ഹയർസെക്കണ്ടറി വിഭാ​ഗം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്ഥിരപ്രവേശനമാണ് ലഭിക്കുന്നത്. 

vocational higher secondary supplementary allotment published

തിരുവനന്തപുരം: ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിെമെന്ററി അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിലെ ഹയർസെക്കണ്ടറി (വൊക്കേഷണൽ) അഡ്മിഷൻ എന്ന പേജിൽ പ്രസിദ്ധീകരിച്ചു. First Suppl Allotment Results എന്ന ലിങ്കിൽ അഅപേക്ഷ നമ്പരും ജനനത തീയതിയും ടൈപ്പ് ചെയ്ത് അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും സാധിക്കും. 

ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ 14/09/2022 വൈകുന്നേരം 4 മണി വരെ സ്കൂളിൽ പ്രവേശനം നേടാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് സ്ഥിരപ്രവേശനമാണ് ലഭിക്കുന്നത്. ഇവർക്ക് താത്ക്കാലിക പ്രവേശനം അനുവദനീയമല്ല. അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥി 14/09/2022 വൈകുന്നേരം 4 മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ നടപടികളിൽ നിന്നും പുറത്താകുന്നതാണ്. 
 
അഡീഷണൽ മാത്തമാറ്റിക്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022-24 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റഗുലർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്നാം വർഷം ‘ബി’ ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം. www.scolekerala.org മുഖേന സെപ്റ്റംബർ 12 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ഫീസ് 500 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കാം.

കെ.ജി.ടി.ഇ കോഴ്‌സ്
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ്‌വർക്ക് എന്നിവയിൽ ഒഴിവുളള സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷഫോം wwww.sitttrkerala.ac.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫോം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം  സെൻട്രൽ പോളിടെക്‌നിക്  കോളേജിന്റെ ഓഫീസിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15ന് വൈകിട്ട് നാലുവരെ. ഫോൺ: 0471-2360391.
 

Latest Videos
Follow Us:
Download App:
  • android
  • ios