ഉപദേശകര്‍ എത്തി, ഇനി വില്‍പ്പനയ്ക്ക് വേഗത കൂടും: ഭാരത് പെട്രോളിയം ഓഹരി വില്‍പ്പന ഇങ്ങനെ
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് 2019-20 സാമ്പത്തിക വർഷത്തിൽ 1.05 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ഈ നീക്കങ്ങൾ നടത്തുന്നത്. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ച് ഡെലോയ്റ്റ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
ദില്ലി: ബിപിസിഎല്ലിന്‍റെ വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉപദേശകരായി ഡെലോയ്റ്റ് ടൗഷെ ലിമിറ്റഡിനെ കേന്ദ്രസർക്കാർ നിയമിച്ചു. നിക്ഷേപ- പബ്ലിക് അസറ്റ് മാനേജ്മെന്റ് രംഗത്ത പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഇതോടെ ഭാരത് പെട്രോളിയത്തിന്‍റെ വില്‍പ്പനയുടെ സംബന്ധിച്ച നടപടികളുടെ വേഗം കൂടും.
ബിപിസിഎല്ലിൽ കേന്ദ്രസർക്കാരിനുള്ള 53.29 ശതമാനം ഓഹരികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടികൾ പുരോഗമിക്കുന്നത്. ഇതിലൂടെ 65000 കോടി സമാഹരിക്കാനാണ് സർക്കാരിന്റെ നീക്കം. 2020 മാർച്ചോടെ വിൽപ്പന നടത്താനാണ് തീരുമാനം. ഇതിലൂടെ ധനക്കമ്മി കുറയ്ക്കാനാണ് ശ്രമം.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് 2019-20 സാമ്പത്തിക വർഷത്തിൽ 1.05 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ഈ നീക്കങ്ങൾ നടത്തുന്നത്. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ച് ഡെലോയ്റ്റ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം വിറ്റഴിക്കലിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരിക്കുന്നത്. ബിപിസിഎല്ലിനെ പൊതുമേഖലയിൽ തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി തൊഴിലാളികൾ സമരരംഗത്തുമാണ്.