യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷാ തീയതി ജൂണ്‍ അഞ്ചിന് ശേഷം പ്രഖ്യാപിക്കും

സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് പുറമേ ഇന്ത്യന്‍ എക്‌ണോമിക് സര്‍വീസസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ്, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്, എന്‍.ഡി.എ ആന്‍ഡ് നേവല്‍ അക്കാദമി തുടങ്ങിയ പരീക്ഷകളും കോറോണ വൈറസിനെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. 

upsc exams will held at after june

ദില്ലി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷാ തീയതി ജൂണ്‍ അഞ്ചിനു ശേഷം പ്രഖ്യാപിക്കുമെന്ന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി). മേയ് 31-നാണ് യു.പി.എസ്.സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. കോവിഡ്-19 രോഗബാധയുടെ തോത് കുറയുന്നതിന് അനുസരിച്ചാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിക്കുക.  കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്താന്‍ സാധിക്കില്ലെന്ന നിഗമനത്തെത്തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. 

പരീക്ഷാതീയതി പ്രഖ്യാപിച്ച ശേഷം upsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ്കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. കോവിഡ് രോഗബാധയെത്തുടര്‍ന്ന് 2019-ലെ സിവില്‍ സര്‍വീസസ് അഭിമുഖവും യു.പി.എസ്.സി മാറ്റിവെച്ചിരുന്നു. സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് പുറമേ ഇന്ത്യന്‍ എക്‌ണോമിക് സര്‍വീസസ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ്, കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്, എന്‍.ഡി.എ ആന്‍ഡ് നേവല്‍ അക്കാദമി തുടങ്ങിയ പരീക്ഷകളും കോറോണ വൈറസിനെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios