അന്താരാഷ്ട്ര യോഗ ദിനം കുടുംബാംഗങ്ങള്‍ക്കൊപ്പം; സർവ്വകലാശാലകളോടും കോളേജുകളോടും ശുപാർശ ചെയ്ത് യുജിസി
യോഗാദിനം എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് ഫേസ്ബുക്ക്, യൂട്യൂബ്. ട്വിറ്റർ, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കണം. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം.
ദില്ലി: അന്തർദ്ദേശീയ യോഗാദിനമാണ് ജൂൺ 21. ലോക്ക് ഡൗണ് പ്രഖ്യാപനത്തെ തുടർന്ന് ഇത്തവണത്തെ യോഗ ദിനത്തിൽ സർവ്വകലാശാലകൾക്കും കോളേജുകൾക്കും പുതിയ മാർഗനിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് യുജിസി. സാമൂഹിക അകലം പാലിച്ചാകണം യോഗ ചെയ്യേണ്ടതെന്ന് യുജിസി നിർദ്ദേശിക്കുന്നു. കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിലിരുന്ന് യോഗ ചെയ്യാൻ വിദ്യാർത്ഥികളെയും അധ്യാപകരെയും പ്രോത്സാഹിപ്പിക്കണമെന്നും യുജിസി ആവശ്യപ്പെടുന്നു. യോഗാദിനം എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് ഫേസ്ബുക്ക്, യൂട്യൂബ്. ട്വിറ്റർ, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കണം. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാം.
കൊവിഡ് വ്യാപനത്തെ തുടർന്ന് വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പമിരുന്ന് യോഗ ചെയ്യാൻ പ്രധാനമന്ത്രി മോദി ജനങ്ങളെ മൻ കി ബാത്തിൽ ആഹ്വാനം ചെയ്തിരുന്നു. കൊറോണ വൈറസ് മഹാമാരി വ്യാപിച്ചതിനെ തുടർന്നാണ് വീടുകളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാനുള്ള തീരുമാനം. 'കൊവിഡ് വ്യാപനത്തിന്റെ സാഹചര്യം നിലനിൽക്കുന്നതിനാൽ കൂട്ടം കൂടി യോഗ ചെയ്യുക എന്നത് ഉചിതമല്ല. അതിനാൽ ഈ വർഷം കുടുംബാംഗങ്ങൾക്കൊപ്പം വീടുകളിലിരുന്ന് യോഗ ചെയ്യാൻ മന്ത്രാലയം ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.' ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു