ചായക്കടക്കാരന്റെ മകൻ; കൂട്ടിന് ദാരിദ്ര്യവും ഐഎഎസ് മോഹവും മാത്രം; ദേശാല്‍ സിവില്‍ സര്‍വീസ് നേടിയതിങ്ങനെ!
തന്റെ മകൻ ഒരു ദിവസം രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷയിൽ വിജയിച്ച് ഐഎഎസ് ഉദ്യോഗസ്ഥനാകുമെന്ന് കുശാൽദൻ എന്ന പിതാവ് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല.
രാജസ്ഥാൻ: പ്രതിസന്ധികളോട് പോരാടി വിജയത്തിലെത്തുന്ന മനുഷ്യർ എല്ലായ്പ്പോഴും മറ്റുള്ളവർക്ക് പ്രചോദനമാണ്. പ്രാരാബ്ധങ്ങളെ കൂട്ടുപിടിച്ച് അലസരായിരിക്കാൻ തയ്യാറാകാത്തവരാണ് ഇവർ. പരിമിതികളെ ഓർത്ത് ആകുലപ്പെടാതെ, കഠിനാധ്വാനം ചെയ്ത് ജീവിതത്തെ, സ്വപ്നങ്ങളെ അവർ എത്തിപ്പിടിക്കുന്നത് കാണാം. അത്തരത്തിലൊരാളാണ് രാജസ്ഥാനിലെ സുമലൈ ഗ്രാമത്തിലെ ദേശാൽ ദാൻ. ചായവിൽപനക്കാരനായ, ദരിദ്രനായ കുശാൽ ദാൻ എന്ന വ്യക്തിയുടെ മകൻ. തന്റെ മകൻ ഒരു ദിവസം രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷയിൽ വിജയിച്ച് ഐഎഎസ് ഉദ്യോഗസ്ഥനാകുമെന്ന് കുശാൽദൻ എന്ന പിതാവ് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. എന്നാൽ പ്രതിസന്ധികളെയെല്ലാം കാറ്റിൽ പറത്തി മകൻ ദേശാൽ ദാൻ ചരൺ 2017ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ 82-ാം റാങ്ക് നേടി വിജയിച്ചു.
ദേശാലിന്‍റെ അച്ഛൻ ഒരു ചെറിയ ഫാമിന്റെ ഉടമയായിരുന്നു. പത്ത് അംഗങ്ങളുള്ള കുടുംബം പോറ്റാൻ അദ്ദേഹം ചായ വിൽപനയും നടത്തിയിരുന്നു. ദേശാലിന് ഏഴ് സഹോദരങ്ങളാണ് ഉണ്ടായിരുന്നത്, അവരെല്ലാം അച്ഛനെയും അമ്മയെയും ജോലിയിൽ സഹായിച്ചു. കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്കനായിരുന്നു ദേശാല്‍. ഐഎഎസ് ഓഫീസറാകണമെന്നായിരുന്നു ദേശാൽ ദാന്റെ ആഗ്രഹം. തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന എല്ലാ വെല്ലുവിളികൾക്കിടയിലും അദ്ദേഹം തന്റെ തയ്യാറെടുപ്പ് തുടരാനുള്ള ഒരേയൊരു കാരണം ഇതായിരുന്നു.
യുപിഎസ്‌സി തയ്യാറെടുപ്പിനായി ജെയ്‌സാൽമീറിൽ നിന്ന് ഡൽഹിയിലേക്ക് ദേശാൽ മാറിയപ്പോൾ, തന്റെ പക്കൽ ആവശ്യത്തിന് പണമോ സമയമോ ഇല്ലായിരുന്നുവെന്നും ഐഎഎസ് എന്ന ആഗ്രഹം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ രാവും പകലും കഠിനാധ്വാനം ചെയ്തു പഠിച്ചു. ഒടുവിൽ ഐഎഎസ് ഉദ്യോഗസ്ഥനായി. 2017-ൽ ഇരുപത്തിനാലാമത്തെ വയസ്സിലാണ് ദേശാൽ തന്റെ കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് യുപിഎസ് സി പരീക്ഷ പാസ്സായത്. ടോപ്പർമാരുടെ പട്ടികയിലായിരുന്നു ദേശാലിന്റെ പേരും.
ദേശാലിന്റെ ജ്യേഷ്ഠനും അദ്ദേഹത്തിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. ദെശാലിന്റെ ഏഴ് സഹോദരങ്ങളിൽ രണ്ടാമത്തെയാളായിരുന്നു അദ്ദേഹം. ഐഎഎസ് ഉദ്യോഗസ്ഥൻ എന്നാൽ എന്താണെന്ന് പോലും ദേശാലിന്റെ പിതാവിന് അറിയില്ലായിരുന്നു. ആളുകൾ തന്റെ മകനെ ബഹുമാനിക്കുന്നുവെന്നും അവൻ ജീവിതത്തിൽ വലിയ എന്തോ വലിയ ഒന്ന് നേടിയിട്ടുണ്ടെന്നും മാത്രമേ ആ പിതാവിന് അറിയുമായിരുന്നുള്ളൂ.
11ാം വയസ്സിൽ വിവാഹം, 20ാമത്തെ വയസ്സിൽ പിതാവ്, 21ാമത്തെ വയസ്സിൽ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം