ഊര്‍ജ മേഖലയിലെ രണ്ട് പൊതുമേഖല കമ്പനികള്‍ ഓഹരി വില്‍പ്പനയ്ക്ക്: ഐപിഒ അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് സൂചന

ഗുജറാത്തില്‍ റാന്‍ ഓഫ് കച്ചില്‍ 4.75 ജിഗാവാട്ട് ശേഷിയില്‍ രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് എന്‍ടിപിസിആര്‍ഇഎല്‍. 

ipo of ntpc owned companies

മുംബൈ: ഊര്‍ജ മേഖലയിലെ രണ്ട് പൊതുമേഖല കമ്പനികള്‍ ഓഹരി വിപണിയിലേക്ക്. എന്‍ടിപിസിയുടെ കീഴിലുളള എന്‍ടിപിസി വിദ്യുത് വ്യാപാര്‍ നിഗം ലിമിറ്റഡും (എന്‍വിവിഎന്‍) എന്‍ടിപിസി റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡും (എന്‍ടിപിസിആര്‍ഇഎല്‍) മാണ് ഐപിഒയ്ക്ക് (പ്രാഥമിക ഓഹരി വില്‍പ്പന) തയ്യാറെടുക്കുന്നത്.

എന്‍ടിപിസിയുടെ കീഴില്‍ ഊര്‍ജ വിപണനത്തിനുളള കമ്പനിയാണ് എന്‍വിവിഎന്‍. സൗരോര്‍ജ ഉല്‍പ്പാദന രംഗത്തെ പൊതുമേഖല കമ്പനിയാണ് എന്‍ടിപിസിആര്‍ഇഎല്‍. ഓഹരി വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഒയ്ക്ക് മുന്നോടി എന്ന നിലയില്‍ മര്‍ച്ചന്റ് ബാങ്കുകള്‍ പ്രാഥമിക അവതരണം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തില്‍ റാന്‍ ഓഫ് കച്ചില്‍ 4.75 ജിഗാവാട്ട് ശേഷിയില്‍ രാജ്യത്തെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ് എന്‍ടിപിസിആര്‍ഇഎല്‍. 2032 ആകുന്നതോടെ പുനരുല്‍പാദിപ്പിക്കാവുന്ന സ്രോതസ്സുകളില്‍ നിന്ന് 60 ജിഗാവാട്ട് ഊര്‍ജമാണ് എന്‍ടിപിസി ലക്ഷ്യമിടുന്നത്. നിലവിലെ ഉല്‍പ്പാദനം നാല് ജിഗാവാട്ട് മാത്രമാണ്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios