ഓപ്പൺ നെറ്റ് വർക്ക്: ഡി.പി.ഐ നയിക്കുന്ന ഓൺലൈൻ മാർക്കറ്റ് പ്ലേസുകൾ

വികേന്ദ്രീകൃതമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യമാണ് ഓപ്പൺ നെറ്റ് വർക്ക്. ഇന്റർനെറ്റിലെ എല്ലാവർക്കും വിപണിയിൽ പങ്കെടുക്കാൻ ഇത് സഹായിക്കുന്നു.

open networks DPI embedded marketplaces global tech summit 2023

സ്വർണിം ശ്രീവാസ്തവ, ദേവേന്ദ്ര ഡാംലെ

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ച്ചർ (DPI) എന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും സാമൂഹിക ജീവിതത്തിനും നിരവധി ​ഗുണപരമായ അവസരങ്ങൾ നൽകുന്ന സംവിധാനമാണ്. ഇന്ത്യയുടെ ജ20 അധ്യക്ഷതയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ ഡി.പി.ഐ എന്നത് നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്: ഷെയർഡ് ആയ ഡിജിറ്റൽ സംവിധാനങ്ങളുടെ കൂട്ടമാണിത്. സുരക്ഷിതവും പരസ്പരം വിവരം കൈമാറാൻ കഴിയുന്നതുമായ സംവിധാനം ഓപ്പൺ സ്റ്റാൻഡേഡുകളെ അടിസ്ഥാനമാക്കിയാണ് നിർമ്മിക്കുക. ഇതിലൂടെ വിവരങ്ങൾ പരിശോധിക്കാനുള്ള അവകാശം എല്ലാവർക്കും ലഭിക്കും. നിയമപരിരക്ഷയോടെയാണ് ഇത് നടപ്പിൽ വരുക. ഇത് വികസനം, ഇൻക്ലൂഷൻ, ഇന്നവേഷൻ, വിശ്വാസം, മത്സരം, മനുഷ്യാവകാശങ്ങളുടെ സംരക്ഷണം, അടിസ്ഥാന സ്വാതന്ത്ര്യങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പുവരുത്തും.

ഡി.പി.ഐ നടപ്പിലാക്കാൻ ശ്രമിക്കുന്ന രാജ്യങ്ങൾ കൂടുതലായും ഡിജിറ്റൽ ഐഡന്റിറ്റി, പേയ്മെന്റ്, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ, സുരക്ഷിതമായ രീതിയിൽ വ്യക്തിവിവരങ്ങൾ സാധൂകരിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കാണ് സേവനം ആ​ഗ്രഹിക്കുന്നത്. സർക്കാരുകൾക്കും ബിസിനസ്സുകൾക്കും ഡി.പി.ഐ ഉപയോ​ഗിക്കാനാകും. ഓൺലൈൻ കൊമേഴ്സ് രം​ഗത്ത് ഓപ്പൺ നെറ്റ് വർക്കുകളുടെ അടിസ്ഥാനത്തിൽ ഡി.പി.ഐ നടപ്പാക്കുന്നുണ്ട്. ഡിജിറ്റൽ ഇക്കോണമി മുന്നിൽക്കണ്ട് വസ്തുക്കളും സേവനങ്ങളും ജനാധിപത്യപരമായി നടപ്പിലാക്കാൻ ഇത് ​ഗുണം ചെയ്യും.

വികേന്ദ്രീകൃതമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യമാണ് ഓപ്പൺ നെറ്റ് വർക്ക്. ഇന്റർനെറ്റിലെ എല്ലാവർക്കും വിപണിയിൽ പങ്കെടുക്കാൻ ഇത് സഹായിക്കുന്നു. ഉപയോക്താവോ വിൽപ്പനക്കാരനോ ഉപയോദ​ഗിക്കുന്ന പ്ലാറ്റ്ഫോം, ആപ്ലിക്കേഷൻ എന്നിവ ഇതിന് തടസ്സമാകില്ല. അടഞ്ഞ, സ്വയം നിയന്ത്രിക്കുന്ന പ്ലാറ്റ്ഫോമുകൾക്ക് പകരമാണ് ഓപ്പൺ നെറ്റ് വർക്ക്. ഉപയോക്താക്കളുടെ വിവരങ്ങൾ ധാരാളമായി കൈകാര്യം ചെയ്യുന്ന ക്ലോസ്ഡ് പ്ലാറ്റ്‍ഫോമുകളാണ് ഇപ്പോഴത്തെ ഡിജിറ്റൽ ഇക്കോണമിയിലെ ​ഗേറ്റ് കീപ്പർമാർ. ഇത് ഒഴിവാക്കുകയാണ് ഓപ്പൺ നെറ്റ് വർക്ക്.

ഓപ്പൺ നെറ്റ് വർക്കുകൾ നിർമ്മിക്കാൻ ഉപയോ​ഗിക്കുന്നത് ബെക്കൻ പ്രോട്ടോക്കോൾ ആണ്. ഇത് ഒരു ഓപ്പൺ പ്രോട്ടോക്കോൾ ആണ്. ലൊക്കേഷൻ അനുസരിച്ച് പ്രാദേശിക കൊമേഴ്സ് ഇത് സാധ്യമാക്കുന്നു. ഏത് വ്യവസായത്തിനും മേഖലയ്ക്കും വിപണിക്കും അനുസരിച്ച് ഇത് പരിഷ്കരിക്കാം. പരസ്പരം അതിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് വിവരങ്ങൾ കൈമാറാം. ആപ്ലിക്കേഷൻ പ്രോ​ഗ്രാമിങ് ഇന്റർഫേസിൽ ചില സ്റ്റാൻഡേഡുകൾ സ്ഥാപിക്കുന്നതിലൂടെ ഒരു ഓൺലൈൻ ട്രാൻസാക്ഷനിൽ താഴെ പറയുന്ന സ്റ്റേജുകൾ ഇത് സാധ്യമാക്കുന്നു.

1. ഡിസ്കവറി: ഏതെങ്കിലും ഉൽപ്പന്നം അല്ലെങ്കിൽ സേവനം വാങ്ങാൻ ഉപയോക്താവ് അന്വേഷണം നടത്തുന്നു. ബെക്കൻ ഒരു ​ഗേറ്റ് വേയിലൂടെ വിൽപ്പനക്കാരുടെ കാറ്റലോ​ഗ് നൽകുന്നു.

2. ഓർഡർ: ഉപയോക്താവും വിൽപ്പനക്കാരനും ഇടപാടിന്റെ നിബന്ധനകൾ അം​ഗീകരിക്കുന്നു. ഓരോ സെക്റ്ററിനും ഇത് വ്യത്യസ്തമാണ്.

3. ഫുൾഫിൽമെന്റ്: സർവീസ് നൽകുന്നയാൾ ഡെലവറി പൂർത്തിയാക്കാൻ ഏജന്റിനെ നിയോ​ഗിക്കുന്നു. അതായത് ഒരു ഓപ്പൺ നെറ്റ് വർക്കിലൂടെ കമ്മ്യൂണിറ്റി അധിഷ്ഠിതമായ ഭരണ മാതൃകയാണ് വരുന്നത്. ആർക്കും നെറ്റ് വർക്കിലൂടെ മാർക്കറ്റ്പ്ലേസിൽ എത്താൻ ഇത് സഹായിക്കും.

ഇന്ത്യ ഇതിനോടകം തന്നെ പല മേഖലകളിലും ഓപ്പൺ നെറ്റ് വർക്ക് സ്ഥാപിച്ചുകഴിഞ്ഞു. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഒ.എൻ.ഡ‍ി.സി (Open Network for Digital Commerce (ONDC) ആണ്. സർക്കാർ തന്നെ പുറത്തിറക്കിയ ഈ സംവിധാനം അനുസരിച്ച് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വേണ്ടിയുള്ള മുഴുവൻ കാര്യങ്ങളും ഇതിലൂടെ നടക്കും. വിദ്യാഭ്യാസത്തിനും നൈപുണിക്കും വേണ്ടി നടപ്പിലാക്കിയ ONEST ആണ് മറ്റൊരു ഉദാഹരണം. ഇതിലൂടെ വിദ്യാഭ്യാസം, സ്കോളർഷിപ്പ്, നൈപുണ്യ വികസനം, പരിശീലനം എന്നിവ സാധ്യമാകും. ബെക്കൻ പ്രോട്ടോക്കോളിന് മുകളിൽ നടപ്പിലാക്കിയ യൂണിഫൈഡ് എനർജി ഇന്റർഫേസ് ഇ.വി ചാർജിങ് ട്രാൻസാക്ഷൻസ് വികേന്ദ്രീകൃതമാക്കി എനർജി ട്രാൻസാക്ഷൻ സാധ്യമാക്കുന്ന നെറ്റ് വർക്ക് നടപ്പാക്കുകയാണ്. മറ്റൊരു ഉപയോ​ഗം ആരോ​ഗ്യമേഖലയിലാണ്. വിവിധ ആരോ​ഗ്യ സേവനങ്ങൾ നൽകാൻ ഓപ്പൺ ആക്സസ് നൽകുകയാണ് ഇതിലൂടെ.

ലോകത്തിലെ ആദ്യത്തെ വികേന്ദ്രീകൃത ഓപ്പൺ മൊബൈലിറ്റി നെറ്റ് വർക്കിന് പിന്നിലും ബെക്കൻ പ്രോട്ടോക്കോൾ ആണ്. കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് എന്നാണ് ഇതിന് പേര്. ഇതിന്റെ വിജയത്തിന് പിന്നാലെ ബെം​ഗലൂരു ന​ഗരത്തിൽ ഓട്ടോറിക്ഷാ റൈഡുകൾക്ക് വേണ്ടി നമ്മ യാത്രി നിർമ്മിച്ചു. ഇപ്പോൾ ഈ സേവനം മെട്രോ റെയിൽ നെറ്റ് വർക്കിലേക്കും വ്യാപിച്ചിട്ടുണ്ട്. മൊബിലിറ്റി മേഖലയിലെ ഓപ്പൺ നെറ്റ് വർക്കുകൾ ​ഗതാ​ഗത ​വിപണിയെ കൂടുതൽ ജനാധിപത്യവൽക്കരിക്കുകയാണ്. ഇടനിലക്കാരെ ഒഴിവാക്കാൻ ഉപയോക്താക്കൾക്കും ഡ്രൈവർമാർക്കും കഴിയുന്നു എന്നതും പ്രത്യേകതയാണ്. ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളുമായി കൂട്ടിച്ചേർക്കാം എന്നതിനാൽ തേഡ് പാർട്ടി ആ​ഗ്ര​ഗേറ്റർമാർക്കും ഇത് ഉപയോ​ഗിക്കാം. നെറ്റ് വർക്ക് സ്റ്റാൻഡേഡുകളുമായി പൊരുത്തപ്പെടണമെന്ന് മാത്രം.

ഏതെങ്കിലും സെക്റ്ററിന് വേണ്ടിയുള്ളതല്ല എന്നതിനാൽ ഓപ്പൺ നെറ്റ് വർക്കുകൾ ആ​ഗോളതലത്തിൽ ഉപയോ​ഗിക്കാനാകും. ഉദാഹരണത്തിന് ഇ-കൊമേഴ്സ് വിപണിയിൽ വിശ്വാസ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാജ്യങ്ങൾ നേരിടുന്നുണ്ട്. ഇവിടെ മാർക്കറ്റ് പ്ലേസ് മിക്കപ്പോഴും ഒന്നോ രണ്ടോ പ്ലാറ്റ്‍ഫോമുകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. അവർ കേന്ദ്രീകൃതമായ സംവിധാനത്തിലൂടെ ഒരു അടഞ്ഞ ഇക്കോസിസ്റ്റമാണ് പ്രോത്സാഹിപ്പിക്കുക. പ്ലാറ്റ്ഫോം അധിഷ്ഠിതമായ രീതിയിൽ നിന്നും നെറ്റ് വർക്ക് അധിഷ്ഠിതമായി മാറുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം.

ഇന്ത്യയിൽ എല്ലാവിധി വിൽപ്പനക്കാർക്കും ഉപയോ​ഗിക്കാവുന്ന രീതിയിൽ വികേന്ദ്രീകൃതമാണ് ഒ.എൻ.ഡി.സി ഇ-കൊമേഴ്സ്. അടുത്തിടെ ബ്രസീൽ ഒരു ഓപ്പൺ നെറ്റ് വർക്ക് അവതരിപ്പിച്ചു. ആമസോൺ വനത്തിലെ ഒരു മേഖലയിലായിരുന്നു ഇത്. ഇവിടെ വിദ്യാഭ്യാസം, ആരോ​ഗ്യം, സഞ്ചാരം എന്നിവയ്ക്കാണ് പ്രാധാന്യം നൽകിയത്. പ്രാദേശിക കൊമേഴ്സിന് പിന്തുണ നൽകി സുസ്ഥിരമായ ജീവിതത്തിനും പ്രാധാന്യം നൽകി. ഈ നെറ്റ് വർക്കിലൂടെ വിൽപ്പനക്കാരെ പ്രാദേശികമായും ആ​ഗോളമായും കണ്ടെത്താനുള്ള വഴിയും തെളിഞ്ഞു.

സമാനമായ പദ്ധതി പ്രോജക്റ്റ് ​ഗാർഡിയൻ എന്ന പേരിൽ സിം​ഗപ്പൂർ നടപ്പാക്കിയിരുന്നു. ആഫ്രിക്കയിലെ ഓപ്പൺ ​ഗാംബിയ നെറ്റ് വർക്കാണ് മറ്റൊരു ഉദാഹരണം. ന​ഗര​ഗതാ​ഗതം മെച്ചപ്പെടുത്താനായിരുന്നു ഇത്. ഫൗണ്ടേഷൻ ഫോർ ഡിജിറ്റൽ ഇക്കോണമിയാണ് ഇത് നടപ്പിലാക്കിയത്. പ്രാദേശിക സംരംഭകത്വത്തിന് പ്രാധാന്യം നൽകി ഡിജിറ്റലായി പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് ഇത് ലക്ഷ്യമിടുന്നത്.

ഡി.പി.ഐകളുമായി ഓപ്പൺ നെറ്റ് വർക്കുകൾക്കുള്ള വ്യത്യാസം ഇത് ​ഗ്ലോബൽ സൗത്തിലും ​ഗ്ലോബൽ നോർത്തിലും ഒരുപോലെ ഉപയോ​ഗിക്കാനാകും എന്നതാണ്. ഫ്രാൻസ് മൊബിലിറ്റി മേഖലയിൽ ഓപ്പൺ നെറ്റ് വർക്ക് ഉപയോ​ഗിക്കുന്നുണ്ട്. സൂറിക്കും ആംസ്റ്റർഡാമും ബെക്കൻ പ്രോട്ടോക്കോൾ ഉപയോ​ഗപ്പെടുത്തുന്നുണ്ട്. ജർമ്മനി നിർമ്മാണ മേഖലയിൽ ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. ഇതിന്റെയെല്ലാം ലക്ഷ്യം അന്താരാഷ്ട്രതലത്തിൽ സംയോജിതമായി ഉപയോ​ഗിക്കാനാകുന്ന ഡാറ്റ സംവിധാനം കൊണ്ടുവരിക എന്നതാണ്.

ഓപ്പൺ നെറ്റ് വർക്കുകൾ പുതിയ ചിന്തയല്ല. ഇന്റർനെറ്റ് നിർമ്മിച്ചത് ഓപ്പൺ പ്രോട്ടോക്കോളുകളിലാണ്. പക്ഷേ, വിപണിയിലെ കരുത്തർ ഇന്റർനെറ്റിനെ കേന്ദ്രീകൃതമാക്കി മാറ്റി. ഇതിന് ബിസിനസ് മോഡലുകളും മോണിറ്റൈസേഷനും ഒരു പരിധിവരെ കാരണങ്ങളായി. ഓപ്പൺ നെറ്റ് വർക്കുകൾ ഇന്നത്തെ ഓൺലൈൻ മാർക്കറ്റ്പ്ലേസുകളെ അവയുടെ യഥാർത്ഥ രൂപത്തിലാണ് സങ്കൽപ്പിക്കുന്നത്. ഇൻ ബിൽറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഭരണ സംവിധാനവും എല്ലാർക്കും ഉപയോ​ഗിക്കാവുന്നതുമായ വിപണിയുമാണ് ഇതിലൂടെ ലഭിക്കുക.
 

Latest Videos
Follow Us:
Download App:
  • android
  • ios