ഐബിഎം കേരളത്തിലേക്ക്, ഡെവലപ്പ്മെന്റ് സെന്ററിലേക്കുളള റിക്രൂട്ട്മെന്റ് ആരംഭിച്ചു
കൊവിഡ് രണ്ടാം തരംഗ ഭീതി തുടരുന്നതിനാൽ നിലവിൽ വർക്ക് ഫ്രം ഹോം രീതിയിലാകും പ്രവർത്തനം.
കൊച്ചി: ടെക് രംഗത്തെ പ്രമുഖരായ ഐബിഎം കേരളത്തിലേക്ക് എത്തുന്നു. സംസ്ഥാനത്ത് എവിടെയാണ് ഓഫീസ് തുറക്കുന്നതെന്ന് ഐബിഎം ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കഴിഞ്ഞ ഒന്നര വർഷമായി ഐബിഎം കേരളത്തിൽ എത്തുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. തിരുവനന്തപുരത്തെ ക്യാമ്പസിനായി കമ്പനി പരിഗണിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കൊച്ചിയിലായിരിക്കും ക്യാമ്പസ് എന്നാണ് പറത്തുവരുന്ന വിവരം. പുതുതായി ആരംഭിക്കാൻ പോകുന്ന ഡെവലപ്പ്മെന്റ് സെന്റിലേക്ക് കമ്പനി റിക്രൂട്ട്മെന്റ് നടപടികൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
ലിങ്ക്ഡ് ഇൻ വഴിയും ഐബിഎം വെബ്സൈറ്റ് വഴിയുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗ ഭീതി തുടരുന്നതിനാൽ നിലവിൽ വർക്ക് ഫ്രം ഹോം രീതിയിലാകും പ്രവർത്തനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoronaകൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona