ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ്, ലക്ഷ്യ 'ലാ മെറ്റാ 2023' സംഘടിപ്പിച്ചു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ്, ലക്ഷ്യ 12 വര്‍ഷം പൂര്‍ത്തിയാക്കി. ജീവനക്കാരെ അനുമോദിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ചു.
ഇന്ത്യയിലെ പ്രമുഖ കോമേഴ്സ് പ്രൊഫഷണൽ കോഴ്സ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ്, ലക്ഷ്യ വിജയകരമായി പന്ത്രണ്ട് വർഷങ്ങൾ പൂർത്തിയാക്കുന്നത് ആഘോഷിക്കാനും ഈ വിജയയാത്രയിൽ പങ്കാളികളായ ജീവനക്കാരെ അനുമോദിക്കാനും സംഘടിപ്പിച്ച ചടങ്ങിൽ ലക്ഷ്യയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 800 ഓളം പേര്‍ പങ്കെടുത്തു.
ഈ വിജയയാത്രയിൽ ആയിരം ദിവസങ്ങൾ ലക്ഷ്യയിൽ പൂർത്തിയാക്കിയ ജീവനക്കാരെ ആദരിക്കുകയും, 2022-2023 കാലയളവിൽ പ്രവർത്തന മികവ് തെളിയിച്ച ജീവനക്കാരെ പ്രൊമോഷൻ അംഗീകാരം നൽകി അനുമോദിക്കുകയും ചെയ്തു.
കഴിഞ്ഞ അക്കാഡമിക് വർഷം 7,500 പുതിയ അഡ്മിഷൻസ് ലക്ഷ്യക്ക് സ്വന്തമാക്കാൻ സാധിച്ചു വരുന്ന വർഷം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ ഒരു പാൻ ഇന്ത്യൻ എക്സ്പാൻഷന് ഒരുങ്ങുകയാണ്. ബാംഗ്ലൂർ,ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നീ അഞ്ച് മെട്രോ നഗരങ്ങളിൽ ലക്ഷ്യ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയാണ്. 2022-ൽ ആരംഭിച്ച ദുബായ് ബ്രാഞ്ച് വിജയകരമായി മുന്നോട്ട് പൊയ്കൊണ്ടിരിക്കുകയാണ്. അതിനു പുറമെ യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലും പുതിയ ബ്രാഞ്ചുകൾ ആരംഭിക്കും.
ഏപ്രിൽ രണ്ടിന് എറണാകുളം ചാക്കോളാസ് പാവലിയോൺ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പരിപാടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ മാനേജിങ് ഡയറക്ടർ ഓർവെൽ ലയണൽ ഉദ്ഘാടനം ചെയ്തു.
"ഐ ഐ സി ലക്ഷ്യ ആരംഭിക്കുന്ന പുതിയ പാതയിൽ ഞങ്ങൾ ആവേശഭരിതരാണ്" - ഓർവെൽ ലയണൽ പറഞ്ഞു.
"ലക്ഷ്യയിൽ, ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസവും പരിശീലനവും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, കൂടാതെ കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകളിലെ വിജയത്തിന്റെ ട്രാക്ക് റെക്കോർഡിൽ ഞങ്ങൾ അഭിമാനിക്കുന്നു. വരും വർഷത്തെ വിപുലീകരണ പദ്ധതികളിലൂടെ, കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിച്ചേരാനും വിദ്യാഭ്യാസത്തിലെ മികവ് ഉയർത്തുന്നത് തുടരാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ്, ലക്ഷ്യയുടെ ഈ ജൈത്രയാത്രയിൽ ഏറ്റവും അധികം സഹായകമായിട്ടുള്ളത് ഓരോ ജീവനക്കാരുടെയും പ്രവർത്തന മികവാണ്" ഓർവെൽ ലയണൽ കൂട്ടിച്ചേര്‍ത്തു.
സമഗ്ര പ്രോഗ്രസ്സിവ് ലേർണിംഗ് സൊല്യൂഷൻസ്, മാനേജിങ് ഡയറക്ടർ മധു ഭാസ്കർ, ബെഞ്ച്മാർക്ക് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഗോപു മേനോൻ,എസ്സോ ഗ്ലോബൽ മാനേജിങ് ഡയറക്ടർ അഫ്താബ് ഷൗക്കത്ത്, മാനേജിങ് ഡയറക്ടർ എഡ് അക്കാഡമിയ ബെൻസൺ ബെഞ്ചമിൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ലക്ഷ്യ ലീഗൽ അഡ്വൈസർ വിജയ് പോൾ എന്നിവർ മുഖ്യാതിഥികൾ ആയി.
സീനിയർ എച്ച് ആർ മാനേജർ സരിത മേനോൻ, സീനിയർ അക്കാഡമിക് മാനേജർ അവിനാഷ് കുളൂർ, റീജിയണൽ മാനേജർ നോർത്ത് കേരള ഹനീസ് ഹബീബ്, റീജിയണൽ മാനേജർ സെൻട്രൽ കേരള നയന മാത്യു, അസിസ്റ്റന്റ് റീജിയണൽ മാനേജർ ഇയാസ് മുഹമ്മദ്, സ്ട്രാറ്റജിക് അഡ്വൈസർ അർജുൻ മോഹൻ എന്നിവർ സംസാരിച്ചു.