സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവസാഹിത്യ ക്യാമ്പ്; ജൂലൈ 30 നകം അപേക്ഷിക്കണം
മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകൾ ഡി.റ്റി.പി ചെയ്ത് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡാറ്റ, വാട്സ്അപ്പ് നമ്പർ എന്നിവ സഹിതം നൽകണം
കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് (state youth welfae board) യുവസാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ളവർ തങ്ങളുടെ രചനകൾ (കഥ, കവിത - മലയാളത്തിൽ) ജൂലൈ 30 നകം നൽകണം. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകൾ ഡി.റ്റി.പി ചെയ്ത് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ബയോഡാറ്റ, വാട്സ്അപ്പ് നമ്പർ എന്നിവ സഹിതം നൽകണം. കവിത 60 വരിയിലും കഥ എട്ട് ഫുൾസ്‌കാപ്പ് പേജിലും കവിയരുത്. രചനകൾ yuvasahithyacamp2022@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം-695043 എന്ന തപാൽ വിലാസത്തിലോ അയയ്ക്കണം.
സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം; നാമനിർദ്ദേശം ക്ഷണിച്ചു
കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് 2021 ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. മുൻവർഷങ്ങളിലെ പോലെ ഈ വർഷം പുരസ്‌കാരങ്ങൾക്ക് സ്വയം അപേക്ഷിക്കാനാവില്ല. മറ്റൊരാൾക്ക് നോമിനേറ്റ് ചെയ്യാം. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെ നോമിനേറ്റ് ചെയ്യാം.
സാമൂഹികപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ് മീഡിയ, ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത, പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ ഓരോരുത്തർക്കുമായി ആകെ 10 പേർക്കാണ് പുരസ്‌കാരങ്ങൾ നൽകുക. പുരസ്‌കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തിപത്രവും നൽകും. ഓഗസ്റ്റ് 15 വരെ അപേക്ഷ നൽകാം. മാർഗനിർദ്ദേശങ്ങളും അപേക്ഷ ഫോമും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും www.ksywb.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും.