മലയാളഭാഷ നന്നായി കൈകാര്യം ചെയ്യാനും തത്സമയം വാർത്ത അവതരിപ്പിക്കുന്നതിനും ആത്മവിശ്വാസമുള്ള കുട്ടികൾക്ക് ഏഷ്യാനെറ്റ് ന്യൂസിൽ ചൈൽഡ് എഡിറ്റർ ആകാൻ അവസരം. 2013 മുതൽ (2015 ഒഴികെ) എല്ലാ വർഷവും ശിശുദിന ആഘോഷത്തോടനുബന്ധിച്ചാണ്.
സ്കൂൾ കുട്ടികൾക്ക് ഇത്തരത്തിൽ ഒരവസരം ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്നത്.
വരുന്ന നവംബർ 14 ന് രാവിലെ വാർത്ത പ്രഭാതം (7am) മുതൽ രാത്രി ന്യൂസ് @ 9 വരെയുള്ള വാർത്തകളാണ് കുട്ടികൾ അവതരിപ്പിക്കുക.
വാർത്ത അവതാരകരാകാൻ താല്പര്യമുള്ള കുട്ടികൾ ഒക്ടോബർ മൂന്നാം വാരത്തിനു മുൻപായി അപേക്ഷ അയക്കേണ്ടതാണ്. രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം.
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി തിരുവനന്തപുരം കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിൽ ഒക്ടോബർ മൂന്നാം വാരത്തോടുകൂടി ഓഡിഷൻ നടക്കും. ഓഡിഷനിൽ വിജയിക്കുന്ന 15 കുട്ടികൾക്ക് വാർത്ത അവതരിപ്പിക്കുന്നതിനുള്ള പരിശീലനവും നൽകുന്നതായിരിക്കും.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർക്ക് അവസരം ലഭിക്കും വിധമായിരിക്കും തിരഞ്ഞെടുപ്പ്. വാർത്ത വായിക്കുന്നതിനായി കുട്ടികൾ സ്കൂൾ യൂണിഫോമിലാണ് വരേണ്ടത്. അങ്ങിനെ നിങ്ങൾ പഠിക്കുന്ന സ്കൂളുകൾ കൂടി ഈ പരിപാടിയിൽ പങ്കാളിയാകട്ടെ.
വാർത്ത വായനക്കായി തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ഈ അവസരം ഓർമ്മയിൽ സൂക്ഷിക്കുന്നതിനായി ഒരു മൊമെന്റോ സമ്മാനിക്കും. കൂടാതെ മറ്റൊരു ചെറിയ സമ്മാനവും സർട്ടിഫിക്കറ്റും കുട്ടികൾക്ക് നൽകും.
വടക്കൻ കേരളത്തിൽ നിന്നെത്തുന്ന കുട്ടികൾക്ക് യാത്ര ചിലവും ലഭിക്കുന്നതായിരിക്കും.
നാളെയുടെ പ്രതിഭകൾക്കായി നന്മയും സ്നേഹവും നിറഞ്ഞ ഒരു ശിശുദിന ആഘോഷം ഒരുക്കുന്നതിനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇന്നത്തെ കുരുന്നുകളെ നല്ല ഒരു ഭാവിയിലേക്ക് നയിക്കുന്നതിനായി ഏഷ്യാനെറ്റ് ന്യൂസ് എന്നും നിങ്ങളോടൊപ്പം.