കൊച്ചിൻ ഷിപ്‍യാർഡിൽ കരാർ അടിസ്ഥാനത്തിൽ 106 ഒഴിവുകൾ; വിശദാംശങ്ങളിവയാണ്...
അപേക്ഷ നടപടികൾ ജൂൺ 24 മുതൽ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന ദിവസം 2022 ജൂലൈ 8 ആണ്.
കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (Cochin Shipyard Limited), കരാർ അടിസ്ഥാനത്തിൽ (workmen) വർക്ക്‌മെൻ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. 106 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിജ്ഞാപനം cochinshipyard.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ കാണാം. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിച്ച് തുടങ്ങാം. അപേക്ഷ നടപടികൾ ജൂൺ 24 മുതൽ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന ദിവസം 2022 ജൂലൈ 8 ആണ്. ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പരിശോധിച്ച് വർക്ക്‌മെൻ തസ്തികകളിലേതെങ്കിലും അപേക്ഷിക്കാൻ യോഗ്യരാണോ എന്ന് ഉറപ്പു വരുത്തിയതിന് ശേഷം അപേക്ഷിക്കണം.
തസ്തികകളുടെ ഉയർന്ന പ്രായപരിധി 30 വയസ്സാണ്. അപേക്ഷകർ 1992 ജൂലൈ 9-ന് ജനിച്ചവരോ അതിനു ശേഷമോ ആയിരിക്കരുത്. എല്ലാ വിഭാഗങ്ങൾക്കുമുള്ള പ്രായ ഇളവ് നിയമങ്ങൾ, യോഗ്യതകൾ, എന്നിവയെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനം പരിശോധിക്കാം. എല്ലാ വിഭാഗങ്ങളിലെയും അപേക്ഷകർക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/യുപിഐ/വാലറ്റ് വഴി ഓൺലൈൻ മോഡ് വഴിയാണ് പേയ്‌മെന്റ് നടത്തേണ്ടത്.
CSL റിക്രൂട്ട്‌മെന്റ് 2022 - എങ്ങനെ അപേക്ഷിക്കാം
cochinshipyard.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
കരിയേഴ്സ് എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് CSL കൊച്ചി
SAP പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്
നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക
ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക