Asianet News MalayalamAsianet News Malayalam

30000 ച. അടിയിൽ പ്രവർത്തനം ആരംഭിച്ചു, 500 പേർക്ക് തൊഴിലും, അ​ഗാപ്പെ വാക്കുപാലിച്ചു; കുറിപ്പുമായി മന്ത്രി

70 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി ഇന്ന് മലയാളിയുടെ അഭിമാനമാണ്.  മെഡിക്കൽ ഡിവൈസ് മേഖലയിൽ രാജ്യത്തിൻ്റെ ഹബ്ബാകാനൊരുങ്ങുന്ന കേരളത്തിൻ്റെ ഏറ്റവും പുതിയ മുന്നേറ്റമാണിതെന്നും മന്ത്രി കുറിച്ചു. 

Agappe started Unit In Kochi, says Minister P Rajeev
Author
First Published Sep 17, 2024, 8:55 AM IST | Last Updated Sep 17, 2024, 8:57 AM IST

കൊച്ചി: ജപ്പാൻ കമ്പനിയായ അ​ഗാപ്പെ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചെന്ന് വ്യവയായ മന്ത്രി പി രാജീവ്. കാക്കനാട് കിൻഫ്ര മാനുഫാക്ചറിങ്ങ് ക്ലസ്റ്ററിൽ അഗാപ്പെയുടെ നൂതനമായ മാനുഫാക്ചറിങ്ങ് യൂണിറ്റിൻ്റെ ആദ്യഘട്ടം 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നുവെന്ന് മന്ത്രി അറിയിച്ചു. 

ജപ്പാൻ കമ്പനിയായ ഫ്യൂജിറെബിയോ ഹോൾഡിങ്ങ്സുമായി ചേർന്നുകൊണ്ട് ഇന്ത്യയിലെ മുൻനിര ഇൻവിട്രോ ഡയഗ്‌നോസ്റ്റിക്‌സ് (ഐ.വി.ഡി) നിർമ്മാതാക്കളായ അഗാപ്പെ എഴുപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക ഉപകരണ നിർമാണ കേന്ദ്രത്തിൻ്റെ നിർമ്മാണവും രണ്ടാം ഘട്ടമായി ആരംഭിച്ചു.

അഗാപ്പെയുടെ പട്ടിമറ്റത്തെ റീയേജൻ്റ് യൂണിറ്റിനും നെല്ലാടിലെ കിൻഫ്രയിലെ ആദ്യത്തെ ഉപകരണ നിർമ്മാണ യൂണിറ്റിനും ശേഷം വരുന്ന വിപുലീകരണമാണിത്. ക്ലിയ (CLEIA -Chemiluminescent Enzyme Immunoassay) സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ ആദ്യത്തെ ഇൻ-വിട്രോ ബയോമാർക്കറുകൾ ഉത്പാദിപ്പിക്കുന്നതിന് കമ്പനി ജപ്പാനിലെ ഫുജിറെബിയോ ഹോൾഡിംഗ്സുസുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയും അഗാപ്പെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയഗ്നോസ്റ്റിക് മേഖലയിൽ നടത്തുന്ന സുപ്രധാന ചുവടുവെപ്പ് കൂടിയാണിത്. 

70 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി ഇന്ന് മലയാളിയുടെ അഭിമാനമാണ്.  മെഡിക്കൽ ഡിവൈസ് മേഖലയിൽ രാജ്യത്തിൻ്റെ ഹബ്ബാകാനൊരുങ്ങുന്ന കേരളത്തിൻ്റെ ഏറ്റവും പുതിയ മുന്നേറ്റമാണിതെന്നും മന്ത്രി കുറിച്ചു. 

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

2022 നവംബർ 29ന് ഞാൻ ഫേസ്ബുക്കിലെഴുതിയ ഒരു കുറിപ്പിലെ ചെറിയ ഭാഗം ഇവിടെ ഒന്നുകൂടെ പങ്കുവെക്കുന്നു. "പുതുതായി 100 കോടി രൂപയുടെ നിക്ഷേപമാണ് അഗാപ്പെ കേരളത്തിൽ നടത്തുന്നത്. കാക്കനാട് കിൻഫ്ര മാനുഫാക്ചറിങ്ങ് ക്ലസ്റ്ററിൽ 2.2 ഏക്കർ സ്ഥലത്ത് പുതിയ ഫാക്ടറി വരുന്നു. രണ്ടു വർഷത്തിനുള്ളിൽ 500 ഓളം പേർക്ക് തൊഴിൽ ലഭിക്കും." ഇതാ പ്രഖ്യാപിച്ച് രണ്ട് വർഷം പൂർത്തിയാകാൻ രണ്ട് മാസം അവശേഷിക്കുമ്പോൾ അഗാപ്പെയുടെ നൂതനമായ മാനുഫാക്ചറിങ്ങ് യൂണിറ്റിൻ്റെ ആദ്യഘട്ടം 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. 

ജപ്പാൻ കമ്പനിയായ ഫ്യൂജിറെബിയോ ഹോൾഡിങ്ങ്സുമായി ചേർന്നുകൊണ്ട് ഇന്ത്യയിലെ മുൻനിര ഇൻ വിട്രോ ഡയഗ്‌നോസ്റ്റിക്‌സ് (ഐ.വി.ഡി) നിർമ്മാതാക്കളായ അഗാപ്പെ എഴുപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക ഉപകരണ നിർമാണ കേന്ദ്രത്തിൻ്റെ നിർമ്മാണവും രണ്ടാം ഘട്ടമായി ആരംഭിച്ചു. അഗാപ്പെയുടെ പട്ടിമറ്റത്തെ റീയേജൻ്റ് യൂണിറ്റിനും നെല്ലാടിലെ കിൻഫ്രയിലെ ആദ്യത്തെ ഉപകരണ നിർമ്മാണ യൂണിറ്റിനും ശേഷം വരുന്ന വിപുലീകരണമാണിത്. ക്ലിയ (CLEIA -Chemiluminescent Enzyme Immunoassay) സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തെ ആദ്യത്തെ ഇൻ-വിട്രോ ബയോമാർക്കറുകൾ ഉത്പാദിപ്പിക്കുന്നതിന് കമ്പനി ജപ്പാനിലെ ഫുജിറെബിയോ ഹോൾഡിംഗ്സുസുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയും അഗാപ്പെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയഗ്നോസ്റ്റിക് മേഖലയിൽ നടത്തുന്ന സുപ്രധാന ചുവടുവെപ്പ് കൂടിയാണിത്. 

അൽഷിമേഴ്‌സ്, കാൻസർ, ഗ്യാസ്ട്രോഇൻ്റസ്റ്റൈനൽ ഡിസോർഡേഴ്സ് തുടങ്ങിയ ഗുരുതരമായ രോഗങ്ങളെ നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള വിപുലമായ ഡയഗ്നോസ്റ്റിക് ടൂളുകളുടെ വികസനത്തിൽ ക്ലിയ സാങ്കേതികവിദ്യ ഒരു  സുപ്രധാന നാഴികക്കല്ലാണ്. രോഗങ്ങളുടെ നേരത്തെയുള്ള രോഗനിർണ്ണയം മരുന്നുകളിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും നാഡീകോശങ്ങൾ നശിക്കുന്നത്   ഗണ്യമായി കുറയ്ക്കാനുള്ള സാധ്യത നൽകുന്നുണ്ട്. രോഗത്തിൻ്റെ ആരംഭം വലിയ പരിധിയിൽ തടഞ്ഞു നിർത്താൻ ഇത് സഹായകരമാവും. ഇൻ-വിട്രോ ഡയഗ്‌നോസ്റ്റിക്‌സിൻ്റെ മേഖലയിൽ അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങളുടെ സ്‌ക്രീനിംഗ്, രോഗത്തിൻ്റെ നേരത്തെയുള്ള കണ്ടെത്തൽ, രോഗത്തിൻ്റെ പുരോഗതി നിരീക്ഷിക്കൽ, വ്യക്തിഗത ചികിത്സകൾ എന്നിവയിൽ ക്ലിയ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിക്കുന്നുണ്ട്.  നേരത്തെയുള്ള കാൻസർ മാർക്കർ കണ്ടെത്തലിലൂടെ അതിജീവന നിരക്ക് വളരെയധികം വർദ്ധിപ്പിക്കാൻ സാധിക്കും.

ഇന്ത്യയിൽ കോവിഡ് കാലത്ത് ഒരു കോടി രോഗികൾ ഡി ഡൈമർ ടെസ്റ്റുകൾ നടത്താൻ ആശ്രയിച്ച  mispa i3 വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്ത അഗാപ്പെ. രാജ്യത്തെ കോവിഡ് പ്രോഗ്നോസിസ് ടെസ്റ്റുകളുടെ 75 ശതമാനവും അഗാപ്പെയെ  ആശ്രയിച്ചാണ് നടന്നത് . ഇവയുടെ പേറ്റൻ്റുകളും അഗാപ്പെക്കാണ് .തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കുകയും വാണിജ്യ ഉൽപ്പാദനം നടത്തുകയും ചെയ്ത സ്ഥാപനത്തിനുള്ള 2018ലെ ഇന്ത്യൻ പ്രസിഡണ്ടിൻ്റെ അവാർഡ് നേടിയ സ്ഥാപനവും അഗാപ്പെയാണ്. 70 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി ഇന്ന് മലയാളിയുടെ അഭിമാനമാണ്.  മെഡിക്കൽ ഡിവൈസ് മേഖലയിൽ രാജ്യത്തിൻ്റെ ഹബ്ബാകാനൊരുങ്ങുന്ന കേരളത്തിൻ്റെ ഏറ്റവും പുതിയ മുന്നേറ്റമാണിത്. ഒപ്പം കേരളത്തിലിപ്പോൾ നൂതന വ്യവസായങ്ങൾ ആരംഭിക്കുന്നതിന് പ്രഖ്യാപിക്കുന്ന സമയം പോലും വേണ്ടിവരുന്നില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണവും. 

Latest Videos
Follow Us:
Download App:
  • android
  • ios