ആദ്യ വോട്ട്; ഞെട്ടിയത് കയ്യില്‍ മഷിയിട്ട ടീച്ചര്‍- സാജിദ് യഹിയ

വർഷങ്ങളായി വോട്ട് ചെയ്യുന്നവർക്കും ആദ്യമായി വോട്ട് ചെയ്തവർക്കുമൊക്കെ തെരഞ്ഞെടുപ്പ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുക തങ്ങൾ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ആ നിമിഷത്തെക്കുറിച്ചാണ്. അത്തരത്തിൽ‌ തന്റെ കന്നിവോട്ട് അനുഭവം തുറന്ന് പറയുകയാണ് നടനും സംവിധായകനുമായ സാജിദ് യഹിയ. 

celebrity talk Sajid Yahiya reveals his first time vote experience

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനി ദിവസങ്ങള്‍ മാത്രം. പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ത്ഥികളും ഒപ്പം സമ്മതിദായകരും തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ആര്‍ക്ക് വോട്ട് ചെയ്യണം, എന്തുകൊണ്ട് വോട്ട് ചെയ്യണം, ജനപ്രതിനിധികളില്‍ നിന്നും തങ്ങളെന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത് തുടങ്ങിയവയെക്കുറിച്ചെല്ലാം ഓരോരുത്തര്‍ക്കും വ്യക്തമായ ധാരണകളുണ്ട്. അവരുടെ ഇഷ്ടങ്ങളെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചും അവര്‍ തന്നെ സംസാരിക്കുന്നു...

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുകയാണ്. രാജ്യം മുഴുവനും വോട്ടിനെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. വർഷങ്ങളായി വോട്ട് ചെയ്യുന്നവർക്കും ആദ്യമായി വോട്ട് ചെയ്തവർക്കുമൊക്കെ തെരഞ്ഞെടുപ്പ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുക തങ്ങൾ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ആ നിമിഷത്തെക്കുറിച്ചാണ്. അത്തരത്തിൽ‌ തന്റെ കന്നിവോട്ട് അനുഭവം തുറന്ന് പറയുകയാണ് നടനും സംവിധായകനുമായ സാജിദ് യഹിയ. 

ആദ്യമായി വോട്ട് ചെയ്യാൻ പോയത് വളരെ രസകരമായൊരു അനുഭവമായിരുന്നു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു കന്നിവോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന് ശേഷം വിരലിൽ മഷിയിട്ട് തരുന്നതിനായി ഡ്യൂട്ടിയിലുണ്ടായിരുന്നത് ക്ലാസ് ടീച്ചറായിരുന്നു. അങ്ങനെ വോട്ട് ചെയ്ത് മഷിയിടുന്നതിനായി ടീച്ചറുടെ അടുത്ത് പോയി. 

അപ്പോൾ  ടീച്ചർ വളരെ അതിശയത്തോടെ എന്നേയും രജിസ്റ്ററിൽ രേഖപ്പെടുത്തിയ പേരും മാറി മാറി നോക്കുകയാണ്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയ തന്നെ കണ്ട് അമ്പരന്നിരിപ്പാണ് ടീച്ചർ. വോട്ട് ചെയ്ത് കഴിഞ്ഞ് മൂന്ന് ദിവസത്തോളം ക്ലാസിൽ പോയിരുന്നില്ല. പിന്നീട് ക്ലാസിൽ എത്തിയപ്പോൾ ടീച്ചർ തന്നെ കളിയാക്കി പറഞ്ഞു, പ്രായപൂർത്തിയായ ആളുകളൊക്കെ ഇവിടെയുണ്ട്- സാജിദ് യഹിയ തന്റെ കന്നിവോട്ട് അനുഭവം ഓർത്തെടുത്തു.

പാർട്ടി കുടുംബത്തിലെ അംഗമാണ് സാജിദ്. കഴിഞ്ഞ 25 വർഷമായി മുസ്ലീം ലീഗിന്റെ ജില്ലാ സെക്രട്ടറിയാണ് സാജിദിന്റെ പിതാവ്. മാതാവ് മുസ്ലീം ലീഗിന്റെ സ്റ്റേറ്റ് ട്രഷററാണ്. പക്ഷേ തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് സാജിദ് പറയുന്നത്. താൻ ഒരു പാർട്ടിയില്ലെയും അംഗമല്ലെന്നും സഹോദരൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് മാത്രമാണ് ആദ്യമായി വോട്ട് ചെയ്തതെന്നും സാജിദ് കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios