പറക്കും ടാക്സികളിൽ യാത്ര ചെയ്യാം: അടുത്ത വർഷം പദ്ധതി നടപ്പാക്കാൻ എയർ ഏഷ്യ രംഗത്ത്; മനസ്സുതുറന്ന് സിഇഒ
“ഞങ്ങൾ ഇത് ഒരു അവസരമായി സ്വീകരിച്ചു, നിങ്ങളുടെ ബിസിനസ്സ് പുന: ക്രമീകരിക്കാനും ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന തിരിഞ്ഞുനോട്ടത്തിനുളള അവസരമായി ഞങ്ങൾ ഈ കാലഘട്ടത്തെ ഉപയോഗിച്ചു,” സിഇഒ പറഞ്ഞു.
ബാംങ്കോങ്: മലേഷ്യൻ ബജറ്റ് എയർലൈൻ എയർ ഏഷ്യ ഗ്രൂപ്പ് അടുത്ത വർഷം ഫ്ലൈയിംഗ് ടാക്സി ബിസിനസ്സ് ആരംഭിക്കും. ഫ്ലൈയിംഗ് ടാക്സി ബിസിനസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
“ഞങ്ങൾ ഇപ്പോൾ അതിനായി പ്രവർത്തിക്കുന്നു, ഞങ്ങൾ ലക്ഷ്യത്തിന് ഒന്നര വർഷം അകലെയാണെന്ന് ഞാൻ കരുതുന്നു” കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സഹസ്ഥാപകനുമായ ടോണി ഫെർണാണ്ടസ് പറഞ്ഞു. യൂത്ത് ഇക്കണോമിക് ഫോറത്തിന്റെ ഭാഗമായി നടന്ന ഓൺലൈൻ ചർച്ചയിലാണ് ഫെർണാണ്ടസ് കമ്പനിയുടെ പദ്ധതിയെപ്പറ്റി വെളിപ്പെടുത്തിയത്.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പ്രതിസന്ധിയിൽ നിന്ന് എയർലൈൻ ബിസിനസ്സ് വിജയകരമായ ഘട്ടത്തിലേക്ക് എത്തിക്കുന്നതോടൊപ്പം എയർ ഏഷ്യ തങ്ങളുടെ ബിസിനസ് പുതിയ മേഖലകളിലും വികസിപ്പിക്കുകയാണ്. യാത്ര, ഷോപ്പിംഗ് മുതൽ ലോജിസ്റ്റിക്സ്, ധനകാര്യ സേവനങ്ങൾ വരെയുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു “സൂപ്പർ ആപ്ലിക്കേഷൻ” കഴിഞ്ഞ വർഷം കമ്പനി ആരംഭിച്ചു.
“ഞങ്ങൾ ഇത് ഒരു അവസരമായി സ്വീകരിച്ചു, നിങ്ങളുടെ ബിസിനസ്സ് പുന: ക്രമീകരിക്കാനും ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന തിരിഞ്ഞുനോട്ടത്തിനുളള അവസരമായി ഞങ്ങൾ ഈ കാലഘട്ടത്തെ ഉപയോഗിച്ചു,” സിഇഒ പറഞ്ഞു.
22 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ബജറ്റ് വിമാനയാത്ര
ഏപ്രിലിൽ സ്വന്തമായി ഇ-ഹെയ്ലിംഗ് സേവനങ്ങൾ ആരംഭിക്കാനാകുമെന്ന് എയർ ഏഷ്യ പ്രതീക്ഷിക്കുന്നു, ഫെർണാണ്ടസ് പറഞ്ഞു. അടുത്ത വർഷം ആരംഭിക്കാൻ ലക്ഷ്യമിടുന്ന ഫ്ലൈയിംഗ് ടാക്സികൾ നാല് സീറ്റുകളുളളവയാണ്, ക്വാഡ്കോപ്റ്റർ രീതിയിലുളളവയാകും ഇത്.
നഗര ഡ്രോൺ ഡെലിവറി സേവനം വികസിപ്പിക്കുന്നതിന് മലേഷ്യൻ ഗ്ലോബൽ ഇന്നൊവേഷൻ ആൻഡ് ക്രിയേറ്റിവിറ്റി സെന്റർ എന്ന സ്റ്റേറ്റ് ഏജൻസിയുമായി പങ്കാളിത്തമുണ്ടെന്ന് കമ്പനി പ്രഖ്യാപിച്ചു.
എയർ ഏഷ്യ സേവനങ്ങൾ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള കൂടുതൽ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്, വാക്സിനേഷൻ പ്രോഗ്രാമുകളെ തുടർന്ന് വിമാന യാത്രകൾ ഉടൻ പഴയപടി സജീവമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഫെർണാണ്ടസ്. ഏഷ്യ-പസഫിക് മേഖലയിലെ 22 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ബജറ്റ് നിരക്കുകളോടെയുളള വിമാനയാത്ര ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നു. അന്താരാഷ്ട്ര അതിർത്തികൾ ജൂലൈയിലോ ഓഗസ്റ്റിലോ പൂർണമായി തുറക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നായി അദ്ദേഹം ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.