കൊച്ചി ആസ്ഥാനമായ ബിൽഡ്നെക്സ്റ്റിൽ 35 ലക്ഷം ഡോളറിന്റെ നിക്ഷേപവുമായി പിഡിലൈറ്റ് വെഞ്ച്വേഴ്സ്

ഡിസൈൻ രംഗത്തെയും നിർമാണത്തിലെയും കൂടുതൽ ഗവേഷണത്തിനും ബെംഗലൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള ബിൽഡ് നെക്സ്റ്റിന്റെ വിപുലീകരണത്തിനും ഫണ്ട് വിനിയോഗിക്കും

builder buildnext raises 3 5 mn in funding round led by pidilite

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് അധിഷ്ഠിത നിർമാണ കമ്പനിയായ ബിൽഡ്നെക്സിറ്റിൽ 35 ലക്ഷം ഡോളറിന്റെ ‘പ്രീ സീരിസ് എ’ നിക്ഷേപവുമായി പിഡിലൈറ്റ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മധുമാല വെഞ്ച്വേഴ്സ്. ബിൽഡ്നെക്സ്റ്റിന്റെ നിലവിലുള്ള നിക്ഷേപകരായ കോംഗ്ലോ വെഞ്ച്വേഴ്സ്, വിനീത് കുമാർ (സിഇഒ, നേറ്റീവ്), ദീപ് ഗുപ്ത (ഫാറ്റ്എൻജിൻ) എന്നിവരും റൗണ്ടിൽ പങ്കെടുത്തു.

പുതിയതായി ലഭിച്ച മൂലധനം ഉപയോഗിച്ച് ബിൽഡ്നെക്സ്റ്റ് ഗവേഷണ, വികസന പദ്ധതികൾ വിപൂലികരിക്കാൻ ഉപയോഗിക്കും. വെർച്വൽ റിയാലിറ്റി ടെക്നോളജി എക്സ്പീരിയൻസ് സെന്ററുകൾ നവീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് ബിൽഡ്നെക്സ്റ്റിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

മികച്ച വീടുകൾ രൂപകല്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ഗവേഷണത്തിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ബിൽഡ്നെക്സ്റ്റ് കോ-ഫൗണ്ടർ ഗോപി കൃഷ്ണൻ പറഞ്ഞു. ഒരു ഹോം ഡിസൈൻ എത്രത്തോളം മികച്ചതാണെന്ന് തീരുമാനിക്കുന്നതിനുള്ള ഒബ്ജക്റ്റീവ് പാരാമീറ്ററുകളും വികസിപ്പിച്ചിട്ടുണ്ട്. പിഡിലൈറ്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോപി കൃഷ്ണൻ പറഞ്ഞു.

സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിൽഡ്നെക്സ്റ്റ് പ്രവർത്തനത്തിന് നിർമ്മാണ വിപണിയെ പരിവർത്തനം ചെയ്യാനുള്ള കഴിവുണ്ടെന്ന് പിഡിലൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അപൂർവ പരേഖ് പറഞ്ഞു. ഒന്ന് മുതൽ അഞ്ച് വരെ നിലകളുള്ള 1500 സ്ക്വയർ ഫീറ്റ് മുതലുള്ള പാർപ്പിട സമുച്ചയങ്ങളാണ് ബിൽഡ്നെക്സ്റ്റ് കൂടുതലായും നിർമിച്ചു വരുന്നത്. വീടുകളുടെ നിർമ്മാണം നിർമാണ പ്രക്രിയയിൽ ഡാറ്റയും സാങ്കേതികവിദ്യയും ലയിപ്പിച്ച് മികച്ച വീടുകൾ നിർമ്മിക്കാൻ കഴിയുമെന്നാണ് ബിൽഡ്നെക്സ്റ്റിന്റെ വാദം.

Read more: തളർച്ചയ്ക്കും ഉയർച്ചയ്ക്കും ഒടുവിൽ സ്വർണവില വിശ്രമിച്ചു; വിപണി വില അറിയാം

അക്കൗണ്ടിൽ പണമില്ലെങ്കിലും ചായ കുടിക്കാം; ക്രെഡിറ്റ് കാർഡുകളിലെ യുപിഐ  രണ്ട്  മാസത്തിനുള്ളിൽ

ദില്ലി: രണ്ട് മാസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡുകൾ (credit card) യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കും. കഴിഞ്ഞ പണനയ അവലോകന യോഗത്തിനു ശേഷം ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കും എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നത് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ  ചീഫ് എക്‌സിക്യൂട്ടീവ് ദിലീപ് അസ്‌ബെ പറഞ്ഞു.

Read more:ആദായ നികുതി റിട്ടേൺ; അവസാന തീയതി ബാങ്ക് അവധിയാണ്, ടാക്സ് നൽകുന്നവർ അറിയേണ്ടതെല്ലാം

റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം  വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ഇതിനായി എസ്ബിഐ കാർഡുകൾ, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചർച്ച നടക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ജൂണിൽ ചേർന്ന പണ നയ അവലോകന യോഗത്തിലാണ് ആർബിഐ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യാൻ അനുവദിച്ചത്. 

Read Also: വിമാന യാത്രക്കാർക്ക് സന്തോഷവാർത്ത! കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ നൽകുന്നതിന് അധിക നിരക്ക് ഈടാക്കില്ല

Latest Videos
Follow Us:
Download App:
  • android
  • ios