നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾക്കു അംഗീകൃത ബദൽ, കമ്പോസ്റ്റബിൾ ഉൽപ്പന്നങ്ങൾ കേരളത്തിലും
കാഴ്ചയിൽ പ്ലാസ്റ്റിക് പോലെ തന്നെ തോന്നുമെങ്കിലും 180 ദിവസം കൊണ്ട് മണ്ണിൽ അലിഞ്ഞു ചേരുന്നതിനാൽ പ്രകൃതിക്ക് ദോഷമുണ്ടാക്കുന്നില്ല
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ബദൽ മാർഗമായാണ് കമ്പോസ്റ്റബിൾ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിയിരിക്കുന്നത്. നിരോധിച്ചത് കൊണ്ട് പ്ലാസ്റ്റിക്കിന് പകരം മറ്റെന്താണ് എന്നുള്ള വിമർശനങ്ങൾക്കുള്ള ഉത്തരം കൂടിയാണ് 100% ജൈവ ഉന്മൂലനം സാധ്യമായ കമ്പോസ്റ്റബിൾ ഉൽപ്പന്നങ്ങൾ. ഇവ കാഴ്ചയിൽ പ്ലാസ്റ്റിക് പോലെ തന്നെ തോന്നുമെങ്കിലും 180 ദിവസം കൊണ്ട് മണ്ണിൽ അലിഞ്ഞു ചേരുന്നതിനാൽ പ്രകൃതിക്ക് ദോഷമുണ്ടാക്കുന്നില്ല. പ്ലാസ്റ്റിക്കിന് പകരമായത് ഒരിക്കലും പേപ്പറോ തുണിയോ അല്ല എന്തെന്നാൽ പേപ്പർ ഉത്പാദനത്തിന് വേണ്ടി എത്ര മരങ്ങളാണ് വെട്ടി ഉപയോഗിക്കേണ്ടി വരുന്നത് എന്ന് നമുക്കറിയാം. മഴക്കാലത്ത് പേപ്പറിലോ തുണിയിലോ മത്സ്യമാംസാദികൾ വാങ്ങുവാനോ മാലിന്യങ്ങൾ നിക്ഷേപിക്കുവാനോ കഴിയില്ല.
പ്ലാസ്റ്റിക് കൊണ്ടുണ്ടാകുന്ന ദുരന്തങ്ങൾ എല്ലാ മഴക്കാലത്തും അനുഭവിക്കേണ്ടിവരാറുണ്ട്, കാനകളും തോടുകളും മറ്റും നിരോധിത പ്ലാസ്റ്റിക് കൊണ്ട് നിറയുകയും സ്വാഭാവിക നീരൊഴുക്ക് തടഞ്ഞു വെള്ളക്കെട്ടുകൾ ഉണ്ടാവുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി കൊച്ചിയെ വിഷപ്പുകയിൽ നിറച്ചതിനു നിരോധിത പ്ലാസ്റ്റിക് ഇപ്പോഴും ഉപയോഗിക്കുന്ന ഓരോ പൗരനും കൂടി ഉത്തരവാദി ആണ്.
ഇതിനെല്ലാം പരിഹാരമാർഗ്ഗം കമ്പോസ്റ്റബിൾ ഉൽപ്പന്നങ്ങളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയൊട്ടാകെ കമ്പോസ്റ്റുകൾ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻബയോ പ്രൊഡക്ട്സ്. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരം ഉള്ള ISO 17088 സർട്ടിഫൈഡ് ക്യാരിബാഗുകൾ ഗാർബേജ് ബാഗുകൾ വസ്ത്ര വ്യാപാരശാലകളിൽ ഉപയോഗിക്കുന്ന ഡീ കട്ട് ബാഗുകൾ തുടങ്ങി നിത്യ ഉപയോഗത്തിനുള്ള ഉൽപ്പന്നങ്ങളാണ് ഗ്രീൻ ബയോ പ്രൊഡക്ട്സ് കേരള വിപണിയിൽ എത്തിച്ചിരിക്കുന്നത്. ലുലു ഹൈപ്പർ മാർക്കറ്റുകൾ, പോത്തീസ് സൂപ്പർ സ്റ്റോർ, രാമചന്ദ്രൻ സൂപ്പർ മാർക്കറ്റ്, ചുങ്കത്ത് ജ്വല്ലറി, നവ്യ ബേക്കേഴ്സ്, രാധാകൃഷ്ണ ടെക്സ്റ്റൈൽസ് തുടങ്ങി കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ സർക്കാർ അംഗീകാരം ഉള്ള ഗ്രീൻബയോ പ്രോഡക്ട്സിന്റെ കമ്പോസ്റ്റുകൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നുണ്ടെന്ന് ഗ്രീൻബയോ പ്രൊഡക്ട്സ് കമ്പനി പ്രതിനിധി അറിയിച്ചു.