IndiGo special offer : ബസ് ടിക്കറ്റിന്‍റെ വിലയില്‍ പറക്കാം; വിമാന ടിക്കറ്റിന് വെറും 1122 രൂപ, വമ്പന്‍ ഓഫര്‍
ഡിസംബർ 31 വരെയുള്ള അഞ്ചു ദിവസങ്ങളിൽ രാജ്യത്തെ 150 റൂട്ടുകളിലും 2022 ജനുവരി 15 മുതൽ ഏപ്രിൽ 15 വരെയും യാത്ര ചെയ്യുന്നതിന് 1122 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഇൻഡിഗോ വ്യക്തമാക്കി.
ദില്ലി: അന്തർ സംസ്ഥാന ബസ് നിരക്കുകളും ട്രെയിൻ ടിക്കറ്റ് നിരക്കുകളും നാണിക്കും. അടുത്ത അഞ്ചു ദിവസത്തേക്കുള്ള ആഭ്യന്തര വിമാന സർവീസ് ടിക്കറ്റ് നിരക്കിന്‍റെ (Flight ticket Price) അടിസ്ഥാന വിലയായ 1122 രൂപയിൽ നിന്ന് ആരംഭിക്കും. വര്‍ഷാവസാന പാക്കേജായി വിമാന കമ്പനികൾ മത്സരിച്ച് ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാെണ്. ഏറ്റവും ഒടുവിൽ ഇൻഡിഗോ എയർലൈൻസാണ് (Indigo Airlines) നിലപാട് വ്യക്തമാക്കി മുന്നോട്ടുവന്നിരിക്കുന്നത്. ഡിസംബർ 31 വരെയുള്ള അഞ്ചു ദിവസങ്ങളിൽ രാജ്യത്തെ 150 റൂട്ടുകളിലും 2022 ജനുവരി 15 മുതൽ ഏപ്രിൽ 15 വരെയും യാത്ര ചെയ്യുന്നതിന് 1122 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഇൻഡിഗോ വ്യക്തമാക്കി.
രണ്ട് പ്രധാന നഗരങ്ങൾക്കിടയിൽ ട്രെയിനിലും ബസിലും എസി ടിക്കറ്റ് എടുത്തു യാത്ര ചെയ്യാനുള്ള ചെലവിലും കുറവാണ് ഇപ്പോൾ വിമാനകമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കുകൾ. ഇൻഡിഗോ മറ്റു വിമാനക്കമ്പനികളുടെ തീരുമാനത്തിന് പിന്നാലെയാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പൈസ് ജെറ്റ്, എയർഏഷ്യ ഇന്ത്യ, ഗോ ഫസ്റ്റ് എന്നീ വിമാനകമ്പനികൾ ആണ് നേരത്തെ ഇതേ നിലയിൽ ഓഫർ പ്രഖ്യാപിച്ചത്. രണ്ടു വാട്സണും സ്വീകരിച്ചവർക്കാണ് ഗോ ഫസ്റ്റ് എയർലൈൻ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചത്. എന്നാൽ എയർഏഷ്യയും സ്പൈസ് ജെറ്റ് വിമാന കമ്പനിയും ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 1122 രൂപയായി പ്രഖ്യാപിച്ചു.
ഒമൈക്രോൺ ഭീതി രാജ്യത്ത് ആശങ്ക വിതച്ച് നിൽക്കെ, മുൻകൂട്ടി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഈ ഓഫർ പ്രഖ്യാപനം സഹായകമായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം മറുവശത്ത് കോവിഡ് വ്യാപനം കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾക്ക് കാരണമായേക്കുമെന്ന് ആശങ്കയും ഉയർന്നിട്ടുണ്ട്. ഡിസംബറിൽ രാജ്യത്തെ വിമാനക്കമ്പനികൾക്ക് ആശ്വാസം ഏറെയായിരുന്നു. 3.8 ലക്ഷം പേരാണ് പ്രതിദിനം വിമാനയാത്ര നടത്തിയത്. അതിനാൽ തന്നെ പുതിയ നിരക്ക് ഇളവുകൾ യാത്രക്കാർ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നാണ് വിമാനക്കമ്പനികളുടെ പ്രതീക്ഷയും.