എറണാകുളം ജനറൽ ആശുപത്രിക്ക് 1.1 കോടിയുടെ ഡിജിറ്റൽ മാമോഗ്രാം സംഭാവന ചെയ്ത് കല്യാൺ സിൽക്സ്

കല്യാൺ സിൽക്സിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് വിനിയോഗിച്ചാണ് 1.1 കോടി രൂപ വിലമതിക്കുന്ന ഡിജിറ്റൽ മാമോഗ്രാം കല്യാൺ സിൽക്സ് ജനറൽ ആശുപത്രിക്ക് സംഭാവന  ചെയ്തത്

Kalyan Silks donates Digital Mamogram worth 1.1 crore to Ernakulam General Hospital

ഇന്ത്യയിലെ റീട്ടെയിൽ ടെക്സ്റ്റൈൽ രംഗത്തെ പ്രമുഖ നാമമായ കല്യാൺ സിൽക്സിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി  എറണാകുളം ജനറൽ ആശുപത്രിക്ക് കല്യാൺ സിൽക്സ് ഡിജിറ്റൽ മാമോഗ്രാം സംഭാവന നൽകി. കല്യാൺ സിൽക്സിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ട് വിനിയോഗിച്ചാണ് 1.1 കോടി രൂപ വിലമതിക്കുന്ന ഡിജിറ്റൽ മാമോഗ്രാം കല്യാൺ സിൽക്സ് ജനറൽ ആശുപത്രിക്ക് സംഭാവന  ചെയ്തത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മികച്ച  സേവന  മേഖലയിലേക്കുള്ള മുന്നേറ്റത്തിന് കരുത്ത് പകരുവാൻ കല്യാൺ  സിൽക്സിന് ഇതിലൂടെ സാധിച്ചു.

ജനറൽ ആശുപത്രിയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 18ന് സംസ്ഥാന ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി. വീണാ  ജോർജ് നിർവഹിച്ചു. കല്യാൺ സിൽക്സ്  ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമനെ ശ്രീമതി വീണ ജോർജ് പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിൽ ബഹുമാനപ്പെട്ട എറണാകുളം എം.എൽ.എ. ശ്രീ. ടി.ജെ. വിനോദ് അവർകൾ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട കൊച്ചി മേയർ അഡ്വ. അനിൽ കുമാർ മുഖ്യ അതിഥി ആയിരുന്നു. ബഹുമാനപ്പെട്ട എം.പി. ശ്രീ. ഹൈബി ഈഡനും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios