അപകടത്തിൽ മരിക്കുമ്പോൾ ബൈക്ക് യാത്രികനുള്ളത് ലേണേഴ്സ് ലൈസൻസ് മാത്രം, ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് പിഴ
അപകടത്തിൽ കൊല്ലപ്പെട്ട ലേണേഴ്‌സ് ലൈസന്‍സുള്ള ബൈക്ക് യാത്രികന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച കമ്പനിക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്
പത്തനംതിട്ട: ലേണേഴ്‌സ് ലൈസന്‍സുള്ള ബൈക്ക് യാത്രികന് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച കമ്പനിക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്. അപകടത്തിൽ കൊല്ലപ്പെട്ട ലേണേഴ്‌സ് ലൈസന്‍സുള്ള ബൈക്ക് യാത്രികന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ച കമ്പനിക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവ്.
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് നടപടി. കോടതിച്ചെലവും നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് ക്ലെയിമും ചേര്‍ത്ത് 15.20 ലക്ഷം രൂപ നല്‍കാനാണ് വിധി. ഏനാത്ത് കൈതപ്പറമ്പ് ഷിജു ഭവനിൽ കെ ഷേർളിയാണ് ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ കണ്‍സ്യൂമർ കോടതിയെ സമീപിച്ചത്. 2021ൽ ഷേർളിയുടെ ഭർത്താവ് ഗീവർഗീസ് ഓടിച്ച ബൈക്ക് എംസി റോഡിൽ അടൂരിൽ വച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി മരിച്ചിരുന്നു. മരിക്കുന്ന സമയത്ത് ഗീവർഗീസിന് ലേണേഴ്സ് ലൈസൻസ് മാത്രമാണുള്ളത് എന്ന് വിശദമാക്കി ഓറിയന്റൽ ഇന്‍ഷുറൻസ് കമ്പനി ഇൻഷുറൻസ് തുക നിഷേധിച്ചിരുന്നു. കേസ് ഫയലിൽ സ്വീകരിച്ച കമ്മീഷൻ ഇരുകക്ഷികളോടും ഹാജരായി തെളിവ് നൽകാൻ ആവശ്യപ്പെട്ടിരുന്നു.
ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരാക്കിയ സുപ്രീം കോടതിയുടേയും കർണാടക ഹൈക്കോടതിയുടേയും വവിധികളുടെ പശ്ചാത്തലത്തിലാണ് കണ്‍സ്യമർ കോടതിയുടെ നിർണായക ഉത്തരവ്. ലേണേഴ്‌സ് ലൈസന്‍സ് സാധുവായി പരിഗണിക്കണമെന്ന സൂപ്രീം കോടതിയുടേയും കര്‍ണാടക ഹൈക്കോടതിയുടേയും വിധികൾ അടിസ്ഥാനമാക്കിയാണ് ഉത്തരവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം