ഐസിഎല്‍ ഫിന്‍കോര്‍പ് ഗോള്‍ഡ് ലോൺ: കുറഞ്ഞ പലിശ, ഹിഡൻ ചാര്‍ജുകളും ഇല്ല

8.3% മാത്രമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ സ്വര്‍ണവായ്പയുടെ പലിശ നിരക്ക്. അതായത്, ആയിരം രൂപയ്ക്ക് ദിവസം 23 പൈസ മാത്രമേ നിങ്ങള്‍ പലിശ നല്‍കേണ്ടതുള്ളു.

ICL Fincorp announced gold loan at interest rate as low as 23 paise per day for  Rs 1000

സ്വര്‍ണവായ്പക്ക് ഏറ്റവും കുറഞ്ഞ പലിശയുമായി ഐസിഎല്‍ ഫിന്‍കോര്‍പ്. ആയിരം രൂപയ്ക്ക് വെറും 23 പൈസ പ്രതിദിന പലിശ നിരക്കിലാണ് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് സ്വര്‍ണ വായ്പ നല്‍കുന്നത്. 8.3% മാത്രമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ സ്വര്‍ണവായ്പയുടെ പലിശ നിരക്ക്. അതായത് ഇവിടെ നിന്ന് ഗോള്‍ഡ്  ലോൺ എടുത്താല്‍, ആയിരം രൂപയ്ക്ക് ദിവസം 23 പൈസ മാത്രമേ നിങ്ങള്‍ പലിശ നല്‍കേണ്ടതുള്ളു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍, സ്വര്‍ണവായ്പക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഐസിഎല്‍ ഫിന്‍കോര്‍പ്. 

കൂടാതെ, സ്വര്‍ണ വായ്പയ്ക്ക് ഹിഡൻ ചാര്‍ജുകള്‍ ഒന്നുമില്ല എന്നതും ഐസിഎല്‍ ഫിന്‍കോര്‍പ്പിൻറെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. ഗോള്‍ഡ് ഇവാലുവേഷന്‍ ചാര്‍ജു പോലും നല്‍കേണ്ടതില്ല. ഇത്ര കുറഞ്ഞ പലിശ നിരക്കുള്ള സ്വര്‍ണ വായ്പക്ക് അപേക്ഷിക്കുന്നതിനുള്ള നടപടി ക്രമങ്ങളും അങ്ങേയറ്റം ലളിതമാണ്. ഏറ്റവും അത്യാവശ്യമായ രേഖകള്‍ മാത്രം നല്‍കിയാല്‍ വളരെ പെട്ടെന്ന് ലോൺ പാസായി നിങ്ങളുടെ അക്കൗണ്ടില്‍ പണം എത്തുന്നതാണ്. തവണ വ്യവസ്ഥയില്‍ ലോൺ തിരിച്ചടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. 

ഐസിഎല്‍ ഫിന്‍കോര്‍പ് 

1991ല്‍ സ്ഥാപിതമായ ഐസിഎല്‍ ഫിന്‍കോര്‍പ്, മൂന്ന് പതിറ്റാണ്ടിലേറെയായി സാമ്പത്തിക സേവന രംഗത്ത് വിജയകരമായി പ്രവര്‍ത്തിക്കുന്നു. സ്വര്‍ണ വായ്പ കൂടാതെ വാഹന വായ്പ, ബിസിനസ് വായ്പ, മണി ട്രാന്‍സ്ഫര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ്, വിദേശനാണ്യവിനിമയം തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങളും ദക്ഷിണേന്ത്യയിലെ തന്നെ മുൻ നിര ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഈ കമ്പനി ലഭ്യമാക്കുന്നുണ്ട്.

ICL Fincorp announced gold loan at interest rate as low as 23 paise per day for  Rs 1000

തൃശൂരിലെ ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള ഐസിഎല്‍ ഫിന്‍കോര്‍പിന് നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര, തെലുങ്കാന, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ട്. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലുമായി ആകെ 211-ല്‍ അധികം  ശാഖകളാണ് കമ്പനിക്ക് ഉള്ളത്. ഗ്രാമീണമേഖലയ്ക്ക് ആവശ്യമായ സാമ്പത്തിക സേവനങ്ങള്‍ മികവുറ്റ വിധത്തില്‍ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. ജി. അനില്‍കുമാര്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലുമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ശാഖകള്‍ അധികവും പ്രവര്‍ത്തിക്കുന്നത്.

കല്‍ക്കട്ട ആസ്ഥാനമായുള്ള സേലം ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന ബിഎസ്ഇ ലിസ്റ്റഡ് കമ്പനിയെ ഈയിടെ ഐസിഎല്‍ ഫിന്‍കോര്‍പ് ഏറ്റെടുക്കുയുണ്ടായി. അന്ന് ഒരു രൂപ ഫെയ്‌സ് വാല്യൂ ഉണ്ടായിരുന്ന ഈറോഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ ഇന്നത്തെ മൂല്യം 21.75 രൂപയാണ്. കെ. ജി അനില്‍കുമാറിന്റെ ദീര്‍ഘവീക്ഷണവും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ പ്രവര്‍ത്തന മികവുമാണ് ഈ നേട്ടത്തിന്റെ പിന്നിലുള്ളത്. പ്രൊഫഷണലിസവും ഇടപാടുകളിലെ സുതാര്യതയും മികവുമാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിനെ വിജയത്തിലേക്ക് നയിക്കുന്നത്. ഐസിഎല്‍ ഗ്രൂപ്പിനു കീഴില്‍ ഐസിഎല്‍, ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഐസിഎല്‍ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയ സംരംഭങ്ങളും ഉള്‍പ്പെടുന്നു.

ഉപഭോക്താവിനെ അറിയുക എന്നത്, 3.5 മില്യണില്‍ അധികം സംതൃപ്തരായ ഉപഭോക്താക്കളുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ നയങ്ങളില്‍ ഒന്നാണ്. ഇതിനാൽ തന്നെയാണ് പോര്‍ട്ട്ഫോളിയോയുടെ 90 ശതമാനത്തിലധികവും ഗോള്‍ഡ് ലോൺ ആയിരുന്നിട്ടും കുറഞ്ഞ പലിശയില്‍ സ്വര്‍ണ വായ്പ ലഭ്യമാക്കുന്നത്.

എത്രയും വേഗം പണം ആവശ്യമായ സന്ദര്‍ഭം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍, സ്വര്‍ണം പണയം വെയ്ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഓര്‍ക്കുക, ഐസിഎല്‍ ഫിന്‍കോര്‍പ് നിങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ മികവുറ്റ സേവനം ലഭ്യമാക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
വെബ്‌സൈറ്റ്: www.iclfincorp.com
ഫോൺ: 1800 313 3353 (Toll Free)
ഇമെയില്‍: info@iclfincorp.com

Latest Videos
Follow Us:
Download App:
  • android
  • ios