'അൽ കരീം ഗോൾഡ് & ഡയമണ്ട് ജ്വല്ലറി' ലോഗോ പ്രകാശനം ഷാര്‍ജയിൽ

"കേരളത്തിലും മിഡിൽ ഈസ്റ്റിലുമായി അടുത്ത നാല് വര്‍ഷം കൊണ്ട്‌ 100 ഷോറുമുകളാണ്‌ അല്‍ മുക്താദിര്‍ ഗ്രൂപ്പ്‌ ലക്ഷ്യമിടുന്നത്‌"

al kareem gold and diamond jewellery Al Muqtadir logo

അല്‍ മുക്താദിര്‍ ഗ്രൂപ്പിന്‍റെ എക്‌സ്‌പോര്‍ട്ട്‌ & ഇംപോര്‍ട്ട്‌ വിഭാഗമായ 'അല്‍ കരീം ഗോള്‍ഡ്‌ & ഡയമണ്ട്‌ ജല്ലറി'യുടെ ലോഗോ ഷാര്‍ജയില്‍ പ്രകാശനം ചെയ്തു. ഷാര്‍ജ പുള്‍മാന്‍ ഹോട്ടലില്‍ ഹംദാന്‍ ഫൗണ്ടേഷൻ ചെയര്‍മാന്‍ അഹമ്മദ്‌ കബീര്‍ ബാഖവി ലോഗോ പ്രകാശനം ചെയ്തു. 

കേരളത്തില്‍ ഏറ്റവും വിലക്കുറവിലാണ്‌ സ്വര്‍ണ്ണം വില്‍ക്കുന്നതെന്ന് അല്‍ മുക്താദിര്‍ ഗ്രൂപ് സ്ഥാപക ചെയര്‍മാനും സി ഇ ഒയുമായ മുഹമ്മദ്‌ മന്‍സൂര്‍ അബ്ദുല്‍ സലാം പറഞ്ഞു. 9% പണിക്കൂലിയിലാണ്‌ അല്‍ മുക്താദിര്‍ ഗ്രൂപ്പ്‌ സ്വര്‍ണ്ണം ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"തിരുവനന്തപുരത്ത്‌ ചെറിയ രൂപത്തില്‍ ആരംഭിച്ച്‌ കേരളത്തിൽ 15 ഷോറുമുകളും മാനുഫാക്ച്ചറിംഗ്‌ യൂണിറ്റുകളും ഉള്ള അൽ മുക്താദിര്‍ ഗ്രൂപ്പിന്‌ ഇത്രയും വിജയിക്കാനായത്‌ സ്വര്‍ണ്ണം ഏറ്റവും വിലക്കുറവിലും ഏറ്റവും നവീന ഡിസൈനിലും കൃത്യതയോടെ നൽകാൻ കഴിയുന്നതിനാലും തികച്ചും സത്യസന്ധമായി ബിസിനസ്‌ നടത്തുന്നതിനാലുമാണ്." - ലോഗോ പ്രകാശനം ചെയ്ത് കബീര്‍ ബാഖവി അഭിപ്രായപ്പെട്ടു.

 

കേരളത്തിലും മിഡിൽ ഈസ്റ്റിലുമായി അടുത്ത നാല് വര്‍ഷം കൊണ്ട്‌ 100 ഷോറുമുകളാണ്‌ അല്‍ മുക്താദിര്‍ ഗ്രൂപ്പ്‌ ലക്ഷ്യമിടുന്നത്‌. ദുബായില്‍ ഉടന്‍ തന്നെ അല്‍ മുക്താദിര്‍ ഗ്രൂപ്പ്‌ ഷോറും ആരംഭിക്കുമെന്നും മുഹമ്മദ്‌ മന്‍സൂര്‍ അബ്ദുല്‍ സലാം അറിയിച്ചു.

ലോഗോ പ്രകാശനത്തിന് ശേഷം ഇൻവസ്റ്റേഴ്സ് മീറ്റും നടന്നു. ചടങ്ങില്‍ ഷാര്‍ജ ടൂറിസം കൊമേഴ്‌സ്‌ & മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ഇബ്രാഹിം യാക്കുത്‌, ഷാര്‍ജ സാമൂഹ്യ പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ഷാര്‍ജയിലെ വ്യവസായ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ അറബ്‌ പാരമ്പര്യ കലാരൂപങ്ങളും അരങ്ങേറി.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 491 9072222112, 9539999697
 

Latest Videos
Follow Us:
Download App:
  • android
  • ios