മൊത്ത വിൽപ്പന ഉയർന്നു, ഓഹരി വിപണിയിൽ നേട്ടം കൊയ്ത് അശോക് ലെയ്‍ലാൻഡ്
ഡിസംബറിലെ മൊത്തം വിൽപ്പന 14 ശതമാനം ഉയർന്ന് 12,762 യൂണിറ്റായി.
മുംബൈ: വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലെയ്‍ലാൻഡിന്റെ ഓഹരികൾ 4.2 ശതമാനം ഉയർന്ന് ബി എസ് ഇയിൽ 99.45 രൂപയിലെത്തി. ഡിസംബറിലെ മൊത്തം വിൽപ്പന 14 ശതമാനം ഉയർന്ന് 12,762 യൂണിറ്റായി.
ഇടത്തരം, ഹെവി കൊമേഴ്സ്യൽ വെഹിക്കിൾ (എം ആന്റ് എച്ച്സിവി) ട്രക്ക് വിൽപ്പന 58 ശതമാനം ഉയർന്ന് 6,235 യൂണിറ്റായി. എം ആന്റ് എച്ച്സിവി ബസ് വിൽപ്പന 79 ശതമാനം ഇടിഞ്ഞ് 649 യൂണിറ്റായി (ഡിസംബർ മാസക്കണക്കുകൾ). വാണിജ്യ വാഹന വിൽപ്പന 42 ശതമാനം ഉയർന്ന് 5,682 യൂണിറ്റിലെത്തി.
2020 കലണ്ടർ വർഷത്തിൽ അശോക് ലെയ്‍ലാൻഡിന്റെ ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും 43 ശതമാനം ഇടിഞ്ഞ് 56,657 യൂണിറ്റായി.