ഉമ്മൻ ചാണ്ടിയുടെ കാലത്ത് ആരോഗ്യ രംഗത്തുണ്ടായത് വലിയ വളർച്ച: ഡോ. ആസാദ് മൂപ്പൻ
ഉമ്മൻചാണ്ടിയുടെ കാലത്ത് വലിയ തോതിലുള്ള വളർച്ചക്കാണ് സംസ്ഥാനത്തിന്റെ ആരോഗ്യ രംഗം സാക്ഷ്യം വഹിച്ചതെന്ന് ഡോക്ടർ ആസാദ് മൂപ്പൻ
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ:
“കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.53 വർഷം തുടർച്ചയായി എം.എൽ.എ ആയിരുന്ന അദ്ദേഹം രണ്ട് വട്ടം മുഖ്യമന്ത്രിയായി. നിരവധി ക്ഷേമ പരിപാടികൾ ആവിഷ്‌കരിക്കുന്നതിനും സംസ്ഥാനത്തേക്ക് നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. ഇക്കാലയളവിൽ വലിയ തോതിലുള്ള വളർച്ചക്കായിരുന്നു സംസ്ഥാനത്തിന്റെ ആരോഗ്യ രംഗം സാക്ഷ്യം വഹിച്ചത്. അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നപ്പോഴായിരുന്നു ആസ്റ്ററിന്റെ ആശുപത്രി ശൃംഖല വിപുലമാക്കാനും വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് സ്ഥാപിക്കാനും കഴിഞ്ഞത്. കേരളത്തിന് തന്നെ തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ”.