സ്ഥിരവരുമാനം ഉറപ്പുനൽകും നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചറുകള്‍
സ്ഥിരത ഉറപ്പുനൽകുന്ന സെക്യുര്‍ഡ്, റിഡീമബള്‍, നോൺകൺവെര്‍ട്ടിബള്‍ ഡിബഞ്ചറുകളിൽ നിക്ഷേപിക്കാം. വര്‍ഷം 10.75% വരെ കൂപ്പൺറേറ്റ്.
സ്ഥിരമായ ഇടവേളകളിൽ വരുമാനം ഉറപ്പുനൽകുന്ന ദീര്‍ഘകാല നിക്ഷേപത്തിനുള്ള കടപ്പത്രമാണ് നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചര്‍ (Non Convertible Debentures - NCDs). നിക്ഷേപകര്‍ക്ക് നിശ്ചിത തുക നിക്ഷേപിക്കുകയും ഉയര്‍ന്ന പലിശ നേടുകയും ചെയ്യാം എന്നതാണ് പ്രത്യേകത.
ദീര്‍ഘകാല ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിക്കാന്‍ കമ്പനികള്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ് കടപ്പത്രങ്ങള്‍ (Debenture). രണ്ടു തരം ഡിബഞ്ചറുകളാണ് ഉള്ളത്. ഒരു പ്രത്യേക കാലയളവിന് ശേഷം ഓഹരികളായി മാറ്റാൻ കഴിയുന്നവയാണ് കൺവെര്‍ട്ടിബിൾ ഡിബഞ്ചറുകള്‍ (Convertible Debentures). അല്ലാത്ത ഡിബഞ്ചറുകളെയാണ് നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചര്‍ എന്ന് വിളിക്കുന്നത്.
ബാങ്ക് നിക്ഷേപങ്ങള്‍ക്ക് സമാനമായി സ്ഥിരമായ ഇടവേളകളിൽ നിക്ഷേപകര്‍ക്ക് നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചര്‍ വഴി പലിശ ലഭിക്കും. ഓരോ പദ്ധതിയുടെയും സ്വഭാവം അനുസരിച്ച് മാസം, ത്രൈമാസം, വാര്‍ഷികം, എന്നിങ്ങനെയാണ് പലിശ നേടാനാകുക. എഫ്‍.ഡി, പോസ്റ്റൽ സേവിങ്സ് തുടങ്ങിയ മറ്റു നിക്ഷേപങ്ങളെക്കാള്‍ ഉയര്‍ന്ന പലിശ തന്നെയാണ് നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചറുകളെ പ്രധാന പ്രത്യേകത.
നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചറുകള്‍ മെച്ച്യൂരിറ്റി പിരീഡ് എത്തുമ്പോള്‍ നിക്ഷേകര്‍ക്ക് നിക്ഷേപ തുക കമ്പനികള്‍ തിരികെ നൽകും. കടപ്പത്രങ്ങള്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ മെച്ച്യൂരിറ്റി പിരീഡിന് മുൻപു തന്നെ നിക്ഷേപകര്‍ക്ക് ഡിബഞ്ചറുകള്‍ ട്രേഡ് ചെയ്യാനാകും. ക്യാപിറ്റൽ അപ്രിസിയേഷൻ ഉണ്ടെങ്കിൽ ഓപ്പൺ മാര്‍ക്കറ്റിൽ ലാഭത്തോടെ നിങ്ങള്‍ക്ക് നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചറുകള്‍ വിൽക്കാനാകും.
വ്യത്യസ്ത കാലയളവുകളിലേക്ക് നിങ്ങള്‍ക്ക് നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചറുകളിൽ നിക്ഷേപിക്കാം. സാധാരണ രണ്ട് മുതൽ 20 വര്‍ഷം വരെ കാലാവധിയുള്ള നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചറുകളുണ്ട്.
ഇന്ത്യയിലെ നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചർ വിപണി വളരെ കര്‍ശനമായി നിയന്ത്രിക്കപ്പെടുന്നതാണ്. പൊതുവെ വളരെ ഉയര്‍ന്ന വിശ്വാസ്യതയുള്ള കമ്പനികളാണ് നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചറുകള്‍ വിപണിയിൽ എത്തിക്കുന്നത്. ഡിബഞ്ചറുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പ്രൊഫഷണൽ ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെ സെര്‍ട്ടിഫിക്കേഷനുകള്‍ സഹായിക്കും.
ഡീമാറ്റ് രൂപത്തിൽ പുറത്തിറക്കുന്ന നോൺകൺവെര്‍ട്ടിബിൾ ഡിബഞ്ചറുകള്‍ക്ക് ടി.ഡി.എസ് ഇല്ല എന്നതിനാൽ നിക്ഷേപകര്‍ക്ക് നികുതി ലാഭവും ഉണ്ട്.
സ്ഥിരത ഉറപ്പുനൽകുന്ന സെക്യുര്‍ഡ്, റിഡീമബള്‍, നോൺകൺവെര്‍ട്ടിബള്‍ ഡിബഞ്ചറുകള്‍ കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് പുറത്തിറക്കുകയാണ്. സ്ഥിരതയ്ക്കുള്ള IND BBB-/STABLE ക്രെഡിറ്റ് റേറ്റിങ് നേടിയ ഈ കടപ്പത്രങ്ങള്‍ക്ക് വര്‍ഷം 10.75% വരെ കൂപ്പൺറേറ്റ് (60 മാസത്തേക്ക്) നേടാനാകും. 2023 ഫെബ്രുവരി 20 തിങ്കള്‍ മുതലാണ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നത്. അവസാന തീയതി 2023 മാര്‍ച്ച് 3. കൂടുതൽ വിവരങ്ങൾക്ക് - +91 99610 33333, 1800 4257 774.