ലൈവ് ബേക്കിംഗുമായി ഗബ്രിയേൽ ഇന്ന് കല്യാൺ ഹൈപ്പർമാർക്കറ്റിൽ

കേക്ക് മത്സരത്തിന്റെ ഭാഗമാവാനായില്ല ആഗ്രഹം സഫലമാക്കാൻ കല്യാൺ ഹൈപ്പർമാർക്കറ്റ്

live cake baking  at Kalyan Hypermarket

ജീവിതം പരീക്ഷണങ്ങൾ നൽകിയപ്പോഴും തളരാതെ ചിരിച്ചുകൊണ്ട് മുന്നേറാൻ ഒരു മധുരം ബാക്കിവെച്ചിരുന്നു. ഈ ക്രിസ്തുമസിന് മധുരകരമായ വാർത്തയാണ് ഗബ്രിയേൽ എന്ന പതിനേഴ് വയസ്സുകാരന് നൽകാനുള്ളത്. വിധി ഡൗൺ സിൻഡാം എന്ന പ്രത്യേക രോഗത്തിന് വിധേയാമാക്കിയെങ്കിലും കൈപുണ്യത്തിന്റെ മാസ്മരികത കൊണ്ട് ദൈവം ഗബ്രിയേലിനെ തലോടിയിരുന്നു. ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി വീട്ടിൽ തന്നെ കേക്കുണ്ടാക്കി സമ്മാനം നേടാൻ അവസരമൊരുക്കി കല്യാൺ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച മത്സരമായിരുന്നു ഒരു Homemade മധുരം. മത്സരത്തിൽ ഗ്രബ്രിയേലിന് പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമം മനസ്സിലാക്കിയ കല്യാൺ ഹൈപ്പർമാർക്കറ്റ് ഗബ്രിയേലിന്റെ ആഗ്രഹമനുസരിച്ച് ഇന്ന് അവന് ഒരു വേദി സമ്മാനിക്കുകയാണ്. ഇന്ന് (21.12.21, ചൊവ്വാഴ്ച) വൈകീട്ട് 4.30 ന് തൃശ്ശൂർ വടക്കേ സാന്റിനടുത്തുള്ള കല്യാൺ ഹൈപ്പർമാർക്കറ്റ് ഷോറൂമിൽ ലൈവ് കേക്ക് ബേക്കിംഗുമായി ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഇരട്ടി മധുരം സമ്മാനിക്കാനെത്തുകയാണ് ഗബ്രിയേൽ . വിയൂർ ഗ്രീൻ പാർക്ക് അവന്യൂവിൽ ഫ്രാൻസിസിന്റേയും, രജനിയുടേയും മകനാണ് ഗ്രബ്രിയേൽ. രോഗാവസ്ഥയുടെ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ബാല്യകാലത്തെ ദുഷ്കരമാക്കിയെങ്കിലും കലാരംഗത്തെ അഭിരുചി അവന് തുണയായി. എന്നാൽ ഈ കോവിഡ് കാലം മറ്റ് പലർക്കും ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും ഗബ്രിയേലിന് അത്  ജിവിതത്തിലെ മധുരമേറിയ നാളുകളായിരുന്നു. അമ്മ ചെയ്യുന്ന പാചകം കണ്ടും പാചകത്തിൽ അമ്മയെ സഹായിച്ചും രുചികളുടെ മാസ്മരിക ലോകത്തിലേക്ക് പതിയെ കടന്നുവന്നു ഗബ്രിയേൽ. എഴുതാനോ വായിക്കാനോ അറിയാത്ത ഗ്രബിയേൽ ഒരിക്കൽ കാണിച്ച് കൊടുത്തതനുസരിച്ച് ആവശ്യമായ സാധനങ്ങൾ സ്വയം എടുത്ത് സ്വന്തമായി ചെയ്ത് തുടങ്ങി. ഇന്ന് കേക്ക് ബേക്കിംഗിന് ആവശ്യമായതെല്ലാം സ്വന്തമായി തന്നെ ചെയ്യാനും വ്യത്യസ്തമാർന്ന കേക്ക് രുചികൾ പരീക്ഷിക്കാനും ഗബ്രിയേൽ പ്രാപ്തനാണ്. തന്റെ പരിമിതികൾ അവസരങ്ങളാക്കി മാറ്റി മാതൃകയായ ഗബ്രിയേൽ കല്യാൺ ഹൈപ്പർമാർക്കറ്റ് തനിക്ക് സമ്മാനിച്ച ലൈവ് ബേക്കിംഗ് എന്ന വേദിയിലൂടെ കൂടുതൽ ആളുകളിലേക്ക് മധുരകരമായ ക്രിസ്തുമസ് സന്ദേശം പകരാൻ സാധിക്കുമെന്ന സംതൃപ്തിയിലാണ് ഗബ്രിയേൽ

Latest Videos
Follow Us:
Download App:
  • android
  • ios