അധിക എനര്‍ജി ആഗ്രഹിക്കുന്നവര്‍ക്കായി നൈറ്റ്‍വാക്കര്‍ ഇന്ത്യന്‍ വിപണിയിലേക്ക്
രാജ്യത്തെ എനര്‍ജി ഡ്രിങ് വിപണി കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നൈറ്റ്‍വാക്കര്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. ജോലിഭാരം വര്‍ദ്ധിച്ചുവരുന്നത് അനുസരിച്ച് ഏകാഗ്രതയോടെ ഇരിക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ പേര്‍ എനര്‍ജി ഡ്രിങ്കുകള്‍ രാജ്യത്ത് ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്യുന്നുണ്ട്.
ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ജോലികളിലും കളികളിലും ഏര്‍പ്പെടുന്നതിനായി ഏറെ നേരം ഉന്മേഷവാന്മാരായിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുടുതല്‍ ഊര്‍ജം പകരാന്‍ ലക്ഷ്യമിട്ട്, യൂറോപ്പ് ആസ്ഥാനമായുള്ള പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡായ നൈറ്റ്‍വാക്കര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെയ്ക്കുന്നു. സ്ലീക് ബ്ലാക്കില്‍ നിയോണ്‍ ബ്ലൂ അക്ഷരങ്ങളോടെയുള്ള കാനില്‍ പുറത്തിറങ്ങുന്നതും കഫീന്‍, ടോറിന്‍, വിറ്റാമിന്‍ ബി എന്നിവ സവിശേഷമായി സമന്വയിച്ചിട്ടുള്ളതുമായ ഈ എനര്‍ജി ഡ്രിങ്ക് യൂറോപ്പില്‍ ഉടനീളമുള്ള നിരവധി രാജ്യങ്ങളില്‍ വലിയ ജനപ്രീതി നേടിയതാണ്.
നിരവധി മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന വലിയ ഊര്‍ജം ശരീരത്തിന് പ്രദാനം ചെയ്യുന്നതിലൂടെ ഏറെ നേരം ശ്രദ്ധയോടെ ഇരിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന തരത്തിലാണ് ഈ എനര്‍ജി ഡ്രിങ്ക് തയ്യാറാക്കിയിരിക്കുന്നതെന്ന് നൈറ്റ്‍വാക്കറിന്റെ നിര്‍മാതാക്കള്‍ പറയുന്നു. ഇതിനു പുറമെ ക്ഷീണം അകറ്റാനും മാനസിക ഉന്മേഷം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെയും പ്രൊഫഷണലുകളുടെയും ഇഷ്ട ചോയിസായി നൈറ്റ്‍വാക്കര്‍ മാറി. ദീര്‍ഘനേരം യാത്ര ചെയ്യാനും രാത്രിയില്‍ ഏറെ വൈകിയും നീണ്ടുനില്‍ക്കുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാനുമൊക്കെ കൂടുതല്‍ നേരം ഉണര്‍ന്നിരിക്കാന്‍ നൈറ്റ്‍വാക്കര്‍ സഹായകമാണ്.
"വടക്കേ ഇന്ത്യന്‍ വിപണിയില്‍ വിജയകരമായി സാന്നിദ്ധ്യം ഉറപ്പിച്ച ശേഷം നൈറ്റ്‍വാക്കര്‍ ഇന്ത്യയില്‍ ഉടനീളം അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍" - ബ്രാന്‍ഡ് വക്താവ് പറഞ്ഞു. കഠിനമായി അധ്വാനിക്കുന്നവരുടെ രാജ്യമായ ഇന്ത്യയില്‍ അല്‍പം കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്നവര്‍ക്ക് ഏറ്റവും അനിയോജ്യമായതാണ് തങ്ങളുടെ എനര്‍ജി ഡ്രിങ്കെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ എനര്‍ജി ഡ്രിങ് വിപണി കൂടുതല്‍ വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നൈറ്റ്‍വാക്കര്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. ജോലിഭാരം വര്‍ദ്ധിച്ചുവരുന്നത് അനുസരിച്ച് ഏകാഗ്രതയോടെ ഇരിക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ പേര്‍ എനര്‍ജി ഡ്രിങ്കുകള്‍ രാജ്യത്ത് ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ ഇവയുടെ ജനപ്രിയത വര്‍ദ്ധിക്കുമ്പോള്‍ തന്നെ അവയിലെ കഫീനിന്റെയും മധുരത്തിന്റെയും അമിത സാന്നിദ്ധ്യം കാരണം അടുത്തിടെ എനര്‍ജി ഡ്രിങ്കുകള്‍ ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇവയുടെ അമിത ഉപയോഗം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഉറക്കമില്ലായ്‍മയ്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.
ഈ ആശങ്കകള്‍ പരിഹരിക്കുന്നതിനായി നൈറ്റ്‍വാക്കര്‍ നിയന്ത്രിതമായ അളവില്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഒപ്പം 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉത്പന്നത്തില്‍ അടങ്ങിയിട്ടുള്ള എല്ലാ ഘടകങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങളും അവയുടെ പോഷക മൂല്യവും ലേബലില്‍ വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്യും.
ഇന്ത്യന്‍ വിപണിയില്‍ കാലെടുത്തുവെയ്ക്കുമ്പോള്‍, കൂടുതല്‍ ഊര്‍ജം ആഗ്രഹിക്കുന്ന ഇന്ത്യന്‍ യുവ ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് നൈറ്റ്‍വാക്കര്‍. രാത്രിയില്‍ ഉണര്‍ന്നിരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസില്‍, ആകര്‍ഷകമായ ഡിസൈനിലൂടെയും വ്യത്യസ്തമായ രുചിയിലൂടെയും ഇടപിടിക്കാനാണ് ബ്രാന്‍ഡിന്റെ ശ്രമം.
For Business Enquiry:
sales.in@nightwalkerglobal.com
+91 89281 50066