വിസയും ടിക്കറ്റും കൈമാറി, 40 പേർ കൂടി വിദേശത്തേക്ക് പറക്കും, ഒഡെപെക്ക് മുഖേന നിയമനം!

ഒഡെപെക്ക് മുഖേന 40 പേർക്ക് കൂടി വിദേശ റിക്രൂട്ട്മെന്റ്;വിസയും ടിക്കറ്റും മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു

Visa and ticket handed over 40 more people to fly abroad recruitment by odepc

തിരുവനന്തപുരം: തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് (ഒഡെപെക്ക്) മുഖേന വിദേശ നിയമനങ്ങളുടെ  ഭാഗമായി തെരഞ്ഞെടുത്തവർക്ക് വിസ കൈമാറി.

ദുബായിലെ വേൾഡ് സെക്യൂരിറ്റിയിലേക്ക് (We  One) തിരഞ്ഞെടുക്കപ്പെട്ടവർക്ക്  തൊഴിൽ  വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് വിസയും ടിക്കറ്റും കൈമാറിയത്. മന്ത്രിയുടെ ദുബൈ സന്ദർശനത്തിൽ മലയാളികളുടെ നിയമനവുമായി ബന്ധപ്പെട്ട് ദുബായിലെ വേൾഡ് സെക്യൂരിറ്റി അധികൃതരുമായി ചർച്ച നടത്തിയിരുന്നു.  പുരുഷന്മാരുടെ മൂന്നാമത്തെ ബാച്ചിലെ 27 സെക്യൂരിറ്റി ഗാർഡുകളുടെയും വനിതകളുടെ ആദ്യ ബാച്ചിലെ 13 സെക്യൂരിറ്റി ഗാർഡുകളുടെയും വിസയും ടിക്കറ്റുമാണ് വിതരണം ചെയ്തത്.

Read more: ഭിന്നശേഷിക്കാര്‍ക്ക് സ്ഥിര നിയമനം; അനുകൂല നടപടി വേണം, സർക്കാർ തീരുമാനം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

അതേസമയം, കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേയ്ക്കും (വനിതകള്‍) അവസരങ്ങളൊരുക്കി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. സൗദിയിലേയ്ക്ക് നവംബറിലും (26 മുതല്‍ 28 വരെ-കൊച്ചി) കാനഡയിലേയ്ക്ക് ഡിസംബറിലുമാണ് റിക്രൂട്ട്മെന്റ്. ഇക്കാര്യത്തില്‍ കേരളസര്‍ക്കാരും കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യ സര്‍ക്കാരും തമ്മില്‍ കഴിഞ്ഞ മാസം കരാറിലായിരുന്നു. 

കാനഡ റിക്രൂട്ട്മെന്റ് (ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയില്‍)
2023 നവംബര്‍ 26 മുതല്‍ ഡിസംബര്‍ 05 വരെ കൊച്ചിയിലാണ് അഭിമുഖങ്ങള്‍ നടക്കുക. 2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്സിങ്)  ബിരുദവും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ഉളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അഭിമുഖം ഡിസംബര്‍ മാസം നടക്കുന്നതാണ്. കാനഡയില്‍ നഴ്സ് ആയി ജോലി നേടാന്‍  NCLEX പരീക്ഷ പാസ് ആകേണ്ടതുണ്ട്.  അഭിമുഖത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്ത് ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ശമ്പളം മണിക്കൂറില്‍ 33.64-41.65 കനേഡിയന്‍ ഡോളര്‍ (CAD) ലഭിക്കുന്നതാണ്. (അതായത് ഏകദേശം 2100 മുതല്‍ 2600 വരെ ഇന്ത്യന്‍ രൂപ).

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios