ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇന്ത്യ, ജിസിസി ബിസിനസുകൾ വേർതിരിക്കുന്നു
കമ്പനിയുടെ ജിസിസി ബിസിനസിൽ 65% ഓഹരികൾ സ്വന്തമാക്കാൻ ഫജ്ർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ഒരു നിശ്ചിത കരാറിൽ ഏർപ്പെട്ടുകൊണ്ട് 2024 ജനുവരിയിൽ കമ്പനിയുടെ ഓഹരി ഉടമകൾ ഇതുസംബന്ധിച്ച പ്ലാൻ അംഗീകരിച്ചു.
ജിസിസിയിലും ഇന്ത്യയിലും ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ലിമിറ്റഡ് (''കമ്പനി'') തങ്ങളുടെ ഇന്ത്യ, ജിസിസി ബിസിനസുകൾ വേർതിരിച്ച് നിക്ഷേപ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ജിസിസി ബിസിനസ്സിൽ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരമാധികാര ഉടമസ്ഥതയിലുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജ്ർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കൺസോർഷ്യം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
2023 നവംബറിൽ, ദീർഘകാല മൂല്യം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ഇന്ത്യ, ജിസിസി ബിസിനസുകളെ രണ്ട് വ്യത്യസ്തവും സ്വതന്ത്രവുമായ എന്റിറ്റികളായി വേർതിരിക്കുന്നതിന് കോർപ്പറേറ്റ് അനുമതികൾ ലഭിച്ചുകഴിഞ്ഞു. വേർതിരിക്കൽ പദ്ധതി പ്രകാരം, കമ്പനിയുടെ ജിസിസി ബിസിനസിൽ 65% ഓഹരികൾ സ്വന്തമാക്കാൻ ഫജ്ർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ഒരു നിശ്ചിത കരാറിൽ ഏർപ്പെട്ടുകൊണ്ട് 2024 ജനുവരിയിൽ കമ്പനിയുടെ ഓഹരി ഉടമകൾ ഇതുസംബന്ധിച്ച പ്ലാൻ അംഗീകരിച്ചു.
പൂർത്തീകരണ പ്രക്രിയയുടെ ഭാഗമായി, ഫജ്ർ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം കിംഗ്ഡം ഓഫ് സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഫോർ കോമ്പറ്റീഷനിൽ നിന്ന് (GAC) ആവശ്യമായ അനുമതികൾ നേടിയിട്ടുണ്ട്. ഇതിന്റെ SPA-യിൽ പറഞ്ഞിരിക്കുന്ന എല്ലാ വ്യവസ്ഥകളും ഇപ്പോൾ സ്ഥാുപനം പൂർത്തിയാക്കിയിട്ടുണ്ട്. പ്രധാന പങ്കാളികളിൽ നിന്ന് ആവശ്യമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുകയും ജിസിസിയിലെ പ്രാദേശിക, റെഗുലേറ്ററി അധികാരികൾക്ക് ബിസിനസ്സ് വേർതിരിക്കൽ നടപടികൾ പൂർത്തീകരിക്കുന്നതിനെക്കുറിച്ച് ആവശ്യമായ അറിയിപ്പ് നൽകിയിട്ടുമുണ്ട്. ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ FZC യുടെ ഇടപാട് പരിധിയിലേക്ക് ഖത്തറിലെ ബിസിനസ് പ്രവർത്തനങ്ങളുടെ സംയോജനവും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
ബയർ എന്റിറ്റിയിൽ 35% ഓഹരി നിലനിർത്തിക്കൊണ്ട് മൂപ്പൻ കുടുംബം ജിസിസി ബിസിനസിനെ നയിക്കുകയും പ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്യും. നിലവിലുള്ള ഓഹരിയുടമകൾ ലിസ്റ്റുചെയ്ത ഇന്ത്യൻ സ്ഥാപനമായ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ലിമിറ്റഡിൽ തുടരും. ഇടപാട് വിജയകരമായി പൂർത്തിയാക്കുന്നതോടെ നിയമപ്രകാരം ആവശ്യമായ അംഗീകാരങ്ങൾക്ക് വിധേയമായി, ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി വരുമാനത്തിന്റെ ഗണ്യമായ ഭാഗം പ്രഖ്യാപിക്കാനാണ് കമ്പനിയുടെ നീക്കം.
ഇന്ത്യയിൽ, പ്രൊമോട്ടർമാർ കമ്പനിയിൽ അവരുടെ നിലവിലുള്ള ഓഹരി നിലനിർത്താനാണ് പദ്ധതിയിടുന്നത്. രണ്ട് കമ്പനികളായി മാറുന്നതോടെ ഇരു കമ്പനികൾക്കും അതിന്റെ സ്ഥാപനപരമായ നിക്ഷേപക അടിത്തറ വിപുലീകരിക്കാൻ അവസരമൊരുക്കും. 2027 സാമ്പത്തിക വർഷത്തോടെ വിവിധ സ്ഥാപനങ്ങളിലായി 1500 കിടക്കകൾ കൂട്ടിച്ചേർക്കാൻ കമ്പനി പദ്ധതിയിടുന്നു, കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച 3 ആശുപത്രി ശൃംഖലകളിൽ ഒന്നാകാനും കമ്പനിക്ക് ലക്ഷ്യമുണ്ട്. വിപുലീകരണ പദ്ധതിയിൽ ബ്രൗൺഫീൽഡ്, ഗ്രീൻഫീൽഡ് പ്രോജക്ടുകളുടെ ഒരു സംയോജനം ഉൾക്കൊള്ളുന്നു. ഇത് കമ്പനിയുടെ വളർച്ചാ തന്ത്രത്തിന് മുതൽക്കൂട്ടാവും. ഈ വിപുലീകരണത്തിന് 850-900 കോടി രൂപയുടെ ശക്തമായ സാമ്പത്തിക സഹായം ഉറപ്പാക്കും. 2026 സാമ്പത്തിക വർഷത്തോടെ പൂർത്തിയാകുന്നആദ്യഘട്ടത്തിൽ350 കിടക്കകളോടെ തിരുവനന്തപുരത്ത് വരാനിരിക്കുന്ന ആസ്റ്റർ ക്യാപിറ്റലും, 200-ലധികം കിടക്കകളുള്ള ആസ്റ്റർ മിംസ് കാസർഗോഡും ഈ വിപുലീകരണത്തിൽ ഉൾക്കൊള്ളുന്നു. തുടർന്ന് മെഡ്സിറ്റി, മിംസ് കണ്ണൂർ എന്നിവിടങ്ങളിൽ നിലവിലുള്ള ആശുപത്രികളിൽ 100 കിടക്കകൾ വീതവും, ആസ്റ്റർ വൈറ്റ്ഫീൽഡിൽ 159 കിടക്കകളുമുള്ള ബെഡ് കപ്പാസിറ്റി കൂട്ടിച്ചേർക്കാനും കമ്പനി ശ്രമിക്കും.
''ആസ്റ്ററിന്റെ ഇന്ത്യ, ജിസിസി ബിസിനസുകളെ വേർതിരിക്കുന്നത് രണ്ട് ബിസിനസുകളുടെയും മൂല്യവും സാധ്യതയും ഉറപ്പാക്കുന്നതിനും, രണ്ട് ഭൂമിശാസ്ത്രത്തിലും തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഈ നടപടികൾ കമ്പനിക്ക് ആവശ്യമായ പ്രചോദനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഞങ്ങൾ സ്ഥാപനത്തിന്റെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമായി മുന്നോട്ടുകൊണ്ടുപോലുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
''പദ്ധതിയുടെ മിക്ക പ്രക്രിയകളും അന്തിമ ഘട്ടത്തിലാണ്, ആവശ്യമായ അനുമതികൾ ലഭ്യമാതിനാൽ ഇടപാട് വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്നും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ജിസിസി മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു. നടപടികൾ പൂർത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തയ്യാറാവുകയാണ് കമ്പനി. സൗദി അറേബ്യയിലെ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും യുഎഇ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിൽ ഞങ്ങളുടെ കാൽപ്പാടുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും. ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ ഫജ്ർ ക്യാപിറ്റലും അതിന്റെ കൺസോർഷ്യം പങ്കാളികളും ചേരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. തുടർച്ചയായ പിന്തുണയ്ക്ക് അധികാരികളോടും നന്ദി അറിയിക്കുന്നതായി അലീഷ മൂപ്പൻ വ്യക്തമാക്കി.
ജിസിസിയിൽ, സൗദി അറേബ്യയിൽ ആസ്റ്റർ ഫാർമസി ബിസിനസ് വിപുലീകരിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്, ഇതിന്റെ ഭാഗമായി അടുത്ത 3-5 വർഷത്തിനുള്ളിൽ 180 റീട്ടെയിൽ സ്റ്റോറുകൾ തുറക്കും. കൂടുതൽ ജനങ്ങളിലേക്ക് സേവനമെത്തിക്കാൻ റിയാദിലെ ആസ്റ്റർ സനദ് ഹോസ്പിറ്റലിന്റെ വിപുലീകരണത്തോടൊപ്പമായിരിക്കും ഇത് പൂർത്തിയാക്കുക. യുഎഇയിൽ, പ്രാദേശിക, അന്തർദേശീയ രോഗികൾക്കായി ആഡംബര സംവിധാനങ്ങളോടെ ടേർഷ്വറി, ക്വാട്ടേണറി പരിചരണത്തിനുള്ള ലക്ഷ്യസ്ഥാനമായി ഉയർന്നുവരുന്ന അൽ ഖിസൈസിൽ 126 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായ മെഡ്കെയർ റോയൽ ഹോസ്പിറ്റൽ ആരംഭിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.