Vocational Courses : സി-ആപ്റ്റില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍; അവസാന തീയതി ഓഗസ്റ്റ് 24
ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് ടെക്‌നോളജി, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിപ്ലോമാ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിങ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിങ്ങിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ ആന്‍ഡ് വെബ് ടെക്‌നോളജി, ഡിപ്ലോമാ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, ഡിപ്ലോമാ ഇന്‍ പ്രൊഫഷണല്‍ ഗ്രാഫിക് ഡിസൈനിങ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
അപേക്ഷാഫോം 100 രൂപയ്ക്ക് സെന്ററില്‍ നിന്ന് നേരിട്ടും / മണി ഓര്‍ഡറായി 135 രൂപ മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം 695024 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും.
വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റിന്റെ പേരില്‍ തിരുവന ന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്: 0471-2474720, 0471-2467728, www.captkerala.com. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) പകര്‍പ്പുകള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24.
ഡി വൊക് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ ഇൻ വൊക്കേഷൻ (D Voc) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും അപേക്ഷാ ഫോമും www.polyadmission.org/dvoc, www.asapkerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
കെജിടിഇ കോഴ്‌സിലേക്ക് അപേക്ഷിക്കാം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള കെജിടിഇ കോഴ്‌സുകളായ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷഫോം www.sitttrkerala.ac.in ൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. ഫോൺ: 0471 2360391.