ദീപാവലി ആഘോഷമാക്കാൻ ആഭരണ കളക്ഷനുമായി കല്യാൺ ജുവലേർസ്
വ്യത്യസ്തതകൾക്കൊപ്പം ആഘോഷങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഈ ദീപാവലിക്ക് കല്യാൺ എത്തുന്നു. ഈ ദീപാവലി നാളുകളിൽ അണിയുവാൻ നിങ്ങൾക്കായി കല്യാൺ അവതരിപ്പിക്കുന്ന ശേഖരങ്ങളിലെ ഓരോ ആഭരണവും ഓരോ കഥപറയും.
ദീപാവലി മുതൽ പുതുവർഷം വരെ രാജ്യമെങ്ങും ഇനി ആഘോഷങ്ങളുടെ നാളുകളാണ്. ഈ ആഘോഷങ്ങൾ ആകട്ടെ ഓരോ നാട്ടിലേയും ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസരിച്ച് വ്യത്യസ്തം ആയിരിക്കുകയും ചെയ്യും.
എന്നാൽ പാരമ്പര്യത്തിൻറെ ഭാഗമായി ഇന്ത്യയിലൊട്ടുക്കും ഒരുപോലെ നിലനിൽക്കുന്ന ഒന്നാണ് ആഭരണങ്ങൾ. പ്രകൃതിയിൽ നിന്നും കലകളിൽ നിന്നും വിശ്വാസപ്രമാണങ്ങളിൽ നിന്നും അമ്പലങ്ങളിൽ നിന്നുമെല്ലാം പ്രചോദനം ഉൾക്കൊണ്ട ആഭരണങ്ങൾ നമുക്ക് മാത്രം സ്വന്തമായുള്ളതാണ്.
വ്യത്യസ്തതകൾക്കൊപ്പം ആഘോഷങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഈ ദീപാവലിക്ക് കല്യാൺ എത്തുന്നു. ദീപാവലി ആഘോഷങ്ങളും സന്തോഷവും എന്നെന്നും ഓർമയിൽ സൂക്ഷിക്കാനായി ഒരു ക്യാമ്പയിൻ. വീട്ടുകാർക്കൊപ്പം ഒരു ഡിന്നർ ആവട്ടെ സുഹൃത്തുക്കൾക്കൊപ്പമുള്ള പാർട്ടി ആവട്ടെ പ്രിയപ്പെട്ടവരെ ആശ്ചര്യപ്പെടുത്തുന്ന എന്തെങ്കിലും സംഭവമോ അവർ നിങ്ങളെ ആശ്ചര്യപ്പെടുത്തിയതോ ആവട്ടെ എന്തും ഈ ക്യാമ്പയിൻറെ ഭാഗമാകും. #CelebratingEveryIndian എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിനിലൂടെ ആഘോഷവേളകളിലെ സന്തോഷവും ഒത്തുചേരലും ധൈര്യവും സഹാനുഭൂതിയും ശാന്തതയുമാണ് കല്യാൺ ജുവലേർസ് ആഘോഷിക്കുന്നത്.
കൂടാതെ ഈ ആഘോഷവേളയിൽ സ്വന്തമാക്കാനും പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനുമായി പാരമ്പര്യവും ആധുനികതയും ഒത്തു ചേരുന്ന ആഭരണങ്ങളുടെ ശേഖരമായ മുഹരത്ത് കളക്ഷനും കാലമെത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത സങ്കല്പ് കളക്ഷനും അവതരിപ്പിക്കുന്നു. ഈ ദീപാവലി നാളുകളിൽ അണിയുവാൻ നിങ്ങൾക്കായി കല്യാൺ അവതരിപ്പിക്കുന്ന ശേഖരങ്ങളിലെ ഓരോ ആഭരണവും ഓരോ കഥപറയും. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന വെള്ള മുത്തുകളും പച്ച കല്ലുകളും പതിച്ച ഈ ചോക്കർ സെറ്റ് വ്യത്യസ്ഥമാകുന്നതും അതിനാലാണ്. ചോക്കറിനൊപ്പമുള്ള കമ്മലുകളും വളകളും അണിയുന്നവരെ ഏതൊരാൾക്കൂട്ടത്തിലും വ്യത്യസ്തയാക്കും. പാരമ്പര്യതനിമക്കൊപ്പം സൂക്ഷ്മതയും ചാരുതയും കലർന്ന ഈ ആഭരണ ശേഖരം നിങ്ങളുടെ ദീപാവലി വസ്ത്രങ്ങൾക്കൊപ്പം പ്രകാശിക്കുവാൻ നിർമ്മിച്ചവയാണ്.
ലളിതമായ ഡിസൈനുകൾ ഇഷ്ടപ്പെടുന്നവർക്ക് കൈകൊണ്ട് നിർമ്മിച്ച പ്രത്യേക ആഭരണശേഖരവും ഉണ്ട്. സെമിപ്രെഷ്യസ് കല്ലുകൾ പതിച്ച നെക്‌ലേസും കമ്മലും വളകളും ചേർന്ന ഈ സെറ്റ് ഏതു പരമ്പരാഗത വസ്ത്ര ശൈലിക്കും യോജിച്ചതാണ്.
രാജകീയ മാതൃകയിലുള്ള ആഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ആധുനികതയും പാരമ്പര്യവും ഒത്തുചേരുന്ന പ്രകൃതിയുമായി ഇണങ്ങി ചേരുന്ന ഡിസൈനുകളാണ് കല്യാൺ അവതരിപ്പിക്കുന്നത്. ആഘോഷവേളയിൽ നിങ്ങൾക്ക് ഏതു തരാം വസ്ത്രങ്ങൾക്കൊപ്പവും രാജകീയമായി അണിഞ്ഞൊരുങ്ങുവാൻ അണിയാവുന്നവയാണിവ.
ദീപാവലി ആഘോഷിക്കുന്ന ബംഗാളി സ്ത്രീകൾക്കായി പ്രത്യേക ഡിസൈനുകളും കല്യാൺ ഒരുക്കിയിട്ടുണ്ട്. പുതുമയും പഴമയും ഇഴചേരുന്ന കൈകൾ കൊണ്ട് തയ്യാറാക്കിയ ഈ ഡിസൈൻ ചിത്രാവേലകൾ കൊണ്ടും ചുവന്ന റൂബി കൊണ്ടും ഭംഗി വരുത്തിയതാണ്. കാളി ദേവിയുടെ ചൈതന്യം പ്രതിഫലിക്കുന്ന ഈ ആഭരണങ്ങൾ ദീപാവലി ആഘോഷങ്ങളുടെ തിരക്കിലും നിങ്ങളെ വ്യത്യസ്തരാക്കും.
ഈ ആഘോഷവേള കൂടുതൽ നിറപ്പകിട്ടുള്ളതാക്കി മാറ്റുവാൻ പിങ്ക് മുതൽ മിന്റ് ഗ്രീൻ നിറങ്ങളിൽ വരെയുള്ള പോൾകി ആഭരണങ്ങളും കല്യാൺ ഒരുക്കിയിരിക്കുന്നു. ഇതോടൊപ്പം തേജസ്‌വി, മുദ്ര, രംഗ് എന്നിങ്ങിനെ ജനപ്രിയ ബ്രാൻഡുകളുടെ ആഭരണങ്ങളും കല്യാണിൽ ലഭ്യമാകും. ഒറ്റ കല്ല് ആഭരണങ്ങളുടെ ശേഖരമായ സിയ, അൺകട്ട് ഡയമണ്ട് ആഭരണങ്ങളായ അനോഖി, പ്രത്യേക വേളകൾക്കായുള്ള ഡയമണ്ട് ആഭരണ ശേഖരമായ അപൂർവ വെഡ്‌ഡിങ് ഡയമണ്ട് കളക്ഷൻ അൻതര നിത്യോപയോഗത്തിനുള്ള ഡയമണ്ട് ആഭരണങ്ങളായ ഹീര ഡാൻസിങ് ആഭരണ ശേഖരമായ ഗ്ലോ എന്നിവയും കല്യാൺ ജുവലേർസ് ഒരുക്കിയിട്ടുണ്ട്.