പ്രകൃതിക്ഷോഭങ്ങളില്‍പ്പെട്ടവർക്ക് സഹായമായി "അമൃത കൃപ" ദുരന്ത നിവാരണ ആപ്ലിക്കേഷന്‍
ജനങ്ങള്‍ക്ക് സഹായം ആവശ്യപ്പെടാനും, മറ്റുള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാനും ആപ്പിലൂടെ സാധിക്കുമെന്ന് അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്‍ക്സ് ഡയറക്ടര്‍ ഡോ. മനീഷ സുധീര്‍ പറഞ്ഞു
കേരളത്തില്‍ മഴ ശക്തമായിരിക്കുകയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചില്‍ സാധ്യതയും മുന്നില്‍ കണ്ട് പല ജില്ലകളിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രകൃതിക്ഷോഭങ്ങളും അത്യാഹിതങ്ങളും സംഭവിച്ചാല്‍ അതിജീവിക്കുന്നതിനായി അമൃതയിലെ ഗവേഷകര്‍ വികസിപ്പിച്ച 'അമൃതകൃപ' എന്ന നൂതന ആപ്പ് ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്നത്. അമൃതപുരി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് ആന്‍ഡ് നെറ്റ്വര്‍ക്സ് വിഭാഗത്തിലെ ഗവേഷകരാണ് അമൃതകൃപ ആപ്പ് വികസിപ്പിച്ചത്. അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രത്യേക നിര്‍ദേശാനുസരണമാണ് ആപ്പ് വികസിപ്പിച്ചത്. ജനങ്ങള്‍ക്ക് സഹായം ആവശ്യപ്പെടാനും, മറ്റുള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാനും ആപ്പിലൂടെ സാധിക്കുമെന്ന് അമൃത സെന്റര്‍ ഫോര്‍ വയര്‍ലെസ് നെറ്റ്വര്‍ക്സ് ഡയറക്ടര്‍ ഡോ. മനീഷ സുധീര്‍ പറഞ്ഞു. സഹായം വേണ്ടവരും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായവരും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ടതാണ്. ' മഴ ശക്തമായതോടെ കേരളത്തിലെ പലയിടങ്ങളിലും പ്രകൃതി ക്ഷോഭങ്ങളുണ്ടായി, ഈ സാഹചര്യത്തില്‍ സഹായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അമൃത കൃപ എന്ന ആപ്പ് പ്രയോജനപ്പെടും ' ഡോ. മനീഷ പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് കേരളത്തില്‍ രണ്ട് ലക്ഷത്തോളം ജനങ്ങളിലേക്ക് സഹായമെത്തിക്കാന്‍ ഈ ആപ്പിന് സാധിച്ചുവെന്നും ഡോ മനീഷ കൂട്ടിച്ചേര്‍ത്തു.
പ്രകൃതിദുരന്തങ്ങളില്‍പ്പെടുന്ന ജനങ്ങളെയും രക്ഷാപ്രവര്‍ത്തകരെയും തടസ്സങ്ങളില്ലാതെ പരസ്പരം ബന്ധിപ്പിക്കാന്‍ ആപ്പ് സഹായകമാകും. പ്രളയസമയത്ത് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും അമൃതപുരി കാമ്പസില്‍ സജ്ജമാക്കിയ അമൃത ഹെല്‍പ്പ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ആപ്പ് ആയിരുന്നു ഉപയോഗിച്ചത്. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉടനടി അപായസന്ദേശം നല്‍കാനും സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സഹായിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പ് രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് രക്ഷാസഹായം, മെഡിക്കല്‍ സഹായം, ദുരിതാശ്വാസ സാമഗ്രികളുടെ ലഭ്യത തുടങ്ങി വിവിധതരം സേവനങ്ങള്‍ അനായാസം ലഭിക്കും. ഇതിനോടകം തന്നെ പ്രളയകാലത്ത് അമൃതകൃപ രണ്ട് ലക്ഷത്തോളം ആളുകളെയാണ് സഹായിച്ചത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും അപകട സമയങ്ങളില്‍ തണലാകാനും അമൃത കൃപയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സൗജന്യമായി ലഭിക്കും.
https://play.google.com/store/apps/details?id=edu.amrita.awna.floodevac അല്ലെങ്കില്‍ http://kripa.amrita.edu എന്ന വെബ്‌സൈറ്റ് വഴിയും ഈ ആപ്പ് ഉപയോഗിക്കുവാൻ കഴിയും
ഓരോ ഉരുള്‍പൊട്ടല്‍ സംഭവങ്ങളുടെയും വിവരങ്ങള്‍ വേഗത്തിലറിയാനും ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്, വേഗതയും ദൂരവും, തുടങ്ങിയ അവശ്യ വിവരങ്ങൾ നൽകുന്നതിനുമായി ലാൻഡ് സ്ലൈഡ് ട്രാക്കർ എന്ന മറ്റൊരു ആപ്പും ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.