കൊമേഴ്സിൽ അന്താരാഷ്ട്ര കരിയര്‍ സാധ്യമാണോ?
കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് ഒരു അന്താരാഷ്ട്ര കരിയര്‍ ഉണ്ടാക്കാൻ നിങ്ങള്‍ക്ക് സാധിക്കുമോ?
കൊമേഴ്സ് അധിഷ്ഠിത കോഴ്സുകള്‍ കുറച്ചു നാളുകളായി നിരവധി വിദ്യാര്‍ഥികളുടെ ആദ്യ ചോയ്സ് ആണ്. പന്ത്രണ്ടാം ക്ലാസ്സിൽ കൊമേഴ്സ് വിഷയങ്ങള്‍ പഠിക്കാത്തവരു ചാര്‍ട്ടേഡ് അക്കൗണ്ടൻസി അടക്കമുള്ള പ്രൊഫഷണൽ കോഴ്സുകളിൽ ചേരുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്. കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് ഒരു അന്താരാഷ്ട്ര കരിയര്‍ ഉണ്ടാക്കാൻ നിങ്ങള്‍ക്ക് സാധിക്കുമോ? നമുക്ക് പരിശോധിക്കാം.
അന്താരാഷ്ട്ര കരിയര്‍ സാധ്യമാക്കുന്ന കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകള്‍ ഏതൊക്കെയാണ്?
വിദേശത്ത് മികച്ച ജോലിയും വരുമാനവും നേടാൻ നിങ്ങളെ സഹായിക്കുന്ന രണ്ട് കൊമേഴ്സ് കോഴ്സുകള്‍ CMA USA, ACCA എന്നിവയാണ്.
CMA USA പഠിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍?
ആഗോള ഫൈനാൻഷ്യൽ രംഗത്ത് വളരെ പ്രാധാന്യമുള്ള ജോലിയാണിത്. ഏതാണ്ട് 140 രാജ്യങ്ങളിൽ ഈ പ്രോഗ്രാമിന് വാലിഡിറ്റിയുണ്ട്. യു.എസ്. ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മികച്ച തൊഴിലവസരങ്ങള്‍ക്ക് ഇത് സഹായിക്കും.
ACCA ആഗോള കരിയര്‍ സാധ്യതയുള്ള പ്രോഗ്രാം ആണോ?
തീര്‍ച്ചയായും. ACCA ലോകം മുഴുവൻ സാധുതയുള്ള പ്രോഗ്രാം ആണ്. ഏതാണ്ട് 180 രാജ്യങ്ങളിൽ നിങ്ങള്‍ക്ക് ACCA ഉപയോഗിച്ച് ഉയര്‍ന്ന ജോലിയും ശമ്പളവും നേടാനാകും.
ACCA കഠിനമായ പരീക്ഷയാണോ?
പ്രൊഫഷഷണൽ കൊമേഴ്സ് പ്രോഗ്രാം ആയതുകൊണ്ടു തന്നെ നിശ്ചിത മാനദണ്ഡം ACCA സിലബസിനുണ്ട്. ലോകം മുഴുവൻ സാധുതയുള്ള പ്രോഗ്രാം എന്നതുകൊണ്ട് ചിട്ടയായ പഠനം പരീക്ഷ പാസ്സാകാൻ നിങ്ങളെ സഹായിക്കും. അതോടൊപ്പം തന്നെ മറ്റുള്ള കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതൽ വിദ്യാര്‍ഥികള്‍ പാസ്സാകുന്ന കോഴ്സ് കൂടെയാണ് ACCA.
ACCA മികച്ച ശമ്പളം ലഭിക്കുന്ന കോഴ്സ് ആണോ?
തീര്‍ച്ചയായും. ഇന്ത്യയിൽ ഒരു ACCA പാസ്സായ വ്യക്തിക്ക് 8 ലക്ഷം രൂപവരെ ശമ്പളം നേടാനാകും.
കൂടുതൽ വിവരങ്ങൾക്ക്: