ഏഷ്യൻ പെയിന്റ്സ് ആപ്കോലൈറ്റ് ഓൾ പ്രൊട്ടെക്: ഇനി പറയാം, 'ഓട് കറേ ഓട്'
നിങ്ങളുടെ ഭിത്തികൾക്ക് കെച്ചപ്പ്, മസ്റ്റർഡ് സോസ്, ചോക്ലേറ്റ് സോസ്, മഷി തുടങ്ങിയ കടുത്ത കറകൾക്ക് എതിരെ പ്രതിരോധം തീർക്കാൻ കഴിയുമോ?
ഓടി കളിക്കുന്ന കുസൃതികളായ കുട്ടികൾ വീട്ടിലുണ്ടെങ്കിൽ നിങ്ങളുടെ ചുമരുകൾ ഭംഗിയോടെ സൂക്ഷിക്കുക എളുപ്പമാകില്ല. കുട്ടികളെപ്പോഴും സാഹസത്തിനുള്ള ഒരുക്കത്തിലായിരിക്കും. അവരുടെ വരയും കുറിയും മനോഹരമായ ചുമരുകളിൽ പതിഞ്ഞാൽ, അഴുക്കും കറയും നീക്കം ചെയ്യുക ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, കടുത്ത ചെലവും വരുത്തിവെക്കും.
തങ്ങളുടെ കലാവാസന പ്രകടിപ്പിക്കാൻ വീടിന്റെ അകം ചുവരുകൾ ഉപയോഗിക്കുന്ന കുട്ടികൾ നമ്മുടെയെല്ലാം ജീവിതത്തിലെ സ്ഥിരം ഒരു എപ്പിസോഡ് തന്നെയല്ലേ? ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഏഷ്യൻ പെയിന്റ്സിന്റെ പുതിയ പരസ്യം. രംഗത്തിൽ രണ്ട് കുട്ടികളുണ്ട്. ചേച്ചിയും അനിയനും. അവർ ഒരു ഗൂഢാലോചനയിലാണ്. അവർക്ക് മുന്നിൽ ഒരു മനോഹരമായി പെയിന്റ് ചെയ്ത ചുവരുണ്ട്. കുട്ടികളുടെ കൈയ്യിലാകട്ടെ ടൊമോറ്റോ കെച്ചപ്പും. പക്ഷേ, ഈ രംഗത്തിന് നമ്മൾ സ്ഥിരം കാണുന്ന ക്ലൈമാക്സ് അല്ല. ഇവിടെ ജയിക്കുന്നത് അകം ചുവരുകളാണ്!
നിങ്ങളുടെ ഭിത്തികൾക്ക് കെച്ചപ്പ്, മസ്റ്റർഡ് സോസ്, ചോക്ലേറ്റ് സോസ്, മഷി തുടങ്ങിയ കടുത്ത കറകൾക്ക് എതിരെ പ്രതിരോധം തീർക്കാൻ കഴിയുമോ? തങ്ങളുടെ പുതിയ പരസ്യ ക്യാമ്പയിനായ 'ഓട് കറേ ഓട്' വഴി ഏഷ്യൻ പെയിന്റ്സ് ഇതാണ് തെളിയിക്കുന്നത്. അകത്തെ ചുവരുകളെ ഭംഗിയുള്ളതും കറ പറ്റാത്തതുമാക്കി മാറ്റുന്ന ആപ്കോലൈറ്റ് ഓൾ പ്രൊട്ടെക് എമൾഷൻ ആണ് ഏഷ്യൻ പെയിന്റ്സിന്റെ പുതിയ ഉൽപ്പന്നം.
ഇന്റീരിയർ പെയിന്റുകളിലെ വിപ്ലവം എന്ന് വിശേഷിപ്പിക്കാവുന്ന ആപ്കോലൈറ്റ് ഓൾ പ്രൊട്ടെക് നവീനമായ ലോട്ടസ് എഫക്റ്റ് ടെക്നോളജിയോടെയാണ് എത്തുന്നത്. ഇത് കറകളിൽ നിന്ന് സ്ഥിരമായ സംരക്ഷണം നൽകും. കൂടാതെ അഡ്വാൻസ് സ്റ്റെയിൻ ഗാർഡ് ചുവരുകൾ കഴുകുന്നത് എളുപ്പമാക്കുന്നു. കൂടാതെ തീപിടിത്തത്തിൽ നിന്നും ഇത് സംരക്ഷണം നൽകും. 2000-ന് മുകളിൽ നിറങ്ങളിലും മാറ്റ്, ഷൈൻ വേരിയന്റുകളിലും പെയിന്റ് ലഭ്യമാണ്.
പരസ്യത്തിൽ ബ്രഡ് കഷണങ്ങളും കെച്ചപ്പും കൊണ്ട് ഡിന്നർ പ്ലേറ്റിൽ ആനയെ വരക്കുകയാണ് സഹോദരങ്ങൾ. ഇടയ്ക്ക് അനിയന് ഒരു ഐഡിയ തോന്നുന്നു, അകത്തെ ചുവരിലായാലോ ആന? കുട്ടികളുടെ കെച്ചപ്പുകൊണ്ടുള്ള ആനയെ വരക്കലിനെ എങ്ങനെയാണ് ആപ്കോലൈറ്റ് ഓൾ പ്രൊട്ടെക് എമൾഷൻ തടയുന്നത് എന്ന് തമാശരൂപേണ കാണിക്കുകയാണ് പരസ്യം.
ഭിത്തികളെ എങ്ങനെ മനോഹരമായി നിലനിർത്താൻ ആപ്കോലൈറ്റ് ഓൾ പ്രൊട്ടെക് എമൾഷൻ സഹായിക്കുമെന്ന് പരസ്യം കാണിച്ചുതരുന്നു. അകം ചുവരുകളോട് മത്സരംതോറ്റ കുട്ടികൾക്കായി സ്വയം ക്യാൻവാസായി അച്ഛൻ മാറുന്നിടത്താണ് പരസ്യം അവസാനിക്കുന്നത്.