മധുരപതിനാറാഘോഷിച്ച് ഇൻഡി​ഗോ; യാത്രക്കാർക്ക് ഇറങ്ങാൻ മൂന്ന് റാമ്പുകൾ

വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ആഭ്യന്തര റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്കായി ‘സ്വീറ്റ് 16’ വാർഷിക ഓഫർ നിരക്കിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.

Indigo airline celebrates 16th anniversary

ദില്ലി: സർവീസ് ആരംഭിച്ചതിന്റെ പതിനാറാം വാർഷികം ആഘോഷിച്ച് ഇൻ‌ഡി​ഗോ. വാർഷികാഘോഷങ്ങളുടെ ഭാ​ഗമായി ആഭ്യന്തര റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്കായി ‘സ്വീറ്റ് 16’ വാർഷിക ഓഫർ നിരക്കിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. അതോടൊപ്പം യാത്രക്കാർക്ക് ഇറങ്ങുന്നതിനായി മൂന്ന് റാമ്പുകൾ തുടങ്ങാനും തീരുമാനമായി. 1,616 രൂപയിൽ നിന്ന് ഓഫർ ആരംഭിക്കും. ഓഗസ്റ്റ് മൂന്ന് മുതൽ 5 വരെയാണ്  മൂന്ന് ദിവസത്തേക്ക് തത്സമയമാണ് ഓഫർ ടിക്കറ്റ് വിൽപ്പന. ഓഫർ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചു. പുറപ്പെടുന്ന തീയതിക്ക് 15 ദിവസമെങ്കിലും മുമ്പുള്ള ഫ്ലൈറ്റുകൾക്കാണ് ഓഫർ നൽകുകയെന്നും കമ്പനി അറിയിച്ചു. വിമാനങ്ങളിൽ നിന്നും ഇറങ്ങുന്ന യാത്രക്കാർക്കായി മൂന്നാമത്തെ റാംപ് ചേർക്കുമെന്നും ഇൻഡി​ഗോ അധകൃതർ അറിയിച്ചു. മാറ്റം സമയം ലാഭിക്കുമെന്നും കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും ഇൻഡി​ഗോ വ്യക്തമാക്കി.

ദില്ലി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര വിമാനങ്ങളുടെ ടേൺ എറൗണ്ട് സമയം മൂന്നോ അഞ്ചോ മിനിറ്റ് വരെ ലാഭിക്കാൻ മൂന്നാമത്തെ റാമ്പ് സഹായിക്കുമെന്നും ക്രമേണ  എല്ലാ വിമാനങ്ങളിലും വിന്യസിക്കുമെന്നും ഇൻഡിഗോ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് രാംദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറങ്ങാനായി മൂന്നാമത്തെ റാമ്പ് ചേർക്കുന്നത് യാത്രക്കാർക്ക് സുഗമമായ അനുഭവമായിരിക്കുമെന്നും രാംദാസ് പറഞ്ഞു.

ജൂൺ 30ന് അവസാനിച്ച ത്രൈമാസ വരുമാന റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് കമ്പനിയുടെ പുതിയ തീരുമാനം. കടുത്ത മത്സരമാണ് ഇന്ത്യൻ വ്യോമ​ഗതാ​ഗത രം​ഗത്ത് സാക്ഷ്യം വഹിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്റർ സ്പൈസ് ജെറ്റിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ആകാശ എയർ സർവീസ് ആരംഭിക്കുന്നതോടെ മത്സരം കടുക്കും. 280-ലധികം വിമാനങ്ങളുള്ള ഇൻഡിഗോ പ്രതിദിനം 1,600ലധികം വിമാനങ്ങളുമായി 74 ആഭ്യന്തര, 25 വിദേശ സർവീസുകൾ നടത്തുന്നുണ്ട്. 

ഇന്ത്യയില്‍ നിന്നുള്ള പുതിയ ഇന്റിഗോ സര്‍വീസിന് ബഹ്റൈന്‍ വിമാനത്താവളത്തില്‍ വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

Latest Videos
Follow Us:
Download App:
  • android
  • ios