫ്ലോട്ടിങ് സ്ക്രീൻ ഡിസൈനിൽ നിന്ന് നടുവിലെ ഫ്രെയിം 5.86mm വരെ കനം കുറഞ്ഞ പ്രതലമാക്കാനും കഴിയും. ഇതോടെ കൈയ്യിൽ ഉറച്ചിരിക്കുന്ന, കൈവിരൽപ്പാടുകൾ പതിയാത്ത ഡിവൈസ് ആയി OPPO Pad Air മാറുന്നു.

ColorOS12.1  ഒരു പുതിയ അനുഭവം

Oppo Pad Air Tablet Review in Malayalam

ഒരുപിടി പുതിയ ഫീച്ചറുകളാണ് പുതിയ ColorOS12.1 ഓപ്പറേറ്റിങ് സിസ്റ്റം OPPO Pad Air-ൽ കൊണ്ടുവരുന്നത്. Multi-Device Connection ഒരു നല്ല ഉദാഹരണമാണ്. അടുത്തുള്ള മറ്റു ഡിവൈസുകളുമായി കണക്റ്റ് ചെയ്യാൻ ഇത് സഹായിക്കും. ഫോൺസ്ക്രീൻ ടാബ്ലെറ്റിലേക്ക് കാസ്റ്റ് ചെയ്യാനും കഴിയും. റിവേഴ്സ് കൺട്രോൾ, ടെക്സ്റ്റ് ഇൻപുട്ട്, ഫോണിലെ വിവരങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ എന്നിവയും ഇതിലുണ്ട്. നിങ്ങളുടെ കൈവശമുള്ള എല്ലാ ഡിവൈസുകളും ഏറ്റവും കുറ‍ഞ്ഞത് ColorOS12.1 സോഫ്റ്റ് വെയറിൽ പ്രവർത്തിക്കുന്നതാകണം എന്നത് മാത്രമാണ് നിബന്ധന.

ഫയൽ ഡ്രാഗ് ആൻഡ് ഡ്രോപ് മറ്റൊരു പ്രത്യേക ഫീച്ചറാണ്. ഫയലുകൾ ഡ്രാഗ് ചെയ്ത് മറ്റൊരു ആപ്പിലേക്ക് മൂവ് ചെയ്യാൻ ഇത് മതി. ഫോണിലെ വീഡിയോകളും ഫോട്ടോയും എളുപ്പം OPPO Pad Air tablet-ലേക്ക് നിങ്ങൾക്ക് മാറ്റാം. ക്ലിപ്ബോർഡ് ഷെയറിങും സമാനമായ ഫീച്ചർ ആണ് ഒരു ഡിവൈസിലെ ടെക്സ്റ്റ് കോപ്പി ചെയ്ത് മറ്റൊന്നിൽ എളുപ്പം പേസ്റ്റ് ചെയ്യാനാകും. ഫോണിന്റെ മൊബൈൽ നെറ്റ് വർക്ക് ടാബിലും ഉപയോഗിക്കാനാകും എന്നതാണ് മറ്റൊരു സവിശേഷത. നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോൺ മറ്റൊരു നെറ്റ് വർക്കിൽ കണക്റ്റ് ചെയ്തശേഷം ടാബ്ലെറ്റിലെ Wi-Fi പേജ് ഉപയോഗിച്ച് ഇന്റർനെറ്റിൽ കയറാം.

വലിയ സ്ക്രീനിന് ധാരാളം പ്രത്യേകതകളുണ്ട്. രണ്ട് വിരലുകൾ ഉപയോഗിച്ച് സ്ക്രീനിന്റെ മധ്യത്തിൽ നിന്ന് സ്വൈപ് ചെയ്താൽ സ്ക്രീൻ സ്പ്ലിറ്റ് ചെയ്യാം, അല്ലെങ്കിൽ Dual Windows എന്ന ഫീച്ചർ ഉപയോഗിച്ച് ഒരു ആപ്പിനുള്ളിലെ ഒന്നിലധികം പേജുകൾ വ്യത്യസ്തമായി തുറക്കാം. ഇത് പേജ് സ്വിച് ചെയ്യുന്നത് ഒഴിവാക്കാൻ സഹായിക്കും. Smart Sidebar എപ്പോൾ വേണമെങ്കിലും നോട്ട് എഴുതാൻ നിങ്ങളെ സജ്ജരാക്കും. നാല് വിരലുകൾ ഉപയോഗിച്ച് ഫുൾസ്ക്രീൻ മോഡിൽ നിന്ന് എപ്പോഴും വിൻഡോകൾ ചെറുതാക്കാനും പറ്റും. സുരക്ഷയ്ക്കും ഡിവൈസിൽ പ്രത്യേക സ്ഥാനമുണ്ട്. ക്ലിപ്ബോർഡുകൾ വായിക്കാൻ ഏതെല്ലാം ആപ്പുകൾക്ക് പെർമിഷൻ ഉണ്ടെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. തേഡ്-പാർട്ടി ആപ്പുകൾ ക്ലിപ്ബോർഡ് ആക്സസ് ചെയ്താൽ നിങ്ങൾക്ക് അലേർട്ട് ലഭിക്കും.

OPPO Pad Air നല്ല ചോയ്സ് ആണ്!

OPPO Pad Air വളരെ കനം കുറഞ്ഞ, ഭാരം കുറഞ്ഞ, കൈകളിൽ ഉറച്ചിരിക്കുന്ന ഒരു ഡിസൈനിലാണ് വരുന്നത്. പക്ഷേ, കനം കുറവാണെങ്കിലും പെർഫോമൻസിൽ OPPO Pad Air പിന്നിലല്ല. കരുത്തുള്ള മെറ്റാലിക് ബോഡി,  segment-first 6nm processor, 7100 mAh കരുത്തുള്ള ബാറ്ററി... ഫീച്ചറുകൾ നീളുന്നു. കൂടുതൽ ഒപ്റ്റിമൈസ്ഡ് ആയ പ്രോസസർ, മെച്ചപ്പെട്ട ഹാർഡ് വെയർ, വലിയ ഡിസ്പ്ലേ എന്നിവയും പ്രത്യേകതകളാണ്. നല്ല പ്രകടനം കാഴ്ച്ചവെക്കുന്ന, വിദ്യാഭ്യാസത്തിനും വിനോദത്തിനും ഇണങ്ങുന്ന ചോയ്സ് ആണ് OPPO Pad Air. ഇപ്പോൾ Flipkart, OPPO Store, മറ്റുള്ള റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും OPPO Pad Air ലഭിക്കും. ഓഗസ്റ്റ് 31ന് മുൻപ് OPPO Reno8 സ്മാർട്ട്ഫോണിനൊപ്പം OPPO Pad Air വാങ്ങുകയും My OPPO App-ൽ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നവർക്ക് പ്രത്യേക OPPOverse ഓഫറും 5,999 രൂപ വിലയുള്ള OPPO Watch വെറും ഒരു രൂപയ്ക്ക് സ്വന്തമാക്കാനുമാകും.
 

Latest Videos
Follow Us:
Download App:
  • android
  • ios