Civil Services Mains Exam 2022 : സിവിൽ സർവ്വീസ് മെയിൻ 2022; വിശദമായ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് യുപിഎസ്‍സി
2022 ജൂൺ 5 നാണ് സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ നടന്നത്. ജൂൺ 22 ന് പ്രിലിമിനറി പരീക്ഷ ഫലം പ്രഖ്യാപിച്ചു.
ദില്ലി: സിവിൽ സർവ്വീസ് മെയിൻ 2022 (civil service main 2022) പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവ്വീസ് കമ്മീഷൻ (union public service commission). പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ upsc.gov.in. സന്ദർശിച്ച് മെയിൻ പരീക്ഷയുടെ ഷെഡ്യൂൾ പരിശോധിക്കേണ്ടതാണ്. സെപ്റ്റംബർ 16, 17, 18,24, 25 എന്നീ തീയതികളിലാണ് സിവിൽ സർവ്വീസ് മെയിൻ പരീക്ഷ നടത്തുന്നത്. രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് പരീക്ഷ നടക്കുക. രാവിലെ 9 മണി മുതൽ ഉച്ച കഴിഞ്ഞ് 12 മണി വരെയാണ് ആദ്യ ഷിഫ്റ്റ്. ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്. 2022 ജൂൺ 5 നാണ് സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷ നടന്നത്. ജൂൺ 22 ന് പ്രിലിമിനറി പരീക്ഷ ഫലം പ്രഖ്യാപിച്ചു.
13,090 ഉദ്യോഗാർത്ഥികളാണ് സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയത്. പ്രിലിമിനറി പരീക്ഷ നടന്ന് 17 ദിവസത്തിനുള്ളിലാണ് ഫല പ്രഖ്യാപനം. പ്രിലിമിനറി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ 2022 ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷയ്ക്ക് യോഗ്യത നേടി. 2022ലെ സിവിൽ സർവീസ് പ്രിലിമിനറിയുടെ മാർക്കുകളും കട്ട് ഓഫ് മാർക്കുകളും ഉത്തരസൂചികകളും യുപിഎസ്‌സിയുടെ അന്തിമ ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ യുപിഎസ്‌സി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയുള്ളൂ.
പ്രിലിമിനറി, മെയിൻ, അഭിമുഖം എന്നിവയുൾപ്പെട്ടതാണ് സിവിൽ സർവ്വീസ് പരീക്ഷ. ഐ.എ.എസ്., ഐ.എഫ്.എസ്. ഐ.പി.എസ്. ഓഫീസർമാരെ തിരഞ്ഞെടുക്കാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷനാണ് ഈ പരീക്ഷ നടത്തുന്നത്. www.upsc.gov.in-ൽ പരീക്ഷാഫലം ലഭ്യമാണ്. 861 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. 11.52 ലക്ഷം പേർ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഒഴിവുകളുടെ എണ്ണം 861 ൽ നിന്ന് 1022 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു.
വിദ്യാഭ്യാസ അവാർഡ്
കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്ന് 2021 -22 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരായിരിക്കണം. ആദ്യ ചാൻസിൽ എസ് എസ് എൽ സി/ ടി എച്ച് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും 80 പോയന്റിൽ കുറയാതെ മാർക്ക് നേടിയവർക്കും പ്ലസ്ടു/ വി എച്ച് എസ് ഇ അവസാന വർഷ പരീക്ഷയിൽ 90% കുറയാതെ മാർക്ക് നേടിയവർക്കും അപേക്ഷിക്കാം. തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 31 വൈകിട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോറം www.agriworkersfund.org എന്ന ബോർഡിന്റെ വെബ്സൈറ്റിൽ നിന്ന് ലഭിക്കും. ഫോൺ: 0487 23386754