അടുത്ത വർഷം 1,100 ഓളം എഞ്ചിനീയർമാരെ നിയമിക്കാൻ പദ്ധതിയിട്ട് എൽ ആൻഡ് ടി
ഐഐടി ഗുവാഹത്തി, ഐഐടി BHU, ഐഐടി ബോംബെ, ഐഐടി ദില്ലി, ഐഐടി ഖരഗ്പൂർ എന്നിവടങ്ങിൽ നിന്നും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്തിരുന്നു.
മുംബൈ: ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ലാർസൻ & ട്യൂബ്രോ (എൽ ആന്റ് ടി) അടുത്ത വർഷം 1,100 ഓളം ബിരുദ, ബിരുദാനന്തര എഞ്ചിനീയർ ട്രെയിനികളെ നിയമിക്കാൻ ഒരുങ്ങുന്നു. ഇവരെ കമ്പനിയുടെ വിവിധ ബിസിനസ് കേന്ദ്രങ്ങളിലേക്ക് വിന്യസിക്കും.
കമ്പനിയുടെ വെർച്വൽ നിയമന പ്രക്രിയയിലൂടെ, ഐഐടി മദ്രാസ് പോലുള്ള പ്രീമിയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് അടുത്തിടെ 250 പേർക്ക് ജോലി വാഗ്ദാനം നൽകിയിരുന്നു. ഐഐടി ഗുവാഹത്തി, ഐഐടി BHU, ഐഐടി ബോംബെ, ഐഐടി ദില്ലി, ഐഐടി ഖരഗ്പൂർ എന്നിവടങ്ങിൽ നിന്നും ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്തിരുന്നു.
"എൽ ആന്റ് ടി ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനികൾക്ക് (ജിഇടി, പിജിഇടി) തുടർ പഠന അവസരങ്ങളും വളർച്ചാ പാതയും വാഗ്ദാനം ചെയ്യുന്നുവെന്ന് മാത്രമല്ല, ദേശീയ അല്ലെങ്കിൽ ആഗോള പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നതിന് അവസരവും നൽകുന്നു, ”കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് മാനേജിംഗ് ഡയറക്ടർ എസ് എൻ സുബ്രഹ്മണ്യൻ പറഞ്ഞു.