നിങ്ങളുടെ തലവര മാറ്റുന്ന കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകള്‍

സാങ്കേതികവിദ്യയുടെ വളര്‍ച്ച അതിര്‍ത്തികളില്ലാത്ത ഒരു ലോകമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ പ്രാദേശികമായി മാത്രം പ്രയോജനപ്പെടുത്താവുന്ന അറിവുകള്‍ കൊണ്ട് ഇനിയുള്ള കാലം ഒരു മുന്നേറ്റം സാധ്യമല്ല.

CA vs CMA India vs CS accountancy courses explained in Malayalam

ഉയര്‍ന്ന ശമ്പളം, കുറഞ്ഞ സമയം കൊണ്ട് അംഗീകാരം, ലോകത്ത് എവിടെയും അംഗീകാരമുള്ള ക്വാളിഫിക്കേഷൻ, ജോലിസ്ഥിരത... ഒരു കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഈ കാര്യങ്ങളെല്ലാമാണ് പുതിയ തലമുറ ശ്രദ്ധ കൊടുക്കുന്നത്.

സാങ്കേതികവിദ്യയുടെ വളര്‍ച്ച അതിര്‍ത്തികളില്ലാത്ത ഒരു ലോകമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ പ്രാദേശികമായി മാത്രം പ്രയോജനപ്പെടുത്താവുന്ന അറിവുകള്‍ കൊണ്ട് ഇനിയുള്ള കാലം ഒരു മുന്നേറ്റം സാധ്യമല്ല.

അന്താരാഷ്ട്രതലത്തിൽ മത്സരിക്കാനും നല്ല അവസരങ്ങള്‍ ലഭിക്കാനും മിക്കപ്പോഴും വലിയ കടമ്പകള്‍ താണ്ടേണ്ടി വരും. ഇതിൽ പലതും കഴിവുണ്ടെങ്കിൽ മാത്രം മറികടക്കാന്‍ പറ്റുന്നതും ആകണമെന്നില്ല. ഇതിന് വലിയൊരു മാറ്റമാണ് പ്രൊഫഷണൽ കൊമേഴ്സ് കോഴ്സുകള്‍ കൊണ്ടുവരുന്നത്.

ഇന്ത്യയിൽ തന്നെ പഠിച്ച്, ആഗോള തൊഴിൽ വിപണിയുടെ ഭാഗമാകാനുള്ള അവസരമാണ് കൊമേഴ്സ് പ്രൊഫഷണൽ കോഴ്സുകള്‍ തരുന്നത്. പ്രധാനമായും ഇന്ത്യയിൽ നിങ്ങള്‍ക്ക് പഠിക്കാവുന്ന മൂന്നു കോഴ്സുകള്‍ CA, CMA India, CS എന്നിവയാണ്.

ഈ മൂന്നു കോഴ്സുകളും നിങ്ങളുടെ കരിയറിൽ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിയാം.

CA (Chartered Accountancy)

സ്ഥാപനങ്ങളുടെ ഫൈനാൻഷ്യൽ അക്കൗണ്ട്സ്, ബജറ്റിങ്, ഓഡിറ്റിങ്, ബിസിനസ് സ്ട്രാറ്റജി, ടാക്സേഷൻ തുടങ്ങിയ ഫൈനാൻസ്, മാനേജ്മെന്‍റ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ജോലി. ഈ മേഖലകളിൽ  ആഴത്തിലുള്ള പഠനം പൂര്‍ത്തിയാക്കിയാണ് ഓരോ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും ക്വാളിഫൈ ചെയ്യുന്നത്.

പ്രത്യേകിച്ച് ബിരുദമോ അക്കൗണ്ടൻസി, ഫൈനാൻസ് മേഖലകളിൽ മുൻപരിചയമോ ആവശ്യമില്ലെന്നതും CA കൂടുതൽ ആകര്‍ഷകമാക്കുന്നു. 21 വയസ്സിൽ തന്നെ CA പരീക്ഷ എഴുതി പൂര്‍ത്തിയാക്കാം. അതായത് വളരെ ചെറിയ പ്രായത്തിൽ തന്നെ സ്ഥിരതയുള്ള കരിയറും ഉയര്‍ന്ന ശമ്പളവും ആഗോളതലത്തിൽ ബഹുമാനവും അംഗീകാരവുമുള്ള ഒരു ജോലി നിങ്ങള്‍ക്ക് ഉറപ്പാക്കാനാകും.

CS (Company Secretary)

ഉയര്‍ന്ന ശമ്പളം ഉറപ്പാക്കുന്ന പദവിയാണ് കമ്പനി സെക്രട്ടറിയുടെത്. ഒരു കമ്പനിയുടെ ലീഗൽ, സ്റ്റാറ്റുട്ടറി വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് CS-ന്‍റെ പ്രാഥമിക കര്‍ത്തവ്യം. അഞ്ച് കോടി രൂപയ്ക്ക് മുകളിൽ പെയ്ഡ് അപ് ക്യാപിറ്റൽ ഉള്ള എല്ലാ കമ്പനികള്‍ക്കും ഒരു മുഴുവൻ സമയ CS നിര്‍ബന്ധമാണെന്ന് നിയമം നിഷ്കര്‍ഷിക്കുന്നത്.

പൊതുവെ കമ്പനികളുടെ ലീഗൽ അഡ്വൈസര്‍ പദവിയിലാണ് CS എത്തുക. ഉയര്‍ന്ന ക്വാളിഫിക്കേഷൻ അയതുകൊണ്ട് തന്നെ കമ്പനികളുടെ ടോപ് മാനേജ്‍‍മെന്‍റ് ഗണത്തിലാണ് CS ഉൾപ്പെടുന്നത്. ഇന്ത്യയിൽ CS കോഴ്സ് നടത്തുന്നതും നിയന്ത്രിക്കുന്നതും ICSI എന്ന പ്രൊഫഷണൽ സംഘടനയാണ്.

CMA (India)

വളരെയധികം സാധ്യതകളുള്ള ഒരു പ്രോഗ്രാമാണ് CMA (Cost Management Accounting). മുൻപ് ഇത് ICWAI എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് CMA ഫൗണ്ടേഷൻ കോഴ്സിനായി അപേക്ഷിക്കാവുന്നതാണ്.

Institute of Cost Accountants of India എന്ന പ്രൊഫഷണൽ സംഘടനയാണ് പ്രോഗ്രാം നടത്തുന്നതും മേൽനോട്ടം വഹിക്കുന്നതും. ഇൻവെസ്റ്റ്‍മെന്‍റ് പ്ലാനിങ്, പ്രൊഫിറ്റ് മാനേജ്മെന്‍റ്, മൊത്തത്തിലുള്ള മാനേജിരിയൽ ഡിസിഷൻ മേക്കിങ് എന്നീ മേഖലകളിലാണ് CMA ബിരുദധാരികള്‍ ഇടപെടുന്നത്. 

കൂടുതൽ വിവരങ്ങൾക്ക്:

 

Latest Videos
Follow Us:
Download App:
  • android
  • ios