കോൺക്രീൽ HD - Eco-friendly സ്ലാഗ് സിമന്റ്; JSW സിമന്റിൽ നിന്നും പുതിയൊരു ചിന്ത
പ്രകൃതിക്ക് അനുയോജ്യമായ 'ഗ്രീൻ സിമന്റ്' പ്രോത്സാഹിപ്പിക്കുന്ന JSW സിമന്റ്, തികച്ചുംEco-friendly-യായ ഉൽപ്പന്നം എന്ന നിലയ്ക്കാണ് പോർട്ട് ലാൻഡ് സ്ലാഗ് സിമന്റായ (PSC) കോൺക്രീൽ HD പുറത്തിറക്കിയത്.
'ലോകത്തിലെ ആദ്യത്തെ Eco-friendly സിമന്റ് കമ്പനി'യായ JSW സിമന്റിൽ നിന്നുള്ള നവീനമായ സ്ലാഗ് സിമന്റാണ് കോൺക്രീൽ HD.
പ്രകൃതിക്ക് അനുയോജ്യമായ 'ഗ്രീൻ സിമന്റ്' പ്രോത്സാഹിപ്പിക്കുന്ന JSW സിമന്റ്, തികച്ചും Eco-friendly-യായ ഉൽപ്പന്നം എന്ന നിലയ്ക്കാണ് പോർട്ട് ലാൻഡ് സ്ലാഗ് സിമന്റായ (PSC) കോൺക്രീൽ HD പുറത്തിറക്കിയത്.
നിലവിൽ വിപണിയിൽ ലഭ്യമായ പി.പി.സി (PPC) സിമെന്റിനേക്കാൾ പരിസ്ഥിതി സൗഹൃദമായ പി.എസ്.സി (PSC) ഗ്രീൻ സിമെന്റാണ് കോൺക്രീൽ HD. നൂതനമായ നിർമ്മാണ പ്രക്രിയയിലൂടെ വളരെ കുറഞ്ഞ അളവിൽമാത്രം കാർബൺ ഡൈഓക്സൈഡ് പുറന്തള്ളുകയും, പ്രകൃതി സമ്പത്തായ ചുണ്ണാമ്പുകല്ല് വളരെ കുറഞ്ഞ അളവിൽ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
കരുത്ത് ഉറപ്പാക്കുന്ന സ്ലാഗ് സിമന്റ് – പോർട്ട് ലാൻഡ് സ്ലാഗ് സിമന്റ് (PSC)
ഹൈ ഇനിഷ്യൽ സ്ട്രെങ്ത് (High Initial Strength), ഹൈ ഫൈനൽ സ്ട്രെങ്ത് (High Final Strength) എന്നിവ ഉറപ്പുവരുത്തുന്ന കോൺക്രീൽ HD, നിർമ്മാണം പൂർത്തിയാകുമ്പോൾ തന്നെ കെട്ടിടത്തിന്റെ ദൃഢത ഉറപ്പാക്കുന്നു.
മറ്റൊരു പ്രത്യേകത ക്വിക് സെറ്റിങ് (Quick Setting) ടൈം ആണ്. ഇനിഷ്യൽ സെറ്റിങ്ങിന് 150 മുതൽ 165 മിനിറ്റാണ് കോൺക്രീൽ HDക്ക് ആവശ്യം. ഫൈനൽ സെറ്റിങ് ടൈം 205 മുതൽ 215 മിനിറ്റ് വരെയാണ്. പി.പി.സി (PPC) സിമന്റുകൾ സെറ്റ് ചെയ്യാൻ ആവശ്യമായ സമയം തന്നെയാണ് സ്ലാഗ് സിമന്റായ (PSC) കോൺക്രീൽ HDക്കും ആവശ്യമുള്ളത്.
പി.പി.സി (PPC) സിമന്റിനേക്കാൾ ഈടുനിൽക്കുന്നതാണ് സ്ലാഗ് സിമന്റായ (PSC) കോൺക്രീൽ HD. സിമന്റിലെ കണികളുടെ വിന്യാസവും ശക്തമായ ഇന്റർലോക്കിങ്ങും വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യതകൾ കുറയ്ക്കുന്നു കൂടാതെ വെള്ളം കിനിഞ്ഞിറങ്ങുന്നതിനെ ചെറുക്കുകയും ഇത് കെട്ടിടങ്ങളെ കൂടുതൽ ഈടുള്ളതാക്കുകയും ചെയ്യുന്നു.
മികവുറ്റ സൂക്ഷ്മ കണികകളും (Improved fineness) നിയന്ത്രിത ഗ്രൈൻഡിംഗും (Controlled grinding), കോൺക്രീൽ HDയെ കൂടുതൽ കോഹെസിവ് (Cohesive) ആക്കുന്നു ഈ സവിശേഷത കെട്ടിടങ്ങൾക്ക് മികച്ച ഫിനിഷിംഗ് നൽകുന്നു. വെള്ളത്തിൻറെ കുറഞ്ഞ ആവശ്യകത കോൺക്രീറ്റിന് കൂടുതൽ കരുത്താർജിക്കാൻ സഹായകമാവുന്നു.
കോൺക്രീൽ HD ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളിൽ, സൾഫേറ്റ്, നൈട്രേറ്റ്, ക്ലോറൈഡുകൾ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കളുടെ ആക്രമണ സാധ്യത വളരെ കുറവാണ്. ഇത് കമ്പി തുരുമ്പ്പിടിക്കുന്നതിൽനിന്നും കെട്ടിടത്തെ സംരക്ഷിക്കുന്നു. തന്മൂലം കെട്ടിടങ്ങൾക്ക് വളരെക്കുറച്ച് മാത്രമേ മെയിന്റനൻസ് ചെലവ് വരുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നു.
എല്ലാ നിർമ്മാണങ്ങൾക്കും യോജിച്ച സിമന്റ്
പി.പി.സി (PPC) സിമന്റുമായി താരതമ്യം ചെയ്യുമ്പോൾ കോൺക്രീൽ HDയിൽ ഹീറ്റ് ഓഫ് ഹൈഡ്രേഷൻ കുറവായതിനാൽ വലിയ നിർമ്മാണ പ്രവർത്തനങ്ങളായ ആർ.സി.സി ഫൂട്ടിങ്, പാലങ്ങളുടെ ഫൗണ്ടേഷൻ, അണ്ടർഗ്രൗണ്ട് കൺസ്ട്രക്ഷൻ, ഉയർന്ന ജലവിതാനമുള്ള പ്രദേശങ്ങളിലെ നിർമ്മാണം, ചതുപ്പുകളിലെ നിർമ്മാണം, വാട്ടർ ടാങ്കുകൾ, മാലിന്യ സംസ്കരണ പ്ലാന്റുകൾ, പൈൽ ഫൗണ്ടേഷൻ, പൈൽ ക്യാപ്, ഡാമുകൾ, സ്പിൽവേകൾ, കനാലുകൾ, എക്സ്പ്രസ് വേ തുടങ്ങി വലിയ നിർമ്മാണ മേഖലകളിലും ബീം, തൂണുകൾ, സ്ലാബുകൾ, ഫൗണ്ടേഷനുകൾ തുടങ്ങിയ എല്ലാ നിർമ്മാണ ആവശ്യങ്ങൾക്കും കോൺക്രീൽ HD സിമന്റ് ഒരു ഉത്തമ പരിഹാരമാണ്.
JSW സിമന്റ് നെ കുറിച്ച്
പ്രകൃതി സൗഹാർദമായ പോർട്ട് ലാൻഡ് സ്ലാഗ് സിമന്റ് (PSC) നിർമ്മാണത്തിൽ ഇന്ത്യയിൽ ഒന്നാമതാണ് JSW സിമന്റ്. 2009 മുതൽ ആരംഭിച്ച JSW സിമന്റ്, പ്രതിവർഷം 17 മില്യൺ ടൺ സിമന്റ് ഉൽപ്പാദിപ്പിക്കുന്നുണ്ട്. സിമന്റ്, സ്റ്റീൽ, റൂഫിങ്, പെയിന്റ്, കൺസ്ട്രക്ഷൻ കെമിക്കൽസ് തുടങ്ങിയ സമഗ്രമായ ഉത്പന്ന നിരയോടുകൂടി JSW ഗ്രൂപ്പ് ഇന്ത്യയിലെ നിർമാണ മേഖലയിൽ മികച്ചരീതിയിൽ ചുവടുറപ്പിച്ചിരിക്കുന്നു. പിങ്ക് നിറത്തിലെ പാക്കറ്റിൽ എത്തുന്ന കോൺക്രീൽ HD സിമന്റ് ഇന്ത്യയിലെ പുത്തൻ നിർമ്മിതികളുടെ മുഖച്ഛായ മാറ്റും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7736160337