ആമസോണിന്റെ ഇന്ത്യയിലെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിടണമെന്ന് ആവശ്യം; കമ്പനിക്ക് പുതിയ വെല്ലുവിളി!

ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേർസ് അസോസിയേഷനാണ് കത്തയച്ചിരിക്കുന്നത്. 

all India traders request investigate Amazon's business practices in India

ദില്ലി: ആമസോണിന്റെ കച്ചവട രീതികളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് രാജ്യത്തെ മൊബൈൽ റീടെയ്‌ലർമാർ ഒന്നടങ്കം രംഗത്ത്. 150000 വരുന്ന രാജ്യത്തെ റീടെയ്ൽ മൊബൈൽ കടകളുടെ ഉടമകളാണ് പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഓൺലൈൻ സ്മാർട്ട്ഫോൺ വിപണനത്തിൽ പ്രതിദിന നിയന്ത്രണം വേണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

ഓൾ ഇന്ത്യ മൊബൈൽ റീടെയ്‌ലേർസ് അസോസിയേഷനാണ് കത്തയച്ചിരിക്കുന്നത്. ആമസോണിന്റെ രാജ്യത്തെ മുഴുവൻ പ്രവർത്തനവും അന്വേഷണത്തിന്റെ ഭാഗമായി വിലക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഏതെങ്കിലും സെല്ലർക്ക് പ്രത്യേക പരിഗണന നൽകുന്നേയില്ലെന്നാണ് ആമസോണിന്റെ നിലപാട്.

എന്നാൽ, പുതിയ സംഭവ വികാസത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസോ ആമസോൺ കമ്പനിയോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം ആമസോണിലെ നാല് ലക്ഷത്തോളം വരുന്ന സെല്ലർമാരിൽ 35 ഓളം പേരാണ് ആകെ ഓൺലൈൻ സ്മാർട്ട്ഫോൺ വിപണിയുടെ മൂന്നിൽ രണ്ട് ഭാഗവും കൈയ്യാളുന്നത്. ഈ സാഹചര്യത്തിൽ ഓൺലൈൻ വഴി ഒരു സെല്ലർക്ക് പ്രതിദിനം നടത്താവുന്ന വിൽപ്പന പരമാവധി അഞ്ച് ലക്ഷം രൂപയാക്കി നിജപ്പെടുത്തണമെന്ന ആവശ്യം റീടെയ്‌ൽ കടയുടമകൾ ഉന്നയിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios