എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഓഹരികൾ എച്ച്ഡിഎഫ്സി ബാങ്ക് വാങ്ങുന്നു

ഈ വർഷം സെപ്തംബറോടെ ഈ ഇടപാട് നടന്നേക്കും. അതിന് മുൻപ് ഇടപാടിന് ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിയായ ഐആർഡിഎഐ, റിസർവ് ബാങ്ക് എന്നിവയുടെ അനുമതി ആവശ്യമാണ്. 

HDFC bank to buy stakes in HDFC ergo

ദില്ലി: എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനിയിലെ 3.55 കോടി ഓഹരികൾ വാങ്ങാൻ എച്ച്ഡിഎഫ്സി ബാങ്ക് ബോർഡ് തീരുമാനിച്ചു. മാതൃകമ്പനിയുടെ പക്കലുള്ള ഓഹരികളാണ് വാങ്ങുക. 1906 കോടിയാണ് ഇതിനായി ചെലവാക്കുക.

പത്ത് രൂപയുടെ ഓഹരികളാണ് ഇത്. ഇൻഷുറൻസ് കമ്പനിയുടെ 4.99 ശതമാനം ഓഹരിയാണിത്. ഓഹരിക്ക് 536 രൂപയ്ക്കാണ് ഓഹരികൾ ഏറ്റെടുക്കുന്നത്. 

എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 12444 കോടി രൂപയുടെ പ്രീമിയം ആണുള്ളത്. കമ്പനിയുടെ നെറ്റ് ആസ്തി 2927 കോടി രൂപയുടേതാണ്. രാജ്യത്ത് അതിവേഗം വളരുന്ന കമ്പനികളിലൊന്നാണ് ഈ ഇൻഷുറൻസ് കമ്പനി.

ഈ വർഷം സെപ്തംബറോടെ ഈ ഇടപാട് നടന്നേക്കും. അതിന് മുൻപ് ഇടപാടിന് ഇൻഷുറൻസ് റഗുലേറ്ററി അതോറിറ്റിയായ ഐആർഡിഎഐ, റിസർവ് ബാങ്ക് എന്നിവയുടെ അനുമതി ആവശ്യമാണ്. ഇവയെല്ലാം ഓഹരികൾ വാങ്ങും മുൻപ് തന്നെ നേടുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios